Skip to main content

വിശ്വാസം - Faith



ഞാൻ എന്ത് ആശിചാലും ഞാൻ ആഗ്രഹിക്കുന്നത് പോലെ നടക്കും എന്നല്ല, ദൈവഹിത്തിനു ഉതകുന്ന എന്റെ നല്ല ആശകൾ ദൈവത്തോട് ഉള്ള വിശ്വാസത്താൽ ദൈവം അനുവദിച്ചു തരും എന്നതാണ് വിശ്വാസം. 

വിശ്വാസം എന്നാൽ സ്വയം എന്തൊക്ക കഴിവുണ്ട് എന്ന് സ്വയം വിലയിരുത്തി ഞാൻ ഇങ്ങനെ ചെയ്താൽ ഇത്ര ഉയരാം എന്നൊക്കെ സ്വയം രൂപരേഖ ഉണ്ടാക്കി അതിൽ ജീവിക്കുന്നതല്ല. മറിച്ചു എനിക്ക് എന്തൊക്കെ കഴിവ് ഇല്ലെങ്കിലും ഞാൻ ഒന്നുമല്ലെങ്കിലും എന്റെ ദൈവത്തിനു എന്നെ ഉയരങ്ങളിൽ എത്തിക്കാൻ സാധിക്കും എന്ന ഉറപ്പാണ്. അതാണ് വചനം ഇങ്ങനെ പഠിപ്പിക്കുന്നത്. 

"നാം എന്തു അപേക്ഷിച്ചാലും അവൻ  നമ്മുടെ അപേക്ഷ കേൾക്കുന്നു എന്നറിയുന്നുവെങ്കിൽ അവനോടു കഴിച്ച അപേക്ഷ നമുക്കു ലഭിച്ചു എന്നും അറിയുന്നു."
1 യോഹന്നാൻ 5:15 

ദൈവം തന്റെ ഭക്തന്മാർക്കായി നൽകിയ അനുഗ്രഹങ്ങൾ ഒക്കെ നമുക്കും ആശിക്കാവുന്നതാണ്. ബൈബിൾ ആണ് നമ്മുടെ Guide. അതിൽ എന്തിനാലൊക്കെ ദൈവം തന്നെ ആശ്രയിക്കുന്നവരെ പരിപാലിച്ചു അനുഗ്രഹിച്ചു എന്നൊക്ക കൃത്യമായി വായിച്ചറിയാൻ കഴിയും. അബ്രഹാം, ഇസഹാക്ക്, തുടങ്ങി ബൈബിളിൽ ഉടനീളം പറയുന്ന ഭക്തരെയും അഭിഷിക്തരേയും ദൈവം എങ്ങനെയൊക്കെ അനുഗ്രഹിക്കയും സംരക്ഷിക്കുകയും ചെയ്തുവോ അതൊക്കെയും നമ്മുടെ ജീവിതത്തിൽ അതുപോലെയോ അതിലുപരിയായോ നൽകുവാൻ ദൈവം ഇന്നും ശക്തനാണ് വിശ്വസ്തനാണു. പക്ഷേ ഇതൊക്കെയും നാം എന്ത് ചിന്താഗതിയിൽ ആഗ്രഹിക്കുന്നു നന്മക്കായി ആണോ പൊങ്ങച്ചം കാണിക്കാനോ മറ്റൊരുവനെ ആക്ഷേപിക്കാനോ?  ഇതൊക്കെയും ദൈവം കൃത്യമായി അറിയുന്നു എന്നത് ഓർക്കുക. 

"ദൈവം അതു ശോധന ചെയ്യാതിരിക്കുമോ? അവൻ  ഹൃദയത്തിലെ രഹസ്യങ്ങളെ അറിയുന്നുവല്ലോ."
സങ്കീർത്തനങ്ങൾ 44:21 

"യഹോവയോ ഹൃദയങ്ങളെ തൂക്കിനോക്കുന്നു."
സദൃശ്യവാക്യങ്ങൾ 21:2 

നമ്മുടെ നല്ല ആഗ്രഹങ്ങൾ ദൈവത്തോട് ചോദിച്ചാൽ അത് നമുക്ക് വേണ്ടുന്ന സമയത്തു വേണ്ടുന്നത് പോലെ നൽകുവാൻ ദൈവം വിശ്വസ്തനാണ്. 

"അവന്റെ ഇഷ്ടപ്രകാരം നാം എന്തെങ്കിലും അപേക്ഷിച്ചാൽ അവൻ  നമ്മുടെ അപേക്ഷ കേൾക്കുന്നു എന്നുള്ളതു നമുക്കു അവനോടുള്ള ധൈര്യം ആകുന്നു."
1 യോഹന്നാൻ 5:14

നമുക്ക് എപ്പോഴും ദൈവത്തോടുള്ള ഉറപ്പാണ് അതിനു ആവശ്യം.

വിശ്വാസത്തോടെ മലയോടു നീങ്ങുക എന്ന് പറയുക അതു നീങ്ങും.

“നിങ്ങൾക്കു കടുകുമണിയോളം വിശ്വാസമുണ്ടെങ്കിൽ ഈ മലയോടു: ഇവിടെനിന്നു അങ്ങോട്ടു നീങ്ങുക എന്നു പറഞ്ഞാൽ അതു നീങ്ങും;"
മത്തായി 17:21

എന്ന് വചനം പഠിപ്പിക്കുമ്പോൾ, നമുക്ക് എപ്പോഴെങ്കിലും അക്ഷരീകമായി മലയെ നീക്കുവാൻ സാധിച്ചിട്ടുണ്ടോ? എന്ത്കൊണ്ട് സാധിചില്ല? കാരണം നമ്മുടെ ബുദ്ധിക്ക്‌ അറിയാം ഞാൻ പറഞ്ഞാൽ മല നീങ്ങില്ലായെന്ന്. വെറുതെ വായ കൊണ്ട് പരീക്ഷണർത്തം മലയോട് നീങ്ങാൻ പറഞ്ഞവരാണ് നമ്മിൽ പലരും. മല നീങ്ങില്ല എന്ന് നമ്മുടെ ഉള്ളിലെ ഉറച്ച വിശ്വാസമാണ് എന്നാലും നാവുകൊണ്ട് വെറുതെ പറഞ്ഞു നോക്കുന്നതാണ്. ഇങ്ങനെ ഹൃദയത്തിൽ ഒരു വിശ്വാസവും നാവിൽ മറ്റൊരു വിശ്വാസവും വെച്ച് നമുക്ക് ഒരിക്കലും വചനം ജീവിതത്തിൽ experience ചെയ്യാൻ സാധിക്കില്ല. 

നീ കണ്ണു കൊണ്ടും വായികൊണ്ടും വായിക്കുന്ന വചനം നിന്റെ ഹൃദയത്തിനകത്തു പതിക്കുക ബുദ്ധിയെ വചനത്തിനു മുന്നിൽ അസാധു ആക്കി വയ്ക്കുക.

ഒരിക്കലും ജീവിതത്തിൽ എന്താണോ കഴിയാത്തത് അത് വചനത്തിന്റെ ശക്തിയാൽ സംഭവിക്കും എന്ന ഉറപ്പ് ഹൃദയത്തിനകത്തു പാറ പോലെ ഉറക്കുമ്പോഴാണ് നമ്മുടെ വിശ്വാസത്തിനു ജീവൻ വെക്കുന്നത്. അതിന് ജീവൻ വെക്കുമ്പോൾ നാം സ്വയം വിശ്വാസത്തിന്റെ പ്രവർത്തികൾ ചെയ്ത് തുടങ്ങും. വചനം ഹൃദയത്തിൽ ദൃഡമാകാതെ നമ്മുടെ വിശ്വാസത്തിനു ജീവൻ വെക്കില്ല. അങ്ങനെ ജീവനില്ലാത്ത വിശ്വാസം എപ്പോഴും അസാധുവാണ്. നമ്മുടെ വിശ്വാസത്തെ നാം ദൈവത്തിന് തെളിയിച്ചു കൊടുക്കുക, അതിനു പ്രവർത്തി അത്യാവശ്യമാണ്. കാരണം നമുക്ക് പ്രവർത്തി കൂടാതെ വിശ്വാസം തെളിയിക്കാൻ സാധിക്കില്ല, ദൈവത്തെ പ്രസാദിപ്പിക്കാനും സാധിക്കില്ല. 

ഒരു വിത്ത് മണ്ണിലേക്ക് വീണാലെ അതിന് മുള ഉണ്ടാകയുള്ളു.മണ്ണിലേക്ക് വിത്തിടുക എന്നത് നാം ചെയ്യേണ്ട പ്രവർത്തി വിത്ത് മണ്ണിലിട്ടാൽ മുളക്കും എന്നത് നമ്മുടെ വിശ്വാസം. അതാണ് പ്രവർത്തിയില്ലാത്ത വിശ്വാസം നിർജ്ജീവം എന്നതിനു അർത്ഥം.


".....പ്രവൃത്തിയില്ലാത്ത വിശ്വാസവും നിർജ്ജീവമാകുന്നു."
യാക്കോബ് 2:26 













Comments

Post a Comment

Popular posts from this blog

രക്ഷിക്കപ്പെടുക

രക്ഷിക്കപ്പെടുക എന്നാൽ എന്താണ്? പിശാചിനാൽ വഞ്ചിക്കപ്പെട്ട് ദൈവത്തോട് അനുസരണക്കേട് കാണിച്ച് ആദ്യ മനുഷ്യൻ പാപം ചെയ്തു. അതിനാൽ സകല മനുഷ്യർക്കും ദൈവ തേജസ്‌ ഇല്ലാതെയായി പാപത്തിന് അടിമകളായി. പാപത്തിൽ ജനിച്ചു പാപത്തിൽ ജീവിക്കുന്ന മനുഷ്യൻ നിത്യനാശമായ മരണത്തിൽ നിന്നും ദൈവം നമുക്ക് ഒരുക്കിയിരിക്കുന്ന നിത്യജീവനിലേക്കുള്ള വഴി കണ്ടെത്തി അതിലേക്ക് തിരിയുന്ന പ്രക്രിയയാണ് രക്ഷിക്കപ്പെടുക എന്നത്. എങ്ങനെയാണ് ദൈവം നമുക്ക് രക്ഷ ഒരുക്കിയത്? മനുഷ്യൻ പാപം ചെയ്താൽ പ്രായശ്ചിത്തമായി മൃഗങ്ങളെ യാഗമായി അർപ്പിക്കണം. അർപ്പിക്കുന്ന മൃഗം ഊനമില്ലാത്തതായിരിക്കണം. എന്നാൽ മനുഷ്യന്റെ പാപത്തെ തീർപ്പാൻ മൃഗത്തിന്റെ രക്തത്തിനു കഴിയാതെയായി. പാപം പോക്കി ശുദ്ധരാകുവാനും ദൈവസന്നിധിയിൽ നിൽകുവാനും കഴിയാതെ വന്നു.( റോമർ3:23;എല്ലാവരും പാപം ചെയ്തു ദൈവതേജസ്സു ഇല്ലാത്തവരായിത്തീർന്നു )  അതിനാൽ മനുഷ്യനോടുള്ള ദൈവത്തിന്റെ കരുണയാൽ സ്വന്തം പുത്രനെ മനുഷ്യർക്കായി പാപ യാഗതിനുള്ള കുഞ്ഞാടായി ഭൂമിയിലേക്ക് അയച്ചു. റോമർ3:25 വിശ്വസിക്കുന്നവർക്കു അവൻ തന്റെ രക്തംമൂലം പ്രായശ്ചിത്തമാകുവാൻ ദൈവം അവനെ പരസ്യമായി നിറുത്തിയിരിക്കുന്നു. ദൈവം തന്റെ പൊറുമയിൽ മുൻ...

നമ്മുടെ പെസഹാ കുഞ്ഞാട് - Our Passover Lamb

👉 എന്താണ് പെസഹ? 🟢 യിസ്രായേൽ മക്കളുടെ മിസ്രയീമിൽ നിന്നും കാനാനിലേക്കുള്ള യാത്രയുടെ ഒരുക്കമായിരുന്നു ആയിരുന്നു പെസഹ. 🔴പുറപ്പാട് 12:3-11 നിങ്ങൾ യിസ്രായേലിന്റെ സർവ്വസംഘത്തോടും പറയേണ്ടതു എന്തെന്നാൽ: ഈ മാസം പത്താം തിയ്യതി അതതു കുടുംബത്തിന്നു ഒരു ആട്ടിൻകുട്ടി വീതം ഓരോരുത്തൻ ഓരോ ആട്ടിൻകുട്ടിയെ എടുക്കേണം. ആട്ടിൻകുട്ടിയെ തിന്നുവാൻ വീട്ടിലുള്ളവർ പോരായെങ്കിൽ ആളുകളുടെ എണ്ണത്തിന്നു ഒത്തവണ്ണം അവനും അവന്റെ വീട്ടിന്നടുത്ത അയൽക്കാരനും കൂടി അതിനെ എടുക്കേണം. ഓരോരുത്തൻ തിന്നുന്നതിന്നു ഒത്തവണ്ണം കണക്കുനോക്കി നിങ്ങൾ ആട്ടിൻകുട്ടിയെ എടുക്കേണം. ആട്ടിൻകുട്ടി ഊനമില്ലാത്തതും ഒരു വയസ്സു പ്രായമുള്ള ആണുമായിരിക്കേണം; അതു ചെമ്മരിയാടോ കോലാടോ ആകാം. ഈ മാസം പതിന്നാലാം തിയ്യതിവരെ അതിനെ സൂക്ഷിക്കേണം. യിസ്രായേൽസഭയുടെ കൂട്ടമെല്ലാം സന്ധ്യാസമയത്തു അതിനെ അറുക്കേണം. അതിന്റെ രക്തം കുറെ എടുത്തു തങ്ങൾ തിന്നുന്ന വീടുകളുടെ വാതിലിന്റെ കട്ടളക്കാൽ രണ്ടിന്മേലും കുറുമ്പടിമേലും പുരട്ടേണം. അന്നു രാത്രി അവർ തീയിൽ ചുട്ടതായ ആ മാംസവും പുളിപ്പില്ലാത്ത അപ്പവും തിന്നേണം; കൈപ്പുചീരയോടുകൂടെ അതു തിന്നേണം. തലയും കാലും അന്തർഭാഗങ്ങളുമായി തീ...

സ്നാനം - Baptism

എന്താണ് സ്നാനം? സ്നാനം എന്ന പദം ഉപയോഗിക്കുന്നത് കുളിയെ അർത്ഥമാക്കുവാനാണല്ലോ. കുളിക്കുക എന്നാൽ ശരീരം മുഴുവൻ ജലത്താൽ കഴുകുക. വചനം പഠിപ്പിക്കുന്ന സ്നാനവും ഇതു തന്നെയാണ് അർത്ഥമാകുന്നത്. ജഡിക സ്നാനം ശരീരത്തെ വൃത്തിയാകുമ്പോൾ വചനത്തിലെ സ്നാനം നമ്മുടെ ആത്മ മനുഷ്യനിലെ അഴുക്ക് ആയ പാപങ്ങളെ കഴുകി ആത്മമനുഷ്യനെ ശുദ്ധീകരിക്കുന്നു. സ്നാനം എന്ന പദത്തിന്റെ ഇംഗ്ലീഷ് Baptism എന്നാണല്ലോ, ഇതു Baptiso എന്ന ഗ്രീക്ക് വാക്കിൽ നിന്നും ഉദ്ഭവിച്ചതാണ്. Baptiso എന്ന ഗ്രീക്ക് വാക്കിനർത്ഥം മുക്കുക, മുഴുകുക, ആമഗ്നമാക്കുക എന്നൊക്കെയാണ്. എന്തിനു സ്നാനമേൽക്കുന്നു? യേശുവിനോട് ചേരുവാൻ അവന്റെ മരണത്തിൽ പങ്കാളിയാകുവാൻ ജീവന്റെ പുതുക്കത്തിൽ നടക്കുവാൻ അവന്റെ മരണത്തിനു സാദൃശ്യത്തോട് ഏകീഭവിക്കുവാൻ നമ്മുടെ പഴയ മനുഷ്യനെ അവനോട് കൂടെ ക്രൂശിക്കുവാൻ നിത്യജീവന്റെ അവകാശികളാകുവാൻ  നമ്മുടെ പാപത്തിൽ നിന്ന് മോചിക്കപ്പെടുവാൻ നമ്മുടെ പാപങ്ങളെ കഴുകി കളയുവാൻ ദൈവത്തോട് നല്ല മനസാക്ഷിക്കായിട്ടുള്ള അപേക്ഷയായിട്ട് പരിശുദ്ധത്മാവിനെ പ്രാപിക്കുവാൻ അന്യഭാഷയും പ്രവചനവും പോലുള്ള ദൈവീക വരങ്ങൾ പ്രാപിക്കുവാൻ  റോമർ6:3 അല്ല,  യേശുക്രിസ്ത...