Skip to main content

സമൃദ്ധമായ ജീവൻ - Abundant Life


Abide in Christ 3


യോഹന്നാൻ10:9, 10
"ഞാൻ വാതിൽ ആകുന്നു; എന്നിലൂടെ കടക്കുന്നവൻ രക്ഷപ്പെടും;
.....ജീവൻ ഉണ്ടാകുവാനും സമൃദ്ധിയായിട്ടു ഉണ്ടാകുവാനും അത്രേ ഞാൻ വന്നിരിക്കുന്നതു."

എന്താണ് ജീവൻ? 

ഉല്പത്തി 2:7
"യഹോവയായ ദൈവം നിലത്തെ പൊടികൊണ്ടു മനുഷ്യനെ നിർമ്മിച്ചിട്ടു അവന്റെ മൂക്കിൽ ജീവശ്വാസം ഊതി, മനുഷ്യൻ ജീവനുള്ള ദേഹിയായി തീർന്നു."


ആദിയിൽ ദൈവം മനുഷ്യനെ നിർമ്മിച്ചിട്ടു മനുഷ്യന്റെ മൂക്കിൽ ദൈവത്തിന്റെ ശ്വാസം ഊതി. ദൈവത്തിന്റെ ശ്വാസമാണ് മണ്ണിൽ നിന്നെടുത്ത മനുഷ്യ ശരീരത്തിന് ജീവനായി നൽകിയിരിക്കുന്നത്. 

നമ്മിലെ ജീവൻ എന്നത് ദൈവം തന്റെ ശ്വാസം നമ്മുടെ മൺപ്രതിമയിൽ നിന്നും തിരികെ എടുക്കും വരെ മാത്രമേയുള്ളൂ. 

അതാണ് ഈ വചനങ്ങളിൽ പറയുന്നത്,  

സഭാപ്രസംഗി 12:7
"പൊടി പണ്ടു ആയിരുന്നതുപോലെ ഭൂമിയിലേക്കു തിരികെ ചേരും; ആത്മാവു അതിനെ നല്കിയ ദൈവത്തിന്റെ അടുക്കലേക്കു മടങ്ങിപ്പോകും."

സങ്കീർത്തനങ്ങൾ104:29 ,30
"...നീ അവയുടെ ശ്വാസം എടുക്കുമ്പോൾ അവ ചത്തു പൊടിയിലേക്കു തിരികെ ചേരുന്നു;
നീ നിന്റെ ശ്വാസം അയക്കുമ്പോൾ അവ സൃഷ്ടിക്കപ്പെടുന്നു;"

നമ്മിലെ ശ്വാസം നിലയ്ക്കുമ്പോൾ നമ്മുടെ ശരീരം മാത്രമേ നശിക്കുന്നുള്ളു. ആത്മാവ് നശിക്കില്ല.

ശരീരം നശിച്ച ശേഷം നമ്മിലെ അത്മാവ് എവിടെ ജീവിക്കും?

1.ക്രിസ്തുവിനെ അനുസരിച്ചവരുടെ ആത്മാവ്:

യോഹന്നാൻ 11:25
"യേശു അവളോടു: ഞാൻ തന്നേ പുനരുത്ഥാനവും ജീവനും ആകുന്നു; എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും."


ആത്മനിറവിൽ ആത്മാവിന്റെ പ്രവർത്തികൾ ചെയ്തു യേശുവിൽ വിശ്വസിച്ചു ജീവിച്ചാൽ, നമ്മുടെ ആത്മാവ് യേശു പറഞ്ഞതുപോലെ മരിച്ചാലും ജീവിക്കും.

2.ക്രിസ്തുവിനെ അനുസരിക്കാത്തവരുടെ ആത്മാവ്:

മത്തായി 25:41
"..ശപിക്കപ്പെട്ടവരെ, എന്നെ വിട്ടു പിശാചിന്നും അവന്റെ ദൂതന്മാർക്കും ഒരുക്കിയിരിക്കുന്ന നിത്യാഗ്നിയിലേക്കു പോകുവിൻ."

2 തെസ്സലൊനീക്യർ 1:10
"സുവിശേഷം അനുസരിക്കാത്തവർ കർത്താവിന്റെ സന്നിധാനവും അവന്റെ വല്ലഭത്വത്തോടുകൂടിയ മഹത്വവും വിട്ടകന്നു നിത്യനാശം എന്ന ശിക്ഷാവിധി അനുഭവിക്കും."

വെളിപ്പാടു 21:8
"എന്നാൽ ഭീരുക്കൾ, അവിശ്വാസികൾ, അറെക്കപ്പെട്ടവർ, കൊലപാതകന്മാർ, ദുർന്നടപ്പുകാർ, ക്ഷുദ്രക്കാർ, ബിംബാരാധികൾ എന്നിവർക്കും ഭോഷ്കുപറയുന്ന ഏവർക്കും ഉള്ള ഓഹരി തീയും ഗന്ധകവും കത്തുന്ന പൊയ്കയിലത്രേ: അതു രണ്ടാമത്തെ മരണം."


ക്രിസ്തുവിൽ വസിക്കാതെ ആത്മനിറവിൽ നല്ല ജീവിതം നയിക്കാത്തവർക്ക് സമൃദ്ധമായ ജീവനിൽ പ്രവേശിക്കുവാൻ സാധിക്കില്ല. അവരുടെ പ്രവർത്തികൾ എന്തുതന്നെയായിരുന്നാലും ക്രിസ്തുവിൽ അടിസ്ഥാനമിട്ടവ അല്ലാത്തതിനാൽ അവർക്കു ദൈവസന്നിധിയിൽ പ്രവേശനം ലഭിക്കുകയില്ല. 

നിത്യമായ ജീവനിൽ പ്രവേശിക്കണമെങ്കിൽ ഈ ലോകത്തിലെ നമ്മുടെ മൺ ശരീരത്തിലെ വാസം ക്രിസ്തുവിൽ തന്നെയായിരിക്കണം. അങ്ങനെ വസിക്കുന്നവർക്ക് കിട്ടുന്ന പ്രതിഫലാമാണ്‌ സമൃദ്ധമായ ജീവൻ. അവർ ഈ ഭൂമിയിൽ മരിച്ചാലും അവരുടെ ആത്മാവ് ദൈവത്തോടൊപ്പം നിത്യമായി ജീവിക്കും. കാരണം ക്രിസ്തു ഈ ലോകത്തിലേക്കു വന്നതും വഴി കാട്ടിയതും നമുക്ക് നിത്യമായ ജീവൻ അവകാശമാക്കി തരുവാനാണ്. 


യേശുവാണ് നിത്യതയിലേക്കുള്ള വാതിൽ, യേശുവിന്റെ നാമത്തിൽ ആശ്രയിക്കാതെ ഒരാൾക്കും സമൃദ്ധമായ ജീവൻ ലഭിക്കുകയില്ല. കാരണം ക്രിസ്തു കഷ്ടം സഹിച്ചത് ലോകത്തെ നിത്യമരണത്തിൽ നിന്നും രക്ഷിച്ചു നിത്യജീവൻ നൽകുവാനാണ്‌. 

യോഹന്നാൻ 3:16
"തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു."


സമൃദ്ധിയായ ജീവൻ അവകാശമാക്കുവാൻ നമ്മുടെ ജഡമോഹങ്ങളും പിശാചിന്റെ പ്രവർത്തികളും ഒഴുവാക്കി ക്രിസ്തുവിന്റെ ഉപദേശത്തിൽ ജീവിച്ചാൽ മാത്രം മതിയാകും. 















Comments

Post a Comment

Popular posts from this blog

രക്ഷിക്കപ്പെടുക

രക്ഷിക്കപ്പെടുക എന്നാൽ എന്താണ്? പിശാചിനാൽ വഞ്ചിക്കപ്പെട്ട് ദൈവത്തോട് അനുസരണക്കേട് കാണിച്ച് ആദ്യ മനുഷ്യൻ പാപം ചെയ്തു. അതിനാൽ സകല മനുഷ്യർക്കും ദൈവ തേജസ്‌ ഇല്ലാതെയായി പാപത്തിന് അടിമകളായി. പാപത്തിൽ ജനിച്ചു പാപത്തിൽ ജീവിക്കുന്ന മനുഷ്യൻ നിത്യനാശമായ മരണത്തിൽ നിന്നും ദൈവം നമുക്ക് ഒരുക്കിയിരിക്കുന്ന നിത്യജീവനിലേക്കുള്ള വഴി കണ്ടെത്തി അതിലേക്ക് തിരിയുന്ന പ്രക്രിയയാണ് രക്ഷിക്കപ്പെടുക എന്നത്. എങ്ങനെയാണ് ദൈവം നമുക്ക് രക്ഷ ഒരുക്കിയത്? മനുഷ്യൻ പാപം ചെയ്താൽ പ്രായശ്ചിത്തമായി മൃഗങ്ങളെ യാഗമായി അർപ്പിക്കണം. അർപ്പിക്കുന്ന മൃഗം ഊനമില്ലാത്തതായിരിക്കണം. എന്നാൽ മനുഷ്യന്റെ പാപത്തെ തീർപ്പാൻ മൃഗത്തിന്റെ രക്തത്തിനു കഴിയാതെയായി. പാപം പോക്കി ശുദ്ധരാകുവാനും ദൈവസന്നിധിയിൽ നിൽകുവാനും കഴിയാതെ വന്നു.( റോമർ3:23;എല്ലാവരും പാപം ചെയ്തു ദൈവതേജസ്സു ഇല്ലാത്തവരായിത്തീർന്നു )  അതിനാൽ മനുഷ്യനോടുള്ള ദൈവത്തിന്റെ കരുണയാൽ സ്വന്തം പുത്രനെ മനുഷ്യർക്കായി പാപ യാഗതിനുള്ള കുഞ്ഞാടായി ഭൂമിയിലേക്ക് അയച്ചു. റോമർ3:25 വിശ്വസിക്കുന്നവർക്കു അവൻ തന്റെ രക്തംമൂലം പ്രായശ്ചിത്തമാകുവാൻ ദൈവം അവനെ പരസ്യമായി നിറുത്തിയിരിക്കുന്നു. ദൈവം തന്റെ പൊറുമയിൽ മുൻ...

നമ്മുടെ പെസഹാ കുഞ്ഞാട് - Our Passover Lamb

👉 എന്താണ് പെസഹ? 🟢 യിസ്രായേൽ മക്കളുടെ മിസ്രയീമിൽ നിന്നും കാനാനിലേക്കുള്ള യാത്രയുടെ ഒരുക്കമായിരുന്നു ആയിരുന്നു പെസഹ. 🔴പുറപ്പാട് 12:3-11 നിങ്ങൾ യിസ്രായേലിന്റെ സർവ്വസംഘത്തോടും പറയേണ്ടതു എന്തെന്നാൽ: ഈ മാസം പത്താം തിയ്യതി അതതു കുടുംബത്തിന്നു ഒരു ആട്ടിൻകുട്ടി വീതം ഓരോരുത്തൻ ഓരോ ആട്ടിൻകുട്ടിയെ എടുക്കേണം. ആട്ടിൻകുട്ടിയെ തിന്നുവാൻ വീട്ടിലുള്ളവർ പോരായെങ്കിൽ ആളുകളുടെ എണ്ണത്തിന്നു ഒത്തവണ്ണം അവനും അവന്റെ വീട്ടിന്നടുത്ത അയൽക്കാരനും കൂടി അതിനെ എടുക്കേണം. ഓരോരുത്തൻ തിന്നുന്നതിന്നു ഒത്തവണ്ണം കണക്കുനോക്കി നിങ്ങൾ ആട്ടിൻകുട്ടിയെ എടുക്കേണം. ആട്ടിൻകുട്ടി ഊനമില്ലാത്തതും ഒരു വയസ്സു പ്രായമുള്ള ആണുമായിരിക്കേണം; അതു ചെമ്മരിയാടോ കോലാടോ ആകാം. ഈ മാസം പതിന്നാലാം തിയ്യതിവരെ അതിനെ സൂക്ഷിക്കേണം. യിസ്രായേൽസഭയുടെ കൂട്ടമെല്ലാം സന്ധ്യാസമയത്തു അതിനെ അറുക്കേണം. അതിന്റെ രക്തം കുറെ എടുത്തു തങ്ങൾ തിന്നുന്ന വീടുകളുടെ വാതിലിന്റെ കട്ടളക്കാൽ രണ്ടിന്മേലും കുറുമ്പടിമേലും പുരട്ടേണം. അന്നു രാത്രി അവർ തീയിൽ ചുട്ടതായ ആ മാംസവും പുളിപ്പില്ലാത്ത അപ്പവും തിന്നേണം; കൈപ്പുചീരയോടുകൂടെ അതു തിന്നേണം. തലയും കാലും അന്തർഭാഗങ്ങളുമായി തീ...

സ്നാനം - Baptism

എന്താണ് സ്നാനം? സ്നാനം എന്ന പദം ഉപയോഗിക്കുന്നത് കുളിയെ അർത്ഥമാക്കുവാനാണല്ലോ. കുളിക്കുക എന്നാൽ ശരീരം മുഴുവൻ ജലത്താൽ കഴുകുക. വചനം പഠിപ്പിക്കുന്ന സ്നാനവും ഇതു തന്നെയാണ് അർത്ഥമാകുന്നത്. ജഡിക സ്നാനം ശരീരത്തെ വൃത്തിയാകുമ്പോൾ വചനത്തിലെ സ്നാനം നമ്മുടെ ആത്മ മനുഷ്യനിലെ അഴുക്ക് ആയ പാപങ്ങളെ കഴുകി ആത്മമനുഷ്യനെ ശുദ്ധീകരിക്കുന്നു. സ്നാനം എന്ന പദത്തിന്റെ ഇംഗ്ലീഷ് Baptism എന്നാണല്ലോ, ഇതു Baptiso എന്ന ഗ്രീക്ക് വാക്കിൽ നിന്നും ഉദ്ഭവിച്ചതാണ്. Baptiso എന്ന ഗ്രീക്ക് വാക്കിനർത്ഥം മുക്കുക, മുഴുകുക, ആമഗ്നമാക്കുക എന്നൊക്കെയാണ്. എന്തിനു സ്നാനമേൽക്കുന്നു? യേശുവിനോട് ചേരുവാൻ അവന്റെ മരണത്തിൽ പങ്കാളിയാകുവാൻ ജീവന്റെ പുതുക്കത്തിൽ നടക്കുവാൻ അവന്റെ മരണത്തിനു സാദൃശ്യത്തോട് ഏകീഭവിക്കുവാൻ നമ്മുടെ പഴയ മനുഷ്യനെ അവനോട് കൂടെ ക്രൂശിക്കുവാൻ നിത്യജീവന്റെ അവകാശികളാകുവാൻ  നമ്മുടെ പാപത്തിൽ നിന്ന് മോചിക്കപ്പെടുവാൻ നമ്മുടെ പാപങ്ങളെ കഴുകി കളയുവാൻ ദൈവത്തോട് നല്ല മനസാക്ഷിക്കായിട്ടുള്ള അപേക്ഷയായിട്ട് പരിശുദ്ധത്മാവിനെ പ്രാപിക്കുവാൻ അന്യഭാഷയും പ്രവചനവും പോലുള്ള ദൈവീക വരങ്ങൾ പ്രാപിക്കുവാൻ  റോമർ6:3 അല്ല,  യേശുക്രിസ്ത...