"ജീവജലത്തിന്റെ നദി" - ജീവ ജലം എന്നാൽ പരിശുദ്ധ ആത്മാവ്. നദി എന്നാൽ നമ്മിൽ വ്യാപാരിക്കുന്ന പരിശുദ്ധ ആത്മാവിന്റെ വ്യാപാരം.
വെറുതെ യേശുവിനെ അറിയും എന്നു നടിക്കുന്ന ഒരുവന് അല്ല ആത്മാവിന്റെ അഭിഷേകം ലഭിക്കുന്നത്. അപ്പൊസ്തലന്മാർ ഒന്നിച്ചു കൂടിയിരുന്നു പ്രാർത്ഥന കഴിച്ചു പൊന്നിരുന്നു എന്നാണ് വചനം നമ്മെ പഠിപ്പിക്കുന്നത് (അപ്പൊ 1:14).
ഒരുമിച്ചു കൂടിയിരുന്നു പ്രാർത്ഥന കഴിച്ചു പോന്നവരുടെ മേൽ ആണ് യേശുവിന്റെ വാഗദ്ക്തം ആയ പരിശുദ്ധ ആത്മാവ് നിറഞ്ഞത്.
അതിന് അർത്ഥം പരിശുദ്ധ ആത്മവിനാൽ നിറയപ്പെടുവാനും നമ്മിൽ നിന്നും ആത്മാവ് എന്ന ജീവ ജലം ഒഴുകുവാനും നാം വചനപ്രകാരം ജീവിക്കയും ദൈവ സന്നിധിയിൽ പ്രാർത്ഥനയോടെ കാത്തിരിക്കയും വേണം.
അടിസ്ഥാനം വിശ്വാസം തന്നെയാണ് എന്നിരുന്നാലും ഒരിക്കലും നമ്മുടെ സ്വന്തം പ്രയത്നം ഇല്ലാതെ ആത്മനിറവ് നമുക്കുണ്ടാകയില്ല. ദൈവത്തിന്റെ ആത്മാവിനാൽ നിറയപ്പെടുവാൻ ദൈവസന്നിധിയിൽ കാത്തിരിന്നു പ്രാർത്ഥിക്കണം.
നമ്മുടെ ശരീരവും മനസും അതിന് യോഗ്യമാംവണ്ണം സമർപ്പികുമ്പോൾ ആണ്, യോഹന്നാൻ സ്നാപകൻ പറഞ്ഞത് പോലെ യേശു നമ്മെ "പരിശുദ്ധ ആത്മാവിനാൽ സ്നാനം കഴിപ്പിക്കുന്നത്" (യോഹ1 :33).
അതായത് ദൈവത്തിന്റെ വചന പ്രകാരം തനിക്കു പരിശുദ്ധആത്മ സ്നാനം ലഭിക്കും എന്നു അടിയുറച്ച വിശ്വാസം ഉള്ളവന് മാത്രമേ ദൈവം വാഗദത്തം ചെയ്തതായ പരിശുദ്ധ ആത്മ നിറവിനായി ദൈവം തരും എന്ന ആത്മവിശ്വാസത്തോടെ ദൈവസന്നിധിയിൽ കാത്തിരിക്കുവാനും അതിനായി മടുത്തു പോകാതെ പ്രാർത്ഥിക്കുവാനും കഴിയുകയുള്ളു.
യേശു നമ്മെ പരിശുദ്ധ ആത്മാവിനാൽ സ്നാനം കഴിപ്പിക്കും എന്നാണ് യോഹന്നാൻ സ്നാപകൻ പ്രസംഗിച്ചത്. യേശു പരിശുദ്ധ ആത്മാവിനാൽ സ്നാനം കഴിപ്പിക്കും എന്നാൽ, നമ്മെ ആത്മാവിനാൽ കുളിപ്പിക്കും എന്നു തന്നെയാണ് മനസ്സിൽ ആക്കേണ്ടത്.
ആ ആത്മാവിനാലുളള സ്നാനത്തിന്റെ അനുഭവം നമ്മുടെ ഓരോ ആരാധനയിലും പുതുക്കം പ്രാപിച്ചു കൊണ്ടേയിരിക്കും. അതായത് ഒരു പ്രാവശ്യം ആത്മാവിന്റെ അഭിഷേകം ലഭിച്ചു എന്ന് സംതൃപ്തി പ്രാപിച്ച് മിണ്ടാതിരിക്കരുത്. അതിലും അധികമായി ആത്മ വളർച്ച പ്രാപിക്കണം എന്ന വാൻചയോടെ ദൈവ സന്നിധിയിൽ ദിനം തോറും കാത്തിരുന്നു പ്രാർത്ഥിക്കണം.
പരിശുദ്ധ ആത്മ അഭിഷേകം എന്ന അധിമഹത്തായത് ലഭിപ്പാനുള്ള കാത്തിരിപ്പിൽ പൂർണ്ണ സമർപ്പണം എന്നവണ്ണം ഉപവാസത്തോടെ പ്രാർത്ഥനയിൽ ഉറ്റിരിപ്പാൻ സാധിച്ചാൽ ഏറെ നല്ലത്. നമ്മുടെ ആത്മാവിനൊപ്പം നാം നമ്മുടെ ശരീരത്തെയും ദൈവസന്നിധിയിൽ സമർപ്പിക്കുന്നതിനു അടയാളമാണത്.
(Read about Fasting)
(Read about Fasting)
നമ്മിൽ പരിശുദ്ധ ആത്മാവ് നിറയുമ്പോൾ അത് നമുക്ക് ചുറ്റുമുള്ളവർക്കും അനുഗ്രഹമാകും. അതാണ് വചനം ജീവ ജലത്തിന്റെ നദികൾ ഒഴുകും എന്ന് പഠിപ്പിക്കുന്നത്. ഒരു നദി ഒരു ദേശത്തു ഒഴുകിയാൽ അത് ആ ദേശത്തിന്റെ മുഴുവൻ ജീവൻ നിലനിർത്താൻ ഉതകുന്നതാണ്.
യേശുവിൽ വിശ്വസിക്കുന്നവനിൽ നിന്നും ജീവ ജലത്തിന്റെ നദി അല്ല നദികളാണ് ഒഴുകുന്നത്. ഒരു നദിയുടെ ഗുണം അല്ല നമ്മിൽ നിന്നും പുറപ്പെടുന്നത് അനേകം നദികളുടെ ആണ്. അതിനാൽ അനേകം ദേശങ്ങൾക്കു അത് അനുഗ്രഹമാകുമെന്നവണ്ണം നമ്മിൽ നിന്നും ഒഴുകുന്ന നദികൾ അനേകർക്ക് അനുഗ്രഹമാകും. അതായത് ജീവ ജല നദികൾ നമ്മിൽ നിന്നും ഒഴുകുമ്പോൾ അത് മറ്റുള്ളവർക്ക് ജീവനായും ആശ്വാസമായും സൗഖ്യം ആയും സമാദാനമായും സ്നേഹമായുമൊക്കെ പ്രയോജനപ്പെടും. നമ്മിൽ ഉൽഭവിക്കുന്ന ആ ജീവ ജലം മറ്റുള്ളവർക്കും ആവശ്യമാണെന്ന് മനസ്സിലാകുംവണ്ണം ജീവിക്കയും അവരോടു ഇടപെടുകയും ചെയ്യുമ്പോഴാണ് നമ്മിലെ ജീവ ജല നദി ഉപയോഗപ്രദം ആകുന്നത്.
ജീവ ജല നദിയുടെ ഉറവിടമാകേണ്ടുന്ന നാം, ദൈവന്നിയിൽ സമർപ്പണത്തോടെ കാത്തിരുന്ന് പ്രാർത്ഥിക്കാൻ മനസൊരുക്കം ഉള്ളവർ ആയിരിക്കേണം. നിനക്ക് അതിനായുള്ള ആഗ്രഹം ഹൃദയത്തിൽ ഉണ്ടെങ്കിൽ "യാചിപ്പിൻ എന്നാൽ നിങ്ങൾക്കു കിട്ടും"(മത്താ7:7)എന്ന വചനപ്രകാരം ദൈവത്തോട് യാചിപ്പിൻ. വചനത്തിൽ വളർന്നു ആത്മനിറവിൽ ആരാധിക്കുന്ന സുഹൃത്തുക്കളുടെ സഹായം ഏറെ ഉപകാരമാകും. കാരണം നാം സാധാരണ മനുഷ്യർ ആണ്. നമുക്ക് മറ്റുള്ളവരുടെ അനുഭവങ്ങളും സാക്ഷ്യംകളും ദൈവത്തോടു അടുക്കുന്നതിന് ഏറെ പ്രചോദനമാകും. അത് നമ്മുടെ അടുത്ത സുഹൃത്തിന്റെയോ ബന്ധുവിന്റെയോ സാക്ഷ്യം ആയാൽ ആ പ്രചോദനത്തിന്റെ തീക്ഷണത ഏറെ വർദ്ധിക്കും.
ദാസിയായ ഹാഗാറിന്റെ പൈതൽ തന്റെ ദാഹത്താൽ വലഞ്ഞു ജലത്തിനായി നിലവിളിച്ചപ്പോൾ ദൂതനെ അയച്ചു അവനായുള്ള വാഗദത്തവും അവന്റെ ജീവനായുള്ള നീരുറവും കാണിച്ച ദൈവം (ഉല്പത്തി 21)."ക്രിസ്തുയേശുവിലെ വിശ്വാസത്താൽ ദൈവത്തിന്റെ മക്കൾ ആയ "(ഗലാ3:26) നാം അവകാശികൾ ആകയാൽ തന്നെ നാം ചോദിച്ചാൽ ആത്മ ദാഹം തീർപ്പാനുള്ള ആത്മാവിന്റെ ഉറവ തുറന്നു തരിക തന്നെ ചെയ്യും.
"അങ്ങനെ ദോഷികളായ നിങ്ങൾ നിങ്ങളുടെ മക്കൾക്കു നല്ല ദാനങ്ങളെ കൊടുപ്പാൻ അറിയുന്നു എങ്കിൽ സ്വർഗ്ഗസ്ഥനായ പിതാവു തന്നോടു യാചിക്കുന്നവർക്കു പരിശുദ്ധാത്മാവിനെ എത്ര അധികം കൊടുക്കും.” (ലൂക്കോ 11:13)
അങ്ങനെ നാം പരിശുദ്ധആത്മ പൂർണ്ണരായാൽ...., അതിന് അടയാളമായി ദൈവം ആദിമ സഭക്കു നൽകിയത് പോലെ അന്യഭാഷ വരം നമുക്കും തരും. അന്യഭാഷ ആത്മനിറവ് പ്രാപിച്ചതിന് അടയാളമായി കിട്ടുന്ന gift ആണ്. ആത്മ നിറവ് ലഭിച്ചവനു പിന്നെയും ആത്മമിക വർധനവ് വരുവാൻ ആയി ലഭിക്കുന്നതാണ് അന്യഭാഷ. (1കൊരി 14:4).
ആത്മീക വർധനവ് വരുത്തുമ്പോൾ മാത്രമേ മറ്റു ദൈവീക വരങ്ങൾ (വീര്യപ്രവൃത്തികൾ, രോഗശാന്തികളുടെ വരം, സഹായം ചെയ്വാനുള്ള വരം, പരിപാലനവരം, വിവിധഭാഷാവരം. 1കൊരി 12:28)നമുക്ക് പ്രാപിപ്പാൻ കഴികയുള്ളൂ.
പൗലോസ് കൊരിന്തിലെ സഭക്കു എഴുതിയ ലേഖനത്തിൽ അവരോടു പറയുന്നതാണ് ഇതൊക്കെയും.
ആത്മ നിറവിനായി ആഗ്രഹിച്ചവർ തീര്ച്ചയായും ആത്മീക വരങ്ങൾക്കായി വാഞ്ചിക്കുന്നവർ ആയിരിക്കും. ആത്മാവിന്റെ അടയാളമായ അന്യഭാഷാ വരം ലഭിച്ചാൽ അതിന്റെ വ്യാഖ്യാനത്തിനായി പ്രാർത്ഥിക്കണം (1കൊരി 14:13).
ആത്മീക വർധനവ് പ്രാപിച്ച ഒരുവന് മാത്രമേ മറ്റൊരു മനുഷ്യനെ കൂടെ ആത്മീകമായി ഉയർത്തി കൊണ്ട് വരുവാൻ സാധിക്കയുള്ളൂ. അതിനാൽ വെറുതെ പരിശുദ്ധ ആത്മ സ്നാനം പ്രാപിച്ചു ചുമ്മാതിരിക്കുന്നവരായിട്ടല്ല നാം നമുക്ക് തന്നെ ആത്മീക വർധനവ് വരുത്തിയും ആത്മാവിൽ പ്രാർത്ഥിച്ചും വേണം മറ്റൊരു ആത്മാവിനെ കൂടെ ആത്മീക ജീവിതത്തിലേക്ക് കൈ പിടിച്ചുയർത്താൻ ശ്രമിക്കാവൂ.
അല്ലേൽ കുരുടൻ കുരുടനെ വഴി കാട്ടിയത് പോലെ ആയി പോകും.
🙏🙏
ReplyDelete😇
DeleteAmen
ReplyDelete😇
DeletePraise the lord. Amen.👍
ReplyDelete😇
DeletePraise the lord. Amen👍
ReplyDelete😇
Delete