"യിരെമ്യാവിന്റെ പ്രവചനം" വായിച്ചു തീർക്കാൻ കഴിയാത്തവർക്കും എന്തെന്ന് മനസിലാക്കാൻ ആഗ്രഹിക്കുന്നവർക്കും യിരമ്യാവിന്റെ പുസ്തകത്തിൽ എന്തെന്ന് മനസിലാക്കി കൊടുക്കുവാനുള്ള ചെറിയൊരു ശ്രമം.
- എഴുത്തുകാരൻ : യിരെമ്യാവ്
- അദ്ധ്യായം :52
- വാക്യങ്ങൾ :1364
- ബൈബിളിലെ 24 ആമത്തെ പുസ്തകമാണ് യിരെമ്യാവ്
- എഴുതിയ കാലഘട്ടം : 627BC - 570BC
യിരെമ്യാവ്:
650BC യിൽ ബെന്യാമീനിലെ അനാദോത്തിലെ പുരോഹിതൻ ഹിൽക്കിയാവിന്റെ മകനായി ജനിച്ചു. യെഹൂദ രാജാക്കന്മാരായിരുന്ന യോശിയാവ്, യെഹോവാഹാസ്, യെഹോയാക്കീം, യെഹോയാഖീൻ, സിദെക്കിയാവു എന്നിവരുടെ കാലത്താണ് യിരെമ്യാവ് പ്രവർത്തിച്ചിരുന്നത്. യിരെമ്യാവ് എഴുതിയ പുസ്തകങ്ങളാണ് യിരെമ്യാവിന്റെ പുസ്തകം, വിലാപങ്ങൾ, രാജാക്കന്മാർ. യിരെമ്യാവിന്റെ പുസ്തകത്തിലും വിലാപങ്ങളിലും യിരെമ്യാവ് തന്റെ ജീവിതത്തെയും അനുഭവങ്ങളെയും കുറിച്ച് എഴുതിയിട്ടുണ്ട് അതിനെ അടിസ്ഥാനമാക്കി ചരിത്രകാരന്മാർ യിരെമ്യാവിനെ കരയുന്ന പ്രവാചകൻ എന്നു വിളിക്കുന്നു. യിരെമ്യവിനെ 570BC യിൽ ഇജിപ്റ്റിൽ വച്ചു താൻ മുഖം നോക്കാതെ ദൈവത്തിന്റെ അരുളപ്പാടുകൾ വിളിച്ചു പറയുന്ന കാരണത്താൽ കല്ലെറിഞ്ഞു കൊന്നു.
എന്താണ് യിരെമ്യാവിന്റെ പുസ്തകത്തിന്റെ ഉദ്ദേശം?
ജനം ദൈവത്തിനു തന്റെ ജനത്തോടുള്ള വിശ്വസ്തത മനസ്സിലാക്കി അനുതപിച്ച് ദൈവത്തിങ്കലേക്കു തിരിക്കുക.
യിരെമ്യാവിന്റെ പുസ്തകത്തിലെ ഓരോ അദ്ധ്യായങ്ങളുടേയും ഉള്ളടക്കം എന്തെന്ന് നോക്കാം:
അദ്ധ്യായം 1
- യിരെമ്യാവ് ആര് എവിടെനിന്ന്
- യഹോവ യിരെമ്യാവിനെ തിരഞ്ഞെടുത്ത് പ്രവാചകനായി നിയമിക്കുന്നു
- യഹോവയെ ഉപേക്ഷിച്ച് അന്യദേവന് ധൂപം കാട്ടിയതിനാൽ യെറുശലേമിനും യഹൂദക്കും അനർത്ഥം വരുമെന്ന് യഹോവയുടെ അരുളപ്പാട്
അദ്ധ്യായം 2

- യിസ്രായേൽ ദൈവത്തെ അന്വേഷിക്കാതെ മിഥ്യമൂർത്തികളോട് ചേർന്നു.
- യിസ്രയേലിനോട് യഹോവ "നിന്റെ ദുഷ്ടത തന്നെ നിനക്കു ശിക്ഷയും നിന്റെ വിശ്വാസത്യാഗങ്ങൾ നിനക്ക് ദണ്ഡനമാകും" എന്ന് അരുളിച്ചെയ്യുന്നു.
അദ്ധ്യായം 3

- ഒരു ഭാര്യ തന്റെ ഭർത്താവിനോട് വിശ്വാസപാതകം ചെയ്തു അവനെ വിട്ടുകളയും പോലെ യഹൂദയും യിസ്രയേലും യഹോവയോട് വിശ്വാസപാതകം ചെയ്ത് അകന്നിരിക്കുന്നു.
- യഹോവ അവരോട് മടങ്ങിവന്ന് അകൃത്യം സമ്മതിക്ക മാത്രം ചെയ്കയെന്ന് അരുളുചെയ്യുന്നു.
അദ്ധ്യായം 4
- യിസ്രയേലിലെ മ്ലേച്ഛ വിഗ്രഹങ്ങളെ നീക്കുവാൻ യഹോവ അരുളുചെയുന്നു.
- അനർത്ഥവും നാശവും വരുന്നു ഇതു നിമിത്തം രട്ടുടുത്ത് വിലപിച്ചു മുറയിടുവാനും ഹൃദയത്തിൽ നിന്നും ദുഷ്ടത നീക്കുവാനും പ്രവാചകന്റെ ആഹ്വാനം.
- എന്നാൽ എത്ര വലിയ അനർത്ഥം വരുമെന്ന് അരുളപ്പാട് കിട്ടിയിട്ടും ജനം ദുഷ്ടത വിട്ടു തിരിയുന്നില്ല.
അദ്ധ്യായം 5
- ന്യായവും വിശ്വസ്ഥതയുമുള്ള ഒരാളെയെങ്കിലും കണ്ടാൽ അവനോട് ക്ഷമിക്കുമെന്ന് യഹോവ അരുളിച്ചെയ്യുന്നു.
- പാപങ്ങളാലും അകൃത്യങ്ങളാലും അവരുടെ നന്മക്ക് മുടക്കം വന്നു.
- അവരെ ശിക്ഷിച്ചിട്ടു അവർ അത് ഗ്രഹിക്കുന്നില്ല. യഹോവയെ നിഷേധിച്ച് അവർക്കു ദോഷമോ വാളോ ക്ഷാമമോ വരുകയില്ലെന്നു പറയുന്നു.
- പ്രവാചകനോട് യഹോവ "ഇതാ ഞാൻ നിന്റെ വായിൽ എന്റെ വചനങ്ങളെ തീയും ഈ ജനത്തെ വിറകും ആക്കും;അവർ അതിനു ഇരയായിത്തീരും എന്ന് അരുളിച്ചെയ്യുന്നു.
- യഹോവ യെറൂശലേംനോട് "ഞാൻ നിന്നെ ശൂന്യവും നിർജ്ജന പ്രദേശവുമാക്കാതിരിക്കേണ്ടതിനു ഉപദേശം കൈകൊൾക".
- എല്ലാപേരുടെ മേലും ക്രോധമൊഴിക്കും എന്ന് അരുളപ്പാട്.
- വടക്കു നിന്നും ക്രൂരന്മാരും കരുണയില്ലാത്തതുമായ ഒരു ജാതി യുദ്ധത്തിനായി വരുന്നു.
- ജനത്തോട് രട്ടുടുത്ത് വെണ്ണീരിൽ ഉരുണ്ട് ദുഃഖവും കഠിനമായ വിലാപവും കഴിപ്പാൻ അരുളപ്പാട്.
അദ്ധ്യായം 7
- യഹോവ തന്റെ ജനത്തെ അവരുടെ മലിനത വിട്ടു തിരിയുവാൻ കല്പ്പിക്കുന്നു
- അവർ കേൾക്കാതിരുന്നാൽ എഫ്രയീം സന്തതിയെ തള്ളികളഞ്ഞതു പോലെ തള്ളികളയുമെന്ന് മുന്നറിയിപ്പ് നൽകുന്നു.
- അവർ മനം തിരിയാത്തതിനാൽ അവർക്കു വേണ്ടി പ്രാർത്ഥനയും യാചനയും കഴിക്കരുതെന്ന് യഹോവയുടെ അരുളപ്പാട്.
- ജനം ആകാശരാഞ്ജിക്കു അപ്പം ചുടുകയും അന്യദേവന്മാർക്ക് പാനീയബലി പകരുകയും യഹോവയുടെ ആലയത്തെ മലിനമാക്കുവാൻ തക്കവണ്ണം മ്ലേച്ഛ വിഗ്രഹങ്ങളെ അതിൽ പ്രതിഷ്ഠിചിരിക്കയും ചെയ്യുന്നു.
- ജനം അനർഥങ്ങൾ കേട്ടിട്ടും മനം തിരിയുന്നില്ല.
അദ്ധ്യായം 8
- അവരുടെ ശേഷിച്ച ജനം ജീവനെ തിരങ്കെടുക്കാതെ മരണത്തെ തിരഞ്ഞെടുക്കും
- ജനം അകൃത്യം വിട്ടു തിരിയുന്നില്ലായെന്ന് യിരെമ്യാവിന്റെ വിലാപം.
അദ്ധ്യായം 9
- ജനം വ്യഭിചാരികളും ദ്രോഹികളും ആകുന്നു. അവർ വ്യാജം സംസാരിപ്പാൻ നാവിനെ അഭ്യശിപ്പിച്ച് നീതികേട് പ്രവർത്തിപ്പാൻ അധ്വാനിക്കുന്നു.
- അവരെ കാഞ്ഞിരം കൊണ്ട് പോഷിപ്പിച്ചു നഞ്ചു വെള്ളം കുടിപ്പിക്കുകയും അവരെ മുടിക്കുവോളം അവരുടെ പിന്നാലെ വാൾ അയക്കുമെന്ന് യഹോവയുടെ അരുളപ്പാട്.
- സകല ജാതികളും അഗ്രചർമികൾ എന്നാൽ യിസ്രായേൽ മക്കൾ ഹൃദയം കൊണ്ട് അഗ്രചർമ്മികൾ ആകുന്നു.
അദ്ധ്യായം 10
- വിഗ്രഹങ്ങളെ കുറിചുള്ള അരുളപ്പാട്.
- യഹോവയുടെ വല്ലഭത്വം.
- യഹോവയെ നമസ്ക്കരിക്കാതെ അന്യദേവന്മാരെ നമസ്ക്കരിക്കുന്നു എന്നാൽ അവയെല്ലാം ഭൂമിയിൽ നിന്നും ആകാശത്തിൻ കീഴിൽ നിന്നും നശിച്ചു പോകും എന്ന് യഹോവയുടെ അരുളപ്പാട്.
- യഹൂദക്ക് എതിരായി വടക്കു നിന്നും അനർത്ഥം.
അദ്ധ്യായം 11
- യഹോവയുടെ അരുളപ്പാട് ഈ വചനം കേട്ട് അനുസരിക്കാത്ത മനുഷ്യൻ ശാപിക്കപ്പെട്ടവൻ.
- യഹോവ അവർക്കു അനർത്ഥം വരുത്തുമ്പോൾ അവർ തങ്ങൾ ധൂപം കാട്ടി വന്ന അന്യദേവന്മാരോട് നിലവിളക്കും എന്നാൽ അവ അവരെ രക്ഷിക്കയില്ല.
- യഹോവ യിരെമ്യാവോട് നീ ജനത്തിന് വേണ്ടി പ്രാർത്ഥിക്കയോ യാചിക്കയോ പക്ഷവാദം കഴിക്കയോ ചെയ്യരുത്.അവർ അനർത്ഥം നിമിത്തം നിലവിളിക്കുമ്പോൾ ഞാൻ കേൾക്കയില്ല.
- യിരെമ്യാവിനോട് യഹോവയെ കുറിച്ച് പ്രവചിക്കരുതെന്ന് പറയുന്ന അനാഥോത്തുകാരെ കുറിച്ച് "ഞാൻ അവരെ സന്ദർശിക്കും; യൌവനക്കാർ വാൾകൊണ്ടു മരിക്കും; അവരുടെ പുത്രന്മാരും പുത്രിമാരും ക്ഷാമംകൊണ്ടു മരിക്കും.ഞാൻ അനാഥോത്തുകാരെ സന്ദർശിക്കുന്ന കാലത്തു അവർക്കു അനർത്ഥം വരുത്തുന്നതുകൊണ്ടു അവരിൽ ഒരു ശേഷിപ്പും ഉണ്ടാകയില്ല എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു."
അദ്ധ്യായം 12
- യിരെമ്യാവു യഹോവയോട് ദുഷ്ടന്മാരുടെ വഴി ശുഭമായിരിക്കുന്നത് എന്തെന്നും അവർ നിർഭയരായി ഇരിക്കുന്നുവെന്നും ന്യായങ്ങൾ ചോദിക്കുന്നു.
- യഹോവ യിസ്രായേലിനു കൊടുത്തിരിക്കുന്ന അവകാശത്തെ തൊടുന്ന ദുഷ്ടന്മാരെ യഹോവ ദേശത്തു നിന്നും പറിച്ചു കളയുമെന്ന് അരുളിച്ചെയ്യുന്നു.
- എന്നാൽ യഹോവ അവരോടു കരുണ ചെയ്തു തിരിച്ചു വരുത്തും. അപ്പോൾ അവർ യഹോവയുടെ ജനത്തിന്റെ നടപടികൾ താല്പര്യമായി പഠിക്കുമെങ്കിൽ അവർ അഭിവൃദ്ധി പ്രാപിക്കും. കേട്ടനുസരിച്ചില്ലെങ്കിൽ ആ ജാതിയെ പറിച്ചു നശിപ്പിച്ചു കളയുമെന്ന് യഹോവായുടെ അരുളപ്പാടു.
അദ്ധ്യായം 13
- ചണനൂൽ കച്ചയുടെ ഉപമ.
- ജനത്തെ ഒന്നിനും കൊള്ളാത്തവരാക്കി തീർക്കുമെന്ന് യഹോവയുടെ അരുളപ്പാട്.
അദ്ധ്യായം 14
- യിസ്രയേലിൽ വരാൻ പോകുന്ന വരൾച്ചയെ കുറിച്ചുള്ള പ്രവചനം.
- ജനത്തോട് ഭോഷ്ക്കു പ്രവചിക്കുന്ന പ്രവാചകർ വാൾകൊണ്ടും ക്ഷാമം കൊണ്ടും മുടിഞ്ഞു പോകും.
- വരൾച്ചയെ അതിജീവിപ്പാൻ ജനം ഉപവസിക്കും ഹോമയാഗവും ഭോജന യാഗവും അർപ്പിക്കുമെന്നും എന്നാൽ അവർ വാൾ കൊണ്ടും ക്ഷാമം കൊണ്ടും മഹാമാരികൊണ്ടും മുടിച്ചു കളയുമെന്ന് അരുളപ്പാട്.
അദ്ധ്യായം 15
- അഹരോനും മോശയും ശമുവേലും ഈ ജനത്തിന് വേണ്ടി നിന്നാലും യഹോവയുടെ മനസ്സ് ജനത്തിലേക്ക് ചായ്കയില്ലെന്ന് അരുളപ്പാട്.
- ജനത്തിന്റെ പാപം നിമിത്തം അവരുടെ സകല സമ്പത്തും നിക്ഷേപങ്ങളും കവർച്ചക്ക് ഏല്പിക്കും. യഹോവയുടെ കോപത്തിന്റെ തീ ജ്വലിച്ചു അതവരുടെ മേൽ കത്തും എന്ന് അരുളപ്പാട്.
- യിരെമ്യാവോട് യഹോവ അരുളിച്ചെയ്തു ഞാൻ നിന്നെ നന്മെക്കായി രക്ഷിക്കും നിശ്ചയം.അനർത്ഥകാലത്തും കഷ്ടകാലത്തും ഞാൻ ശത്രുവിനെക്കൊണ്ടു നിന്നോടു യാചിപ്പിക്കും നിശ്ചയം.ഞാൻ നിന്നെ ഈ ജനത്തിന്നു ഉറപ്പുള്ള താമ്രഭിത്തിയാക്കിവയ്ക്കും.അവർ നിന്നോടു യുദ്ധം ചെയ്യും, ജയിക്കയില്ല;നിന്നെ രക്ഷിപ്പാനും വിടുവിപ്പാനും ഞാൻ നിന്നോടുകൂടെ ഉണ്ടു ഞാൻ നിന്നെ ദുഷ്ടന്മാരുടെ കയ്യിൽനിന്നു വിടുവിക്കയും നീഷ്കണ്ടകന്മാരുടെ കയ്യിൽനിന്നു വീണ്ടുകൊള്ളുകയും ചെയ്യും.
അദ്ധ്യായം 16
- യിരെമ്യാവോട് ഈ ദേശത്തു നീ മക്കളെ ഉണ്ടാക്കരുത് ഇവിടെ ജനിക്കുന്നവരും ജനിപ്പിക്കുന്നവരും വ്യാധികളാൽ മരിക്കുമെന്ന് അരുളിചെയ്യുന്നു.
- എന്തുകൊണ്ട് ഈ അനർത്ഥം വന്നുവെന്ന് ജനം ചോദിച്ചാൽ അവരുടെ പിതാക്കന്മാർ അന്യദേവന്മാരെ സേവിച്ചു നമസ്കരിക്കയും എന്നെ ഉപേക്ഷിച്ചു എന്റെ ന്യായപ്രമാണം അനുസരിച്ചു നടക്കാതിരിക്കയും ചെയ്ക കൊണ്ടു തന്നെ നിങ്ങളോ നിങ്ങളുടെ പിതാക്കന്മാരെക്കാൾ അധികം ദോഷം ചെയ്തിരിക്കുന്നു
- ദേശത്തെ, മ്ലേച്ഛ വിഗ്രഹങ്ങളാൽ മലിനമാക്കി അറപ്പുകളെ കൊണ്ടു നിറച്ചിരിക്കുകയാൽ അകൃത്യത്തിനും പാപത്തിനും ഇരട്ടിച്ചു പകരം ചെയ്യും.
അദ്ധ്യായം 17
- യഹൂദയുടെ പാപം ഇരുമ്പെഴുത്താണി കൊണ്ടും വജ്രത്തിന്റെ മുനകൊണ്ടും എഴുതി വച്ചിരിരിക്കുന്നു.
- മനുഷ്യനിൽ ആശ്രയിച്ചു ജഡത്തെ തന്റെ ഭുജമാക്കി ഹൃദയം കൊണ്ട് യഹോവയെ വിട്ടുമാറുന്ന മനുഷ്യൻ ശപിക്കപ്പെട്ടവൻ.
- യഹോവയിൽ ആശ്രയിക്കയും യഹോവ തന്നെ ആശ്രയമായിരിക്കയും ചെയ്യുന്ന മനുഷ്യൻ ഭാഗ്യവാൻ.
- യഹോവ ഹൃദയത്തെ ശോധന ചെയ്ത് അന്തരംഗങ്ങളെ പരീക്ഷിച്ച് ഓരോരുത്തനു അവനവന്റെ നടപ്പിനും പ്രവർത്തിയുടെ ഫലത്തിനും തക്കവണ്ണം കൊടുക്കുന്നു.
- ശബത്തുനാളിനെ ശുദ്ധീകരിക്കുന്നതിനു യഹൂദാ രാജാക്കന്മാർ വരികയും പോകയും ചെയ്യുന്ന ജനത്തിന്റെ വാതിൽക്കലും യെറുസലേമിന്റെ എല്ലാ വാതിൽക്കലും നിന്ന് കൊണ്ടു അവരോട് യഹോവയുടെ അരുളപ്പാടു അറിയിക്കുവാൻ യിരെമ്യാവോട് കല്പ്പിക്കുന്നു.
അദ്ധ്യായം 18
- കുശവന്റെ കളിമണ്ണിന്റെ ഉപമ.
- അനുതപിച്ചു തിരികെ വരുവാൻ യഹോവയുടെ അരുളപ്പാട്.
- ജനം ദൈവത്തെ മറന്നു മിഥ്യമൂർത്തികൾക്ക് ധൂപം കാട്ടുന്നു.
- ജനം യിരെമ്യാവിനെതിരെ തിരിഞ്ഞു അവനെ നാം നാവു കൊണ്ടു കൊന്നു കളക എന്ന് പദ്ധതിയിടുന്നു യിരെമ്യാവു അവരെ കുറിച്ച് യഹോവയോട് നിലവിളിക്കുന്നു.
അദ്ധ്യായം 19
- യഹോവ യിരെമ്യാവോട് ഒരു മൺകുടം വാങ്ങി ജനത്തിന്റെ മൂപ്പന്മരിലും പുരോഹിതന്മാറിലും ചിലരെ കൂട്ടികൊണ്ടു ഹർസീത്ത് വാതിലിന്റെ പുറമെയുള്ള ബെൻ ഹിന്നോം താഴ്വരയിൽ ചെന്നു അനർത്ഥത്തെ കുറിച്ച് അറിയിച്ച് മൺകുടം ഉടച്ച് പാത്രം ഉടഞ്ഞതു പോലെ ഈ ജനത്തെയും നഗരത്തെയും നന്നാക്കികൂടാതെ വണ്ണം ഉടച്ചു കളയുമെന്ന് അരുളപ്പാട് അറിയിപ്പാൻ പറയുന്നു.
അദ്ധ്യായം 20
- യിരെമ്യാവിന്റെ പ്രവചനം കേട്ടിട്ടു പശ്ഹൂർ പുരോഹിതൻ യിരെമ്യാവെ അടിച്ചു യഹോവയുടെ ആലയത്തിനരികെയുള്ള മേലത്തെ ബെന്യാമീൻ ഗോപുരത്തിങ്കലെ ആമത്തിലിട്ടു.
- പിറ്റേന്നാൽ ആമത്തിൽ നിന്നു വിട്ടപ്പോൾ യിരെമ്യാവു പുരോഹിതനോട് എല്ലാ യഹൂദായെയും ബാബേൽ രാജാവിന്റെ കൈയിൽ ഏല്പിക്കും അവരെ വാൾ കൊണ്ടു കൊന്നുകളയുമെന്നും നഗരത്തിലെ സകല സമ്പാദ്യവും ശത്രുക്കളുടെ കൈയിൽ ഏല്പിക്കുമെന്നും പ്രവചിച്ചു.
- യഹോവയുടെ വചനം നിമിത്തം യിരെമ്യാവിനു നിന്ദയും പരിഹാസവും ഉണ്ടാകയാൽ "ഞാൻ ഇനി അവനെ ഓർക്കുകയില്ല, അവന്റെ നാമത്തിൽ സംസാരിക്കയുമില്ല എന്നു പറഞ്ഞാലോ അതു എന്റെ അസ്ഥികളിൽ അടയ്ക്കപ്പെട്ടിട്ടു എന്റെ ഹൃദയത്തിൽ തീ കത്തുംപോലെ ഇരിക്കുന്നു; ഞാൻ സഹിച്ചു തളർന്നു എനിക്കു വഹിയാതെയായി" എന്ന് യിരെമ്യാവു പറയുന്നു.
അദ്ധ്യായം 21
- ബാബേൽ രാജാവായ നെബൂഖദ്നേസർ യുദ്ധം ചെയ്യുന്നതിനാൽ സിദെക്കിയ രാജാവ് യിരെമ്യാവോട് യഹോവയുടെ അരുളപ്പാട് ചോദിപ്പാൻ ആളയച്ചപ്പോൾ സിദേക്കിയാ രാജാവിന് എതിരായ് ഉണ്ടായ യഹോവയുടെ അരുളപ്പാട്.
- യഹൂദാ രാജാവിന്റെ അരമനയിൽ പോയി പ്രസ്താവിക്കാൻ യിരെമ്യാവിനുണ്ടായ അരുളപ്പാട്. യഹോവയുടെ നിയമം ഉപേക്ഷിച്ചു അന്യദേവന്മാരെ നമസ്കരിച്ചു സേവിക്കയാൽ ഉണ്ടാകാൻ പോകുന്ന അനർത്ഥം.
- യഹോയാക്കീമിനും കൊന്യാവിനും എതിരായി യഹോവയുടെ അരുളപ്പാട്.
- ആട്ടിൻക്കൂട്ടത്തെ തെറ്റിക്കുന്ന ഇടയനെ മാറ്റി നീതിയുള്ള രാജാവിനെ ഉത്ഭവിപ്പിക്കുമെന്ന് യഹോവയുടെ അരുളപ്പാട്.
- യിസ്രയേലിലെ കള്ളപ്രവാചകന്മാരെ കുറച്ചു യഹോവയുടെ അരുളപ്പാട്.
- യഹോവ കല്ദയരുടെ ദേശത്തേക്ക് അയച്ച യഹൂദാ ബദ്ധന്മാരെ കുറിച്ചും യഹൂദാ രാജാവായ സിദേക്കിയാവെയും പ്രഭുക്കന്മാരെയും ദേശത്തു ശേഷിച്ച യെരുശലെമിലെ ശേഷിപ്പിനെയും മിസ്രയീം ദേശത്തു പാർക്കുന്നവരെ കുറിച്ച് അത്തിപഴത്തിന്റെ ഉപമ കൊണ്ടുള്ള പ്രവചനം.
- 23 സംവാത്സരമായി യിരെമ്യാവു ജനത്തോട് ദൈവത്തിങ്കലേക്കു തിരിയുവാൻ യഹോവയുടെ അരുളപ്പാട് അവരെ അറിയിച്ചിട്ടും അവർ മനം തിരിയുന്നില്ല.
- അതിനാൽ ജനത്തിനെതിരായി യഹോവ വടക്കുള്ള സകല വംശങ്ങളെയും ബാബേൽ രാജവായ നേബുഖദ്നേസരേയും അയക്കുമെന്ന് അരുളപ്പാട്.
- ജനം 70 വർഷം ബാബേൽ രാജാവിനെ സേവിക്കും.
- ഭൂമിയിലെ ജാതികൾക്കു അനർഥം വരുത്തുമെന്നും അനർത്ഥം ജാതിയിൽ നിന്ന് ജാതിയിലേക്ക് പുറപ്പെടുമെന്നും യഹോവയുടെ അരുളപ്പാട്.
- ആലയം ശീലോവിന് തുല്യമാകുന്നുവെന്ന് പ്രവചനം.
- ഊരിയാവ് യിരെമ്യാവിന്റെ വാക്ക് പോലെ നഗരത്തിനും ദേശത്തിനും വിരോധമായി പ്രവചിച്ചു എന്നാൽ അവർ അവനെ വാൾ കൊണ്ടു കൊന്നുകളഞ്ഞു.
- യിരമ്യാവോട് കയറും നുകവുമുണ്ടാക്കി നിന്റെ കഴുത്തിൽ വച്ചു ഉപമ കാണിപ്പാൻ യഹോവയുടെ അരുളപ്പാട്.
- ഏദോം, മോവാബ്, അമ്മോന്യർ സോർ സീദോൻ എന്നീ രാജാക്കന്മാരെ ബാബേൽ രാജാവായ നേബുഖദ്നേസറിനു നൽകുമെന്ന് യഹോവയുടെ അരുളപ്പാട്.
- ബാബേലിലേക്ക് പോകേണ്ടി വരില്ലായെന്ന് കള്ള പ്രവാചകന്മാർ ജനത്തെ തെറ്റിക്കുന്നു.
- ബാബേൽ രാജാവിന്റെ നുകത്തിനു കീഴടങ്ങി ജീവിച്ചാൽ ജീവനോടെ ഇരിക്കുമെന്ന് യിരെമ്യാവു ജനത്തോട്.
- യിസ്രായേലിലെ സകലതും ബാബേലിലേക്ക് എടുത്തു കൊണ്ട് പോകപ്പെടുകയും പിന്നത്തേതിൽ മടക്കി വരുകയും ചെയ്യുമെന്ന് യഹോവയുടെ അരുളപ്പാട്.
- ആ ആണ്ടിൽ 4ആം മാസം യിരെമ്യാ പ്രവാചകന്റെ കഴുത്തിലെ മരം കൊണ്ടുള്ള നുകം ഓടിച്ചിട്ട് യഹോവ ഇപ്രകാരം 2 സംവത്സരത്തിനകം ബാബേലിന്റെ നുകം ഓടിച്ചുകളയുമെന്ന് ഹനന്യാ പ്രവാചകൻ കള്ളപ്രവചനം നടത്തി.
- മരം കൊണ്ടുള്ള നുകം ഓടിച്ചതിനാൽ ഹാനന്യാ പ്രവാചകൻ ഇരുമ്പു കൊണ്ടുള്ള നുകമുണ്ടാക്കിയിരിക്കിന്നു എന്നു യഹോവയുടെ അരുളപ്പാട്.
- അവൻ ജനത്തെ ഭോഷ്കിൽ ആശ്രയിക്കുമാറാക്കിയതിനാൽ ആ ആണ്ടിൽ തന്നെ മരിക്കുമെന്ന് ജനം കേൾക്കെ യിരെമ്യാ പ്രവാചകൻ പ്രവചിച്ചു.
- ആ ആണ്ടിൽ 7ആം മാസം ഹനന്യാ പ്രവാചകൻ മരിച്ചു.
- ബാബേലിലേക്ക് കൊണ്ടു പോയ യഹൂദ ജനത്തിന് യിരെമ്യാവ് കൊടുത്തയച്ച കത്ത്.
- ബാബേലിലെ യഹൂദാ ജനത്തിന് നെഹെലാമ്യാനായ ശെമെയ്യാവ് കൊടുത്തയച്ച കത്ത്.
- യിരെമ്യാവിന് നെഹെല്യാമ്യനായ ശെമയ്യാവിനെതിരായി ഉണ്ടായ യഹോവയുടെ അരുളപ്പാട്.
- യിസ്രയേലിനെ വീണ്ടെടുക്കുമെന്ന അരുളപ്പാട് നൽകിയിട്ടു യിരെമ്യാ പ്രവാചകനോട് ഞാൻ നിന്നോട് അരുളിച്ചെയ്ത സകല വചനങ്ങളെയും ഒരു പുസ്തകത്തിൽ എഴുതി വയ്ക്കുവാൻ പറയുന്നു.
- യിസ്രയേലിന്റെ സകല വംശങ്ങളെയും വീണ്ടെടുത്ത ശേഷമുള്ള കാലത്തെ കുറിച്ചുള്ള യഹോവയുടെ അരുളപ്പാട്.
- ബാബേൽ രാജാവ് പിടിച്ചു കൊണ്ടു പോകുമെന്ന് പ്രവചിച്ചതിനാൽ യിരെമ്യാവു യഹൂദ രാജാവിന്റെ അരമനയുടെ കാവൽപ്പുര മുറ്റത്ത് അടയ്ക്കപ്പെട്ടു.
- യിസ്രയേലിനെ അതിന്റെ സകല മ്ലേച്ചതകളാലും ശിക്ഷിച്ച ശേഷം വീണ്ടെടുക്കുമെന്ന് യഹോവയുടെ അരുളപ്പാട്.
- യരെമ്യാവു യഹൂദ രാജാവിന്റെ അരമനയുടെ കാവൽപ്പുര മുറ്റത്തു അടയ്ക്കപ്പെട്ട ശേഷം രണ്ടാം പ്രാവശ്യം യിസ്രയേലിന്റെ വീണ്ടെടുപ്പിനെ കുറിച്ചുണ്ടായ അരുളപ്പാട്.
- സിദ്ദേക്കിയാ രാജാവ് ബാബേൽ രാജാവിനെ കണ്ണോടു കണ്ണ് കാണുകയും വായോട് വായ് സംസാരിക്കുകയും ബാബേലേക്ക് പോകേണ്ടി വരുമെന്ന്മൊക്കെയുള്ള യഹോവയുടെ അരുളപ്പാട്.
- ജനം യഹോവയുടെ ഉടമ്പടികൾ തെറ്റിച്ചു ദാസീ ദാസന്മാരെ ഏഴാം സംവത്സരത്തിൽ സ്വതന്ത്ര്യരായി വിട്ടയച്ചവരെ മടക്കിവരുത്തി വീണ്ടും ദാസീദാസന്മാരാക്കി.
- ഉടമ്പടി തെറ്റിച്ചതിനാൽ അവർക്കുള്ള ശിക്ഷാവിധി.
അദ്ധ്യായം 35
- യഹൂദ രാജാവായ യെഹോയ്ക്കീമിന്റെ കാലത്തുണ്ടായ അരുളപ്പാട്.
- രേഖാബ്യ ഗ്രഹം തങ്ങളുടെ ദൈവം ഇടവിടാതെ അവരോട് സംസാരിച്ചിട്ടും അനുസരിക്കയികയാൽ അവരുടെ മേൽ വിളിച്ചിരിക്കുന്ന അനർത്ഥമൊക്കെയും വരുത്തും. എന്നാൽ രേഖബിന്റെ ഗ്രഹത്തിൽ യഹോവയുടെ മുമ്പാകെ നിൽപ്പാൻ ഒരു പുരുഷൻ ഒരിക്കലും ഇല്ലാതെ വരുകയില്ല.
അദ്ധ്യായം 36
- യഹൂദ രാജാവായ യെഹോയാക്കമിന്റെ കാലത്തുണ്ടായ അരുളപ്പാട്.
- യോശീയാവിന്റെ കാലം മുതലുള്ള അരുളപ്പാട് യിരമ്യവിന്റെ വാമൊഴി പ്രകാരം ബാറൂക് പുസ്തകച്ചുരുളിൽ എഴുതി.
- പുസ്തകച്ചുരുൾ യെഹോയാക്കീം കത്തികൊണ്ട് കണ്ടിച്ചു നേരിപൊട്ടിലെ തീയിൽ വെന്തു പോകും വരെയിട്ടു.
- മറ്റൊരു ചുരുൾ മേടിച്ചു കത്തിച്ച ചുരുളിലെ വചനങ്ങളെ എഴുതുവാൻ യഹോവയുടെ അരുളപ്പാട്.
- യെഹോയ്ക്കീമിനെതിരെ യഹോവയുടെ അരുളപ്പാട്.
- പുതിയ ചുരുളിൽ കത്തിച്ച ചുരുലിലുണ്ടായിരുന്ന വചനങ്ങൾ യിരമ്യവിന്റെ വാമൊഴി പ്രകാരം ബാറൂക് എഴുതി. അതുപോലെ ഏറിയ വചനങ്ങളും എഴുതുവാൻ സംഗതി വന്നു.
അദ്ധ്യായം 37
- സിദ്ധേഖ്യവു രാജാവായപ്പോൾ ഉണ്ടായ യഹോവയുടെ അരുളപ്പാട്
- കൽദയരെ യെരുശാലേമ്യർ തോൽപിച്ചാലും മുറിവേറ്റ ചിലർ മാത്രം ശേഷിച്ചാലും അവർ വന്നു നഗരത്തെ ചുട്ടുകളയുമെന്ന് സിദ്ധേകിയാവിനോട് യിറമ്യാവ് യഹോവയുടെ അരുളപ്പാട് അറിയിച്ചു.
- യിസ്രായേൽ പ്രഭുക്കന്മാർ യിരമ്യവേ കരാഗ്രഹത്തിലാക്കി.
- സിദ്ധേഖ്യവു യിരേമ്യാവെ കുണ്ടറയിലേ നിലവാറകളിൽ നിന്നും വരുത്തി യഹോവയുടെ അരുളപ്പാട് അന്വേഷിച്ചു.
- "നീ ബാബേൽ രാജാവിന്റെ കൈയ്യിൽ ഏൽപ്പിക്കപ്പെടുമെന്ന് അരുളപ്പാട്.
- യിരമ്യവിന്റെ അപേക്ഷ പ്രകാരം സിദ്ധേഖ്യവു അവനെ കവലപ്പുര മുറ്റത്തു ആക്കി.
അദ്ധ്യായം 38
- യിരെമ്യവിനെ യിസ്രായേൽ പ്രഭുക്കന്മാരുടെ ആലോചന പ്രകാരം സിദ്ധേഖ്യവു ചെളികുഴിയിൽ കയറു കൊണ്ടിറക്കി.
- ഏബദ്-മേലക്ക് എന്ന ഷണ്ടന്റെ അപേക്ഷപ്രകാരം രാജാവ് യിരമ്യവേ കുഴിയിൽ നിന്നും കയറ്റി.
- സിദ്ധേഖ്യവു യിരമ്യവോട് യഹോവയുടെ അരുളപ്പാട് ചോദിച്ചു ബാബേലിലേക് പോയാൽ നിനക്ക് പ്രാണരക്ഷ ഉണ്ടാകുമെന്ന് യഹോവ അരുളിചെയ്യുന്നു.
- യിരമ്യവ് യെരൂശാലേം പിടിച്ച നാൾ വരെയും പിടിച്ചപ്പോഴും കവലപ്പുര മുറ്റത്തു പാർത്തു.
അദ്ധ്യായം 39
- ബാബേൽ രാജാവ് യെരൂശലേമിനെ കീഴ്പ്പെടുത്തി സിദ്ധേകിയാവിന്റെ കണ്ണ് കുത്തി പൊട്ടിച്ചു ബാബേലിലേക്ക് കൊണ്ടുപോയി.
- യിരെമ്യാവെ കവലപ്പുര മുറ്റത്തെന്നു മോചിപ്പിച്ചു.
- കാവൽപ്പുര മുറ്റത്തു അടയ്ക്കപ്പെട്ടിരുന്നപ്പോൾ യഹോവയുടെ അരുളപ്പാട് "ഈ നഗരത്തിൽ എന്റെ വചനങ്ങൾ തിന്മക്കായി നിവർത്തിക്കപ്പെടുമ്പോൾ നീ അത് കാണുകയും അന്ന് ഞാൻ നിന്നെ വിടുവിക്കയും ചെയ്യും."
അദ്ധ്യായം 40
- യിരമ്യവേ വിട്ടയച്ച ശേഷം അവൻ മിസ്പ്പയിൽ അഹീകമിന്റെ മകനായ ഗെദല്യവിന്റെ അടുക്കൽ ചെന്നു ദേശത്തു ശേഷിച്ച ജനത്തിന്റെ ഇടയിൽ പാർത്തു.
- ബാബേൽ രാജാവ് യെഹൂദയിൽ ഒരു ശേഷിപ്പിനെ വച്ചിട്ടുണ്ടെന്ന് അറിഞ്ഞു ചിതറിപോയിരുന്ന യഹൂദന്മാർ യഹൂദാ ദേശത്ത് മടങ്ങി വന്നു.
അദ്ധ്യായം 41
- നെഥന്യാവിന്റെ മകൻ യിശ്മയേൽ പത്തു ആളുകളും മിസ്പ്പയിൽ അഹീകമിന്റെ മകനായ ഗെദല്യാവെ വാൾ കൊണ്ടു വെട്ടിക്കൊന്നു.
അദ്ധ്യായം 42
- യഹൂതായിലെ ശേഷിച്ച ജനം തങ്ങൾ നടക്കേണ്ടുന്ന വഴി അറിയേണ്ടതിനു യഹോവയുടെ അരുളപ്പാട് കേൾപ്പാൻ യിരേമ്യപ്രവാചകന്റെ അടുക്കൽ വന്നു.
- യഹൂദ ദേശത്തു തുടർന്നാൽ നന്മയും മിസ്രായീമിൽ പോയാൽ തിന്മയും എന്ന് യഹോവയുടെ അരുളപ്പാട്.
അദ്ധ്യായം 43
- യഹൂദ ജനം മിസ്രയേമിലേക്ക് പോയി.
- യഹോവയുടെ അരുളപ്പാട് യിരമ്യവിന് ഉണ്ടായതെന്തെന്നാൽ ബാബേൽ രാജാവ് മിസ്രയേമിനെ പിടിച്ചടക്കി മരണത്തിനുള്ളവരെ മരണത്തിനും പ്രവാസത്തിനുള്ളവർ പ്രവാസത്തിനും വാളിനുള്ളവരെ വാളിനും ഏല്പിക്കും.
അദ്ധ്യായം 44
- യഹൂദ അന്യദേവന്മാരെ സേവിച്ചതു കൊണ്ടത്രേ അവരെ ചിതറിച്ചത്.
- മിസ്രയേം ദേശത്തു പോകുവാൻ മുഖം തിരിച്ച യഹൂദ ശിഷ്ടത്തെയും നശിപ്പിക്കും വഴുതി പോകുന്ന ചിലർ അല്ലാതെ ആരും മടങ്ങി പോകയില്ല എന്ന് അരുളപ്പാട്.
- എന്നാൽ യഹൂദ അവനെ എതിർത്തു ആകാശ രാഞ്ജിക്കു ധൂപം കാട്ടുവാൻ ഞങ്ങൾ പോകുമെന്ന് പറയുന്നതിനാൽ അവരെ മുഴുവൻ നശിപ്പിക്കുമെന്നു യഹോവയുടെ അരുളപ്പാട്.
അദ്ധ്യായം 45
- യഹൂദ രാജാവായ യെഹോയ്ക്കീമിന്റെ നാലാം ആണ്ടിൽ യിരമ്യവിന്റെ വാമൊഴി പ്രകാരം ഈ വചനങ്ങളൊക്കെയും ബാരൂഖ് ഒരു പുസ്തകത്തിൽ എഴുതി.
- ബരൂഖിനോടുള്ള യഹോവയുടെ അരുളപ്പാട്.
അദ്ധ്യായം 46
- മിസ്രയേമിനെ കുറിച്ചും ബാബേൽ രാജാവായ നെബൂഖദ്നേസർ മിസ്രായീമ് ദേശത്തെ ജയിക്കുന്നതിനെ കുറിച്ചുള്ള അരുളപ്പാട്.
- യിസ്രായേലിനെ രക്ഷിക്കയും ന്യായമായി ശിക്ഷിക്കുമെന്നും യഹോവയുടെ അരുളപ്പാട്.
അദ്ധ്യായം 47
- ഫലിസ്ത്യർക്ക് അപകടം വരുന്നതിനെ കുറിച്ചുണ്ടായ അരുളപ്പാട്.
അദ്ധ്യായം 48
- മോവാബിന്റെ ന്യായവിധിയെ കുറിച്ചുണ്ടായ പ്രവചനം.
അദ്ധ്യായം 49
- അമോന്യരെ കുറിച്ചുള്ള അരുളപ്പാട്.
- എദോമിനെ കുറിച്ചുള്ള അരുളപ്പാട്.
- ദാമ്മേഷേക്കിന് എതിരെയുള്ള അരുളപ്പാട്.
- കേധാരിനെയും ഹാസോർ രാജ്യങ്ങളെയും കുറിച്ചുള്ള അരുളപ്പാട്.
- ഏലാമിനെ കുറിച്ചുള്ള പ്രവചനം.
അദ്ധ്യായം 50
- ബാബേൽ രാജ്യത്തെ കുറിച്ചുള്ള യഹോവയുടെ അരുളപ്പാട്.
അദ്ധ്യായം 51
- ബാബേലിന് എതിരെയുള്ള യഹോവയുടെ വചനം യിരേമ്യ പ്രവാചകൻ പുസ്തകത്തിൽ എഴുതി സെരായാവോട് ഏല്പിച്ചത്.
അദ്ധ്യായം 52
- യെരൂശാലേം ബാബേൽ രാജാവ് പിടിച്ചടക്കിയ ചരിത്രം.
- യെരൂശാലേം നശിപ്പിച്ചു.
- യെഹോയ്ക്കീം രാജാവേ ബാബേൽ രാജാവ് മോചിപ്പിച്ചു ജീവകാലമൊക്കെയും നിത്യവൃത്തിക്കുള്ള ഓഹരി കൊടുത്തു പോന്നു.



.jpeg)

.jpeg)







.jpeg)
.jpeg)
Comments
Post a Comment