👉 എന്താണ് പെസഹ? 🟢 യിസ്രായേൽ മക്കളുടെ മിസ്രയീമിൽ നിന്നും കാനാനിലേക്കുള്ള യാത്രയുടെ ഒരുക്കമായിരുന്നു ആയിരുന്നു പെസഹ. 🔴പുറപ്പാട് 12:3-11 നിങ്ങൾ യിസ്രായേലിന്റെ സർവ്വസംഘത്തോടും പറയേണ്ടതു എന്തെന്നാൽ: ഈ മാസം പത്താം തിയ്യതി അതതു കുടുംബത്തിന്നു ഒരു ആട്ടിൻകുട്ടി വീതം ഓരോരുത്തൻ ഓരോ ആട്ടിൻകുട്ടിയെ എടുക്കേണം. ആട്ടിൻകുട്ടിയെ തിന്നുവാൻ വീട്ടിലുള്ളവർ പോരായെങ്കിൽ ആളുകളുടെ എണ്ണത്തിന്നു ഒത്തവണ്ണം അവനും അവന്റെ വീട്ടിന്നടുത്ത അയൽക്കാരനും കൂടി അതിനെ എടുക്കേണം. ഓരോരുത്തൻ തിന്നുന്നതിന്നു ഒത്തവണ്ണം കണക്കുനോക്കി നിങ്ങൾ ആട്ടിൻകുട്ടിയെ എടുക്കേണം. ആട്ടിൻകുട്ടി ഊനമില്ലാത്തതും ഒരു വയസ്സു പ്രായമുള്ള ആണുമായിരിക്കേണം; അതു ചെമ്മരിയാടോ കോലാടോ ആകാം. ഈ മാസം പതിന്നാലാം തിയ്യതിവരെ അതിനെ സൂക്ഷിക്കേണം. യിസ്രായേൽസഭയുടെ കൂട്ടമെല്ലാം സന്ധ്യാസമയത്തു അതിനെ അറുക്കേണം. അതിന്റെ രക്തം കുറെ എടുത്തു തങ്ങൾ തിന്നുന്ന വീടുകളുടെ വാതിലിന്റെ കട്ടളക്കാൽ രണ്ടിന്മേലും കുറുമ്പടിമേലും പുരട്ടേണം. അന്നു രാത്രി അവർ തീയിൽ ചുട്ടതായ ആ മാംസവും പുളിപ്പില്ലാത്ത അപ്പവും തിന്നേണം; കൈപ്പുചീരയോടുകൂടെ അതു തിന്നേണം. തലയും കാലും അന്തർഭാഗങ്ങളുമായി തീ...
'ക്രിസ്തുമസ്' അതായത് ക്രിസ്തുവിന്റെ ജനനം എങ്ങനെ ഉണ്ടായി? എന്തിനാണ് ക്രിസ്തു ജനിച്ചത്? ഈ ചോദ്യങ്ങൾക്ക് ഉത്തരം അറിഞ്ഞിട്ടാണോ നാം ക്രിസ്തുമസ് ആഘോഷിക്കുന്നത്. ഇതൊന്നും അറിയാതെ ആഘോഷിച്ചാൽ നമുക്ക് എങ്ങനെ ക്രിസ്തുമസിന്റെ യഥാർത്ഥ സന്തോഷം ലഭിക്കും! എന്തിന് ആഘോഷിക്കുന്നുവെന്ന് അറിയുമ്പോൾ അല്ലേ "സർവ്വ ജനത്തിനും ഉണ്ടാകുവാനുള്ളൊരു മഹാസന്തോഷം" (ലുക്കോസ് 2:10) നമുക്കും അനുഭവമാക്കാൻ കഴികയുള്ളു. ക്രിസ്തുവിന്റെ ജനനത്തെ കുറിച്ചു വചനത്തിൽ നിന്നും മനസിലാക്കാം... എന്തിനാണ് ക്രിസ്തു യേശു ഭൂമിയിൽ ജനിച്ചത്? ജനിക്കുന്നതിനും 4000 വർഷങ്ങൾക്ക് മുന്നേ തന്നെ യേശുവിന്റെ ജനനത്തെയും ജീവിതത്തെയും മരണത്തെയും സകലത്തേയും കുറച്ചു സകല പ്രവാചകന്മാരും പ്രവചിച്ചിരുന്നു. പഴയ നിയമ പുസ്തകത്തിന്റെ തുടക്കമായ ഉല്പത്തി പുസ്തകം മുതൽ അവസാനം മലാഖി പ്രവചനം വരെ ആ പ്രവാചനങ്ങൾ നീളുന്നു. എന്തിനു ക്രിസ്തു ജനിക്കുന്നു എന്നതിന് ഉത്തരം ഉല്പത്തി പുസ്തകത്തിൽ തന്നെ രേഖപെടുത്തിയിരിക്കുന്നു. " സ്ത്രീയുടെ സന്തതി സർപ്പത്തിന്റെ തല തകർക്കും." (ഉല്പത്തി 3:15). ദൈവത്തിന്റെ രൂപത്തിലും സദൃശ്യത്തിലും സൃഷ്ടിച്ച മനുഷ്യനെ "ഇങ...