Abide in Christ 3
യോഹന്നാൻ10:9, 10
"ഞാൻ വാതിൽ ആകുന്നു; എന്നിലൂടെ കടക്കുന്നവൻ രക്ഷപ്പെടും;
.....ജീവൻ ഉണ്ടാകുവാനും സമൃദ്ധിയായിട്ടു ഉണ്ടാകുവാനും അത്രേ ഞാൻ വന്നിരിക്കുന്നതു."
എന്താണ് ജീവൻ?
ഉല്പത്തി 2:7
"യഹോവയായ ദൈവം നിലത്തെ പൊടികൊണ്ടു മനുഷ്യനെ നിർമ്മിച്ചിട്ടു അവന്റെ മൂക്കിൽ ജീവശ്വാസം ഊതി, മനുഷ്യൻ ജീവനുള്ള ദേഹിയായി തീർന്നു."
ഉല്പത്തി 2:7
"യഹോവയായ ദൈവം നിലത്തെ പൊടികൊണ്ടു മനുഷ്യനെ നിർമ്മിച്ചിട്ടു അവന്റെ മൂക്കിൽ ജീവശ്വാസം ഊതി, മനുഷ്യൻ ജീവനുള്ള ദേഹിയായി തീർന്നു."
ആദിയിൽ ദൈവം മനുഷ്യനെ നിർമ്മിച്ചിട്ടു മനുഷ്യന്റെ മൂക്കിൽ ദൈവത്തിന്റെ ശ്വാസം ഊതി. ദൈവത്തിന്റെ ശ്വാസമാണ് മണ്ണിൽ നിന്നെടുത്ത മനുഷ്യ ശരീരത്തിന് ജീവനായി നൽകിയിരിക്കുന്നത്.
നമ്മിലെ ജീവൻ എന്നത് ദൈവം തന്റെ ശ്വാസം നമ്മുടെ മൺപ്രതിമയിൽ നിന്നും തിരികെ എടുക്കും വരെ മാത്രമേയുള്ളൂ.
അതാണ് ഈ വചനങ്ങളിൽ പറയുന്നത്,
സഭാപ്രസംഗി 12:7
"പൊടി പണ്ടു ആയിരുന്നതുപോലെ ഭൂമിയിലേക്കു തിരികെ ചേരും; ആത്മാവു അതിനെ നല്കിയ ദൈവത്തിന്റെ അടുക്കലേക്കു മടങ്ങിപ്പോകും."
"പൊടി പണ്ടു ആയിരുന്നതുപോലെ ഭൂമിയിലേക്കു തിരികെ ചേരും; ആത്മാവു അതിനെ നല്കിയ ദൈവത്തിന്റെ അടുക്കലേക്കു മടങ്ങിപ്പോകും."
സങ്കീർത്തനങ്ങൾ104:29 ,30
"...നീ അവയുടെ ശ്വാസം എടുക്കുമ്പോൾ അവ ചത്തു പൊടിയിലേക്കു തിരികെ ചേരുന്നു;
നീ നിന്റെ ശ്വാസം അയക്കുമ്പോൾ അവ സൃഷ്ടിക്കപ്പെടുന്നു;"
നീ നിന്റെ ശ്വാസം അയക്കുമ്പോൾ അവ സൃഷ്ടിക്കപ്പെടുന്നു;"
നമ്മിലെ ശ്വാസം നിലയ്ക്കുമ്പോൾ നമ്മുടെ ശരീരം മാത്രമേ നശിക്കുന്നുള്ളു. ആത്മാവ് നശിക്കില്ല.
ശരീരം നശിച്ച ശേഷം നമ്മിലെ അത്മാവ് എവിടെ ജീവിക്കും?
1.ക്രിസ്തുവിനെ അനുസരിച്ചവരുടെ ആത്മാവ്:
യോഹന്നാൻ 11:25
"യേശു അവളോടു: ഞാൻ തന്നേ പുനരുത്ഥാനവും ജീവനും ആകുന്നു; എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും."
ആത്മനിറവിൽ ആത്മാവിന്റെ പ്രവർത്തികൾ ചെയ്തു യേശുവിൽ വിശ്വസിച്ചു ജീവിച്ചാൽ, നമ്മുടെ ആത്മാവ് യേശു പറഞ്ഞതുപോലെ മരിച്ചാലും ജീവിക്കും.
2.ക്രിസ്തുവിനെ അനുസരിക്കാത്തവരുടെ ആത്മാവ്:
മത്തായി 25:41
"..ശപിക്കപ്പെട്ടവരെ, എന്നെ വിട്ടു പിശാചിന്നും അവന്റെ ദൂതന്മാർക്കും ഒരുക്കിയിരിക്കുന്ന നിത്യാഗ്നിയിലേക്കു പോകുവിൻ."
2 തെസ്സലൊനീക്യർ 1:10
"സുവിശേഷം അനുസരിക്കാത്തവർ കർത്താവിന്റെ സന്നിധാനവും അവന്റെ വല്ലഭത്വത്തോടുകൂടിയ മഹത്വവും വിട്ടകന്നു നിത്യനാശം എന്ന ശിക്ഷാവിധി അനുഭവിക്കും."
വെളിപ്പാടു 21:8
"എന്നാൽ ഭീരുക്കൾ, അവിശ്വാസികൾ, അറെക്കപ്പെട്ടവർ, കൊലപാതകന്മാർ, ദുർന്നടപ്പുകാർ, ക്ഷുദ്രക്കാർ, ബിംബാരാധികൾ എന്നിവർക്കും ഭോഷ്കുപറയുന്ന ഏവർക്കും ഉള്ള ഓഹരി തീയും ഗന്ധകവും കത്തുന്ന പൊയ്കയിലത്രേ: അതു രണ്ടാമത്തെ മരണം."
ക്രിസ്തുവിൽ വസിക്കാതെ ആത്മനിറവിൽ നല്ല ജീവിതം നയിക്കാത്തവർക്ക് സമൃദ്ധമായ ജീവനിൽ പ്രവേശിക്കുവാൻ സാധിക്കില്ല. അവരുടെ പ്രവർത്തികൾ എന്തുതന്നെയായിരുന്നാലും ക്രിസ്തുവിൽ അടിസ്ഥാനമിട്ടവ അല്ലാത്തതിനാൽ അവർക്കു ദൈവസന്നിധിയിൽ പ്രവേശനം ലഭിക്കുകയില്ല.
നിത്യമായ ജീവനിൽ പ്രവേശിക്കണമെങ്കിൽ ഈ ലോകത്തിലെ നമ്മുടെ മൺ ശരീരത്തിലെ വാസം ക്രിസ്തുവിൽ തന്നെയായിരിക്കണം. അങ്ങനെ വസിക്കുന്നവർക്ക് കിട്ടുന്ന പ്രതിഫലാമാണ് സമൃദ്ധമായ ജീവൻ. അവർ ഈ ഭൂമിയിൽ മരിച്ചാലും അവരുടെ ആത്മാവ് ദൈവത്തോടൊപ്പം നിത്യമായി ജീവിക്കും. കാരണം ക്രിസ്തു ഈ ലോകത്തിലേക്കു വന്നതും വഴി കാട്ടിയതും നമുക്ക് നിത്യമായ ജീവൻ അവകാശമാക്കി തരുവാനാണ്.
യേശുവാണ് നിത്യതയിലേക്കുള്ള വാതിൽ, യേശുവിന്റെ നാമത്തിൽ ആശ്രയിക്കാതെ ഒരാൾക്കും സമൃദ്ധമായ ജീവൻ ലഭിക്കുകയില്ല. കാരണം ക്രിസ്തു കഷ്ടം സഹിച്ചത് ലോകത്തെ നിത്യമരണത്തിൽ നിന്നും രക്ഷിച്ചു നിത്യജീവൻ നൽകുവാനാണ്.
യോഹന്നാൻ 3:16
"തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു."
സമൃദ്ധിയായ ജീവൻ അവകാശമാക്കുവാൻ നമ്മുടെ ജഡമോഹങ്ങളും പിശാചിന്റെ പ്രവർത്തികളും ഒഴുവാക്കി ക്രിസ്തുവിന്റെ ഉപദേശത്തിൽ ജീവിച്ചാൽ മാത്രം മതിയാകും.






🙏🙏🙏
ReplyDelete👏🏻👏🏻👏🏻👏🏻
ReplyDelete