ഞാൻ എന്ത് ആശിചാലും ഞാൻ ആഗ്രഹിക്കുന്നത് പോലെ നടക്കും എന്നല്ല, ദൈവഹിത്തിനു ഉതകുന്ന എന്റെ നല്ല ആശകൾ ദൈവത്തോട് ഉള്ള വിശ്വാസത്താൽ ദൈവം അനുവദിച്ചു തരും എന്നതാണ് വിശ്വാസം.
വിശ്വാസം എന്നാൽ സ്വയം എന്തൊക്ക കഴിവുണ്ട് എന്ന് സ്വയം വിലയിരുത്തി ഞാൻ ഇങ്ങനെ ചെയ്താൽ ഇത്ര ഉയരാം എന്നൊക്കെ സ്വയം രൂപരേഖ ഉണ്ടാക്കി അതിൽ ജീവിക്കുന്നതല്ല. മറിച്ചു എനിക്ക് എന്തൊക്കെ കഴിവ് ഇല്ലെങ്കിലും ഞാൻ ഒന്നുമല്ലെങ്കിലും എന്റെ ദൈവത്തിനു എന്നെ ഉയരങ്ങളിൽ എത്തിക്കാൻ സാധിക്കും എന്ന ഉറപ്പാണ്. അതാണ് വചനം ഇങ്ങനെ പഠിപ്പിക്കുന്നത്.
"നാം എന്തു അപേക്ഷിച്ചാലും അവൻ നമ്മുടെ അപേക്ഷ കേൾക്കുന്നു എന്നറിയുന്നുവെങ്കിൽ അവനോടു കഴിച്ച അപേക്ഷ നമുക്കു ലഭിച്ചു എന്നും അറിയുന്നു."
1 യോഹന്നാൻ 5:15
ദൈവം തന്റെ ഭക്തന്മാർക്കായി നൽകിയ അനുഗ്രഹങ്ങൾ ഒക്കെ നമുക്കും ആശിക്കാവുന്നതാണ്. ബൈബിൾ ആണ് നമ്മുടെ Guide. അതിൽ എന്തിനാലൊക്കെ ദൈവം തന്നെ ആശ്രയിക്കുന്നവരെ പരിപാലിച്ചു അനുഗ്രഹിച്ചു എന്നൊക്ക കൃത്യമായി വായിച്ചറിയാൻ കഴിയും. അബ്രഹാം, ഇസഹാക്ക്, തുടങ്ങി ബൈബിളിൽ ഉടനീളം പറയുന്ന ഭക്തരെയും അഭിഷിക്തരേയും ദൈവം എങ്ങനെയൊക്കെ അനുഗ്രഹിക്കയും സംരക്ഷിക്കുകയും ചെയ്തുവോ അതൊക്കെയും നമ്മുടെ ജീവിതത്തിൽ അതുപോലെയോ അതിലുപരിയായോ നൽകുവാൻ ദൈവം ഇന്നും ശക്തനാണ് വിശ്വസ്തനാണു. പക്ഷേ ഇതൊക്കെയും നാം എന്ത് ചിന്താഗതിയിൽ ആഗ്രഹിക്കുന്നു നന്മക്കായി ആണോ പൊങ്ങച്ചം കാണിക്കാനോ മറ്റൊരുവനെ ആക്ഷേപിക്കാനോ? ഇതൊക്കെയും ദൈവം കൃത്യമായി അറിയുന്നു എന്നത് ഓർക്കുക.
"ദൈവം അതു ശോധന ചെയ്യാതിരിക്കുമോ? അവൻ ഹൃദയത്തിലെ രഹസ്യങ്ങളെ അറിയുന്നുവല്ലോ."
സങ്കീർത്തനങ്ങൾ 44:21
"യഹോവയോ ഹൃദയങ്ങളെ തൂക്കിനോക്കുന്നു."
സദൃശ്യവാക്യങ്ങൾ 21:2
നമ്മുടെ നല്ല ആഗ്രഹങ്ങൾ ദൈവത്തോട് ചോദിച്ചാൽ അത് നമുക്ക് വേണ്ടുന്ന സമയത്തു വേണ്ടുന്നത് പോലെ നൽകുവാൻ ദൈവം വിശ്വസ്തനാണ്.
"അവന്റെ ഇഷ്ടപ്രകാരം നാം എന്തെങ്കിലും അപേക്ഷിച്ചാൽ അവൻ നമ്മുടെ അപേക്ഷ കേൾക്കുന്നു എന്നുള്ളതു നമുക്കു അവനോടുള്ള ധൈര്യം ആകുന്നു."
1 യോഹന്നാൻ 5:14
നമുക്ക് എപ്പോഴും ദൈവത്തോടുള്ള ഉറപ്പാണ് അതിനു ആവശ്യം.
വിശ്വാസത്തോടെ മലയോടു നീങ്ങുക എന്ന് പറയുക അതു നീങ്ങും.
“നിങ്ങൾക്കു കടുകുമണിയോളം വിശ്വാസമുണ്ടെങ്കിൽ ഈ മലയോടു: ഇവിടെനിന്നു അങ്ങോട്ടു നീങ്ങുക എന്നു പറഞ്ഞാൽ അതു നീങ്ങും;"
മത്തായി 17:21
എന്ന് വചനം പഠിപ്പിക്കുമ്പോൾ, നമുക്ക് എപ്പോഴെങ്കിലും അക്ഷരീകമായി മലയെ നീക്കുവാൻ സാധിച്ചിട്ടുണ്ടോ? എന്ത്കൊണ്ട് സാധിചില്ല? കാരണം നമ്മുടെ ബുദ്ധിക്ക് അറിയാം ഞാൻ പറഞ്ഞാൽ മല നീങ്ങില്ലായെന്ന്. വെറുതെ വായ കൊണ്ട് പരീക്ഷണർത്തം മലയോട് നീങ്ങാൻ പറഞ്ഞവരാണ് നമ്മിൽ പലരും. മല നീങ്ങില്ല എന്ന് നമ്മുടെ ഉള്ളിലെ ഉറച്ച വിശ്വാസമാണ് എന്നാലും നാവുകൊണ്ട് വെറുതെ പറഞ്ഞു നോക്കുന്നതാണ്. ഇങ്ങനെ ഹൃദയത്തിൽ ഒരു വിശ്വാസവും നാവിൽ മറ്റൊരു വിശ്വാസവും വെച്ച് നമുക്ക് ഒരിക്കലും വചനം ജീവിതത്തിൽ experience ചെയ്യാൻ സാധിക്കില്ല.
നീ കണ്ണു കൊണ്ടും വായികൊണ്ടും വായിക്കുന്ന വചനം നിന്റെ ഹൃദയത്തിനകത്തു പതിക്കുക ബുദ്ധിയെ വചനത്തിനു മുന്നിൽ അസാധു ആക്കി വയ്ക്കുക.
ഒരിക്കലും ജീവിതത്തിൽ എന്താണോ കഴിയാത്തത് അത് വചനത്തിന്റെ ശക്തിയാൽ സംഭവിക്കും എന്ന ഉറപ്പ് ഹൃദയത്തിനകത്തു പാറ പോലെ ഉറക്കുമ്പോഴാണ് നമ്മുടെ വിശ്വാസത്തിനു ജീവൻ വെക്കുന്നത്. അതിന് ജീവൻ വെക്കുമ്പോൾ നാം സ്വയം വിശ്വാസത്തിന്റെ പ്രവർത്തികൾ ചെയ്ത് തുടങ്ങും. വചനം ഹൃദയത്തിൽ ദൃഡമാകാതെ നമ്മുടെ വിശ്വാസത്തിനു ജീവൻ വെക്കില്ല. അങ്ങനെ ജീവനില്ലാത്ത വിശ്വാസം എപ്പോഴും അസാധുവാണ്. നമ്മുടെ വിശ്വാസത്തെ നാം ദൈവത്തിന് തെളിയിച്ചു കൊടുക്കുക, അതിനു പ്രവർത്തി അത്യാവശ്യമാണ്. കാരണം നമുക്ക് പ്രവർത്തി കൂടാതെ വിശ്വാസം തെളിയിക്കാൻ സാധിക്കില്ല, ദൈവത്തെ പ്രസാദിപ്പിക്കാനും സാധിക്കില്ല.
ഒരു വിത്ത് മണ്ണിലേക്ക് വീണാലെ അതിന് മുള ഉണ്ടാകയുള്ളു.മണ്ണിലേക്ക് വിത്തിടുക എന്നത് നാം ചെയ്യേണ്ട പ്രവർത്തി വിത്ത് മണ്ണിലിട്ടാൽ മുളക്കും എന്നത് നമ്മുടെ വിശ്വാസം. അതാണ് പ്രവർത്തിയില്ലാത്ത വിശ്വാസം നിർജ്ജീവം എന്നതിനു അർത്ഥം.
".....പ്രവൃത്തിയില്ലാത്ത വിശ്വാസവും നിർജ്ജീവമാകുന്നു."
യാക്കോബ് 2:26

Amen
ReplyDeletePraise the lord. Amen.
ReplyDeleteAmen
ReplyDelete🙏🙏
ReplyDelete