Skip to main content

ജീവജലം - Living Water



" എന്നിൽ വിശ്വസിക്കുന്നവന്റെ ഉള്ളിൽനിന്നു തിരുവെഴുത്തു പറയുന്നതുപോലെ ജീവജലത്തിന്റെ നദികൾ ഒഴുകും” (യോഹ 7:38)

"ജീവജലത്തിന്റെ നദി" - ജീവ ജലം എന്നാൽ പരിശുദ്ധ ആത്മാവ്. നദി എന്നാൽ നമ്മിൽ വ്യാപാരിക്കുന്ന പരിശുദ്ധ ആത്മാവിന്റെ വ്യാപാരം. 

വെറുതെ യേശുവിനെ അറിയും എന്നു നടിക്കുന്ന ഒരുവന് അല്ല ആത്മാവിന്റെ അഭിഷേകം ലഭിക്കുന്നത്. അപ്പൊസ്തലന്മാർ ഒന്നിച്ചു കൂടിയിരുന്നു പ്രാർത്ഥന കഴിച്ചു പൊന്നിരുന്നു എന്നാണ് വചനം നമ്മെ പഠിപ്പിക്കുന്നത് (അപ്പൊ 1:14). 


ഒരുമിച്ചു കൂടിയിരുന്നു പ്രാർത്ഥന കഴിച്ചു പോന്നവരുടെ മേൽ ആണ് യേശുവിന്റെ വാഗദ്ക്തം ആയ പരിശുദ്ധ ആത്മാവ് നിറഞ്ഞത്. 


അതിന് അർത്ഥം പരിശുദ്ധ ആത്മവിനാൽ നിറയപ്പെടുവാനും നമ്മിൽ നിന്നും ആത്മാവ് എന്ന ജീവ ജലം ഒഴുകുവാനും നാം വചനപ്രകാരം ജീവിക്കയും ദൈവ സന്നിധിയിൽ പ്രാർത്ഥനയോടെ കാത്തിരിക്കയും വേണം. 

അടിസ്ഥാനം വിശ്വാസം തന്നെയാണ് എന്നിരുന്നാലും ഒരിക്കലും നമ്മുടെ സ്വന്തം പ്രയത്നം ഇല്ലാതെ ആത്മനിറവ് നമുക്കുണ്ടാകയില്ല. ദൈവത്തിന്റെ ആത്മാവിനാൽ നിറയപ്പെടുവാൻ ദൈവസന്നിധിയിൽ കാത്തിരിന്നു പ്രാർത്ഥിക്കണം. 

നമ്മുടെ ശരീരവും മനസും അതിന് യോഗ്യമാംവണ്ണം സമർപ്പികുമ്പോൾ ആണ്, യോഹന്നാൻ സ്നാപകൻ പറഞ്ഞത് പോലെ യേശു നമ്മെ "പരിശുദ്ധ ആത്മാവിനാൽ സ്നാനം കഴിപ്പിക്കുന്നത്" (യോഹ1 :33). 

അതായത് ദൈവത്തിന്റെ വചന പ്രകാരം തനിക്കു പരിശുദ്ധആത്മ സ്നാനം ലഭിക്കും എന്നു അടിയുറച്ച വിശ്വാസം ഉള്ളവന് മാത്രമേ ദൈവം വാഗദത്തം ചെയ്തതായ പരിശുദ്ധ ആത്മ നിറവിനായി ദൈവം തരും എന്ന ആത്മവിശ്വാസത്തോടെ ദൈവസന്നിധിയിൽ കാത്തിരിക്കുവാനും അതിനായി മടുത്തു പോകാതെ പ്രാർത്ഥിക്കുവാനും കഴിയുകയുള്ളു. 

യേശു നമ്മെ പരിശുദ്ധ ആത്മാവിനാൽ സ്നാനം കഴിപ്പിക്കും എന്നാണ് യോഹന്നാൻ സ്നാപകൻ പ്രസംഗിച്ചത്. യേശു പരിശുദ്ധ ആത്മാവിനാൽ സ്നാനം കഴിപ്പിക്കും എന്നാൽ, നമ്മെ ആത്മാവിനാൽ കുളിപ്പിക്കും എന്നു തന്നെയാണ് മനസ്സിൽ ആക്കേണ്ടത്.


 ആ ആത്മാവിനാലുളള സ്നാനത്തിന്റെ അനുഭവം നമ്മുടെ ഓരോ ആരാധനയിലും പുതുക്കം പ്രാപിച്ചു കൊണ്ടേയിരിക്കും. അതായത് ഒരു പ്രാവശ്യം ആത്മാവിന്റെ അഭിഷേകം ലഭിച്ചു എന്ന് സംതൃപ്തി പ്രാപിച്ച് മിണ്ടാതിരിക്കരുത്. അതിലും അധികമായി ആത്മ വളർച്ച പ്രാപിക്കണം എന്ന വാൻചയോടെ ദൈവ സന്നിധിയിൽ ദിനം തോറും കാത്തിരുന്നു പ്രാർത്ഥിക്കണം. 

പരിശുദ്ധ ആത്മ അഭിഷേകം എന്ന അധിമഹത്തായത് ലഭിപ്പാനുള്ള കാത്തിരിപ്പിൽ പൂർണ്ണ സമർപ്പണം എന്നവണ്ണം ഉപവാസത്തോടെ പ്രാർത്ഥനയിൽ ഉറ്റിരിപ്പാൻ സാധിച്ചാൽ ഏറെ നല്ലത്. നമ്മുടെ ആത്മാവിനൊപ്പം നാം നമ്മുടെ ശരീരത്തെയും ദൈവസന്നിധിയിൽ സമർപ്പിക്കുന്നതിനു അടയാളമാണത്.

(Read about Fasting)

നമ്മിൽ പരിശുദ്ധ ആത്മാവ് നിറയുമ്പോൾ അത്  നമുക്ക് ചുറ്റുമുള്ളവർക്കും അനുഗ്രഹമാകും. അതാണ് വചനം ജീവ ജലത്തിന്റെ നദികൾ ഒഴുകും എന്ന് പഠിപ്പിക്കുന്നത്. ഒരു നദി ഒരു ദേശത്തു ഒഴുകിയാൽ അത് ആ ദേശത്തിന്റെ മുഴുവൻ ജീവൻ നിലനിർത്താൻ ഉതകുന്നതാണ്.

യേശുവിൽ വിശ്വസിക്കുന്നവനിൽ നിന്നും ജീവ ജലത്തിന്റെ നദി അല്ല നദികളാണ് ഒഴുകുന്നത്. ഒരു നദിയുടെ ഗുണം അല്ല നമ്മിൽ നിന്നും പുറപ്പെടുന്നത് അനേകം നദികളുടെ ആണ്. അതിനാൽ അനേകം ദേശങ്ങൾക്കു അത്  അനുഗ്രഹമാകുമെന്നവണ്ണം നമ്മിൽ നിന്നും ഒഴുകുന്ന നദികൾ അനേകർക്ക് അനുഗ്രഹമാകും. അതായത് ജീവ ജല നദികൾ നമ്മിൽ നിന്നും ഒഴുകുമ്പോൾ അത് മറ്റുള്ളവർക്ക് ജീവനായും ആശ്വാസമായും സൗഖ്യം ആയും സമാദാനമായും സ്നേഹമായുമൊക്കെ പ്രയോജനപ്പെടും. നമ്മിൽ ഉൽഭവിക്കുന്ന ആ ജീവ ജലം മറ്റുള്ളവർക്കും ആവശ്യമാണെന്ന് മനസ്സിലാകുംവണ്ണം ജീവിക്കയും അവരോടു ഇടപെടുകയും ചെയ്യുമ്പോഴാണ് നമ്മിലെ ജീവ ജല നദി ഉപയോഗപ്രദം ആകുന്നത്. 

ജീവ ജല നദിയുടെ ഉറവിടമാകേണ്ടുന്ന നാം,  ദൈവന്നിയിൽ സമർപ്പണത്തോടെ കാത്തിരുന്ന് പ്രാർത്ഥിക്കാൻ മനസൊരുക്കം ഉള്ളവർ ആയിരിക്കേണം. നിനക്ക് അതിനായുള്ള ആഗ്രഹം ഹൃദയത്തിൽ ഉണ്ടെങ്കിൽ "യാചിപ്പിൻ എന്നാൽ നിങ്ങൾക്കു കിട്ടും"(മത്താ7:7)എന്ന വചനപ്രകാരം ദൈവത്തോട് യാചിപ്പിൻ. വചനത്തിൽ വളർന്നു ആത്മനിറവിൽ ആരാധിക്കുന്ന സുഹൃത്തുക്കളുടെ സഹായം ഏറെ ഉപകാരമാകും. കാരണം നാം സാധാരണ മനുഷ്യർ ആണ്. നമുക്ക് മറ്റുള്ളവരുടെ അനുഭവങ്ങളും സാക്ഷ്യംകളും ദൈവത്തോടു അടുക്കുന്നതിന് ഏറെ പ്രചോദനമാകും. അത് നമ്മുടെ അടുത്ത സുഹൃത്തിന്റെയോ ബന്ധുവിന്റെയോ സാക്ഷ്യം ആയാൽ ആ പ്രചോദനത്തിന്റെ തീക്ഷണത ഏറെ വർദ്ധിക്കും. 


ദാസിയായ ഹാഗാറിന്റെ പൈതൽ തന്റെ ദാഹത്താൽ വലഞ്ഞു ജലത്തിനായി നിലവിളിച്ചപ്പോൾ ദൂതനെ അയച്ചു അവനായുള്ള വാഗദത്തവും അവന്റെ ജീവനായുള്ള നീരുറവും കാണിച്ച ദൈവം (ഉല്പത്തി 21)."ക്രിസ്തുയേശുവിലെ വിശ്വാസത്താൽ ദൈവത്തിന്റെ മക്കൾ ആയ "(ഗലാ3:26) നാം അവകാശികൾ ആകയാൽ തന്നെ നാം ചോദിച്ചാൽ ആത്മ ദാഹം തീർപ്പാനുള്ള ആത്മാവിന്റെ ഉറവ തുറന്നു തരിക തന്നെ ചെയ്യും. 


"അങ്ങനെ ദോഷികളായ നിങ്ങൾ നിങ്ങളുടെ മക്കൾക്കു നല്ല ദാനങ്ങളെ കൊടുപ്പാൻ അറിയുന്നു എങ്കിൽ സ്വർഗ്ഗസ്ഥനായ പിതാവു തന്നോടു യാചിക്കുന്നവർക്കു പരിശുദ്ധാത്മാവിനെ എത്ര അധികം കൊടുക്കും.”  (ലൂക്കോ 11:13)

അങ്ങനെ നാം പരിശുദ്ധആത്മ പൂർണ്ണരായാൽ...., അതിന് അടയാളമായി ദൈവം ആദിമ സഭക്കു നൽകിയത് പോലെ അന്യഭാഷ വരം നമുക്കും തരും. അന്യഭാഷ ആത്മനിറവ് പ്രാപിച്ചതിന് അടയാളമായി കിട്ടുന്ന gift ആണ്. ആത്മ നിറവ് ലഭിച്ചവനു  പിന്നെയും ആത്മമിക വർധനവ് വരുവാൻ ആയി ലഭിക്കുന്നതാണ് അന്യഭാഷ. (1കൊരി 14:4). 



ആത്മീക വർധനവ് വരുത്തുമ്പോൾ മാത്രമേ മറ്റു ദൈവീക വരങ്ങൾ (വീര്യപ്രവൃത്തികൾ, രോഗശാന്തികളുടെ വരം, സഹായം ചെയ്‍വാനുള്ള വരം, പരിപാലനവരം, വിവിധഭാഷാവരം. 1കൊരി 12:28)നമുക്ക് പ്രാപിപ്പാൻ കഴികയുള്ളൂ. 

പൗലോസ് കൊരിന്തിലെ സഭക്കു എഴുതിയ ലേഖനത്തിൽ അവരോടു പറയുന്നതാണ് ഇതൊക്കെയും. 

ആത്മ നിറവിനായി ആഗ്രഹിച്ചവർ തീര്ച്ചയായും ആത്മീക വരങ്ങൾക്കായി വാഞ്ചിക്കുന്നവർ ആയിരിക്കും. ആത്മാവിന്റെ അടയാളമായ അന്യഭാഷാ വരം ലഭിച്ചാൽ അതിന്റെ വ്യാഖ്യാനത്തിനായി പ്രാർത്ഥിക്കണം (1കൊരി 14:13)

ആത്മീക വർധനവ് പ്രാപിച്ച ഒരുവന് മാത്രമേ മറ്റൊരു മനുഷ്യനെ കൂടെ ആത്മീകമായി ഉയർത്തി കൊണ്ട് വരുവാൻ സാധിക്കയുള്ളൂ. അതിനാൽ വെറുതെ പരിശുദ്ധ ആത്മ സ്നാനം പ്രാപിച്ചു ചുമ്മാതിരിക്കുന്നവരായിട്ടല്ല നാം നമുക്ക് തന്നെ ആത്മീക വർധനവ് വരുത്തിയും ആത്മാവിൽ പ്രാർത്ഥിച്ചും വേണം മറ്റൊരു ആത്മാവിനെ കൂടെ ആത്മീക ജീവിതത്തിലേക്ക് കൈ പിടിച്ചുയർത്താൻ ശ്രമിക്കാവൂ. 

അല്ലേൽ കുരുടൻ കുരുടനെ വഴി കാട്ടിയത് പോലെ ആയി പോകും. 

Comments

Post a Comment

Popular posts from this blog

രക്ഷിക്കപ്പെടുക

രക്ഷിക്കപ്പെടുക എന്നാൽ എന്താണ്? പിശാചിനാൽ വഞ്ചിക്കപ്പെട്ട് ദൈവത്തോട് അനുസരണക്കേട് കാണിച്ച് ആദ്യ മനുഷ്യൻ പാപം ചെയ്തു. അതിനാൽ സകല മനുഷ്യർക്കും ദൈവ തേജസ്‌ ഇല്ലാതെയായി പാപത്തിന് അടിമകളായി. പാപത്തിൽ ജനിച്ചു പാപത്തിൽ ജീവിക്കുന്ന മനുഷ്യൻ നിത്യനാശമായ മരണത്തിൽ നിന്നും ദൈവം നമുക്ക് ഒരുക്കിയിരിക്കുന്ന നിത്യജീവനിലേക്കുള്ള വഴി കണ്ടെത്തി അതിലേക്ക് തിരിയുന്ന പ്രക്രിയയാണ് രക്ഷിക്കപ്പെടുക എന്നത്. എങ്ങനെയാണ് ദൈവം നമുക്ക് രക്ഷ ഒരുക്കിയത്? മനുഷ്യൻ പാപം ചെയ്താൽ പ്രായശ്ചിത്തമായി മൃഗങ്ങളെ യാഗമായി അർപ്പിക്കണം. അർപ്പിക്കുന്ന മൃഗം ഊനമില്ലാത്തതായിരിക്കണം. എന്നാൽ മനുഷ്യന്റെ പാപത്തെ തീർപ്പാൻ മൃഗത്തിന്റെ രക്തത്തിനു കഴിയാതെയായി. പാപം പോക്കി ശുദ്ധരാകുവാനും ദൈവസന്നിധിയിൽ നിൽകുവാനും കഴിയാതെ വന്നു.( റോമർ3:23;എല്ലാവരും പാപം ചെയ്തു ദൈവതേജസ്സു ഇല്ലാത്തവരായിത്തീർന്നു )  അതിനാൽ മനുഷ്യനോടുള്ള ദൈവത്തിന്റെ കരുണയാൽ സ്വന്തം പുത്രനെ മനുഷ്യർക്കായി പാപ യാഗതിനുള്ള കുഞ്ഞാടായി ഭൂമിയിലേക്ക് അയച്ചു. റോമർ3:25 വിശ്വസിക്കുന്നവർക്കു അവൻ തന്റെ രക്തംമൂലം പ്രായശ്ചിത്തമാകുവാൻ ദൈവം അവനെ പരസ്യമായി നിറുത്തിയിരിക്കുന്നു. ദൈവം തന്റെ പൊറുമയിൽ മുൻ...

നമ്മുടെ പെസഹാ കുഞ്ഞാട് - Our Passover Lamb

👉 എന്താണ് പെസഹ? 🟢 യിസ്രായേൽ മക്കളുടെ മിസ്രയീമിൽ നിന്നും കാനാനിലേക്കുള്ള യാത്രയുടെ ഒരുക്കമായിരുന്നു ആയിരുന്നു പെസഹ. 🔴പുറപ്പാട് 12:3-11 നിങ്ങൾ യിസ്രായേലിന്റെ സർവ്വസംഘത്തോടും പറയേണ്ടതു എന്തെന്നാൽ: ഈ മാസം പത്താം തിയ്യതി അതതു കുടുംബത്തിന്നു ഒരു ആട്ടിൻകുട്ടി വീതം ഓരോരുത്തൻ ഓരോ ആട്ടിൻകുട്ടിയെ എടുക്കേണം. ആട്ടിൻകുട്ടിയെ തിന്നുവാൻ വീട്ടിലുള്ളവർ പോരായെങ്കിൽ ആളുകളുടെ എണ്ണത്തിന്നു ഒത്തവണ്ണം അവനും അവന്റെ വീട്ടിന്നടുത്ത അയൽക്കാരനും കൂടി അതിനെ എടുക്കേണം. ഓരോരുത്തൻ തിന്നുന്നതിന്നു ഒത്തവണ്ണം കണക്കുനോക്കി നിങ്ങൾ ആട്ടിൻകുട്ടിയെ എടുക്കേണം. ആട്ടിൻകുട്ടി ഊനമില്ലാത്തതും ഒരു വയസ്സു പ്രായമുള്ള ആണുമായിരിക്കേണം; അതു ചെമ്മരിയാടോ കോലാടോ ആകാം. ഈ മാസം പതിന്നാലാം തിയ്യതിവരെ അതിനെ സൂക്ഷിക്കേണം. യിസ്രായേൽസഭയുടെ കൂട്ടമെല്ലാം സന്ധ്യാസമയത്തു അതിനെ അറുക്കേണം. അതിന്റെ രക്തം കുറെ എടുത്തു തങ്ങൾ തിന്നുന്ന വീടുകളുടെ വാതിലിന്റെ കട്ടളക്കാൽ രണ്ടിന്മേലും കുറുമ്പടിമേലും പുരട്ടേണം. അന്നു രാത്രി അവർ തീയിൽ ചുട്ടതായ ആ മാംസവും പുളിപ്പില്ലാത്ത അപ്പവും തിന്നേണം; കൈപ്പുചീരയോടുകൂടെ അതു തിന്നേണം. തലയും കാലും അന്തർഭാഗങ്ങളുമായി തീ...

സ്നാനം - Baptism

എന്താണ് സ്നാനം? സ്നാനം എന്ന പദം ഉപയോഗിക്കുന്നത് കുളിയെ അർത്ഥമാക്കുവാനാണല്ലോ. കുളിക്കുക എന്നാൽ ശരീരം മുഴുവൻ ജലത്താൽ കഴുകുക. വചനം പഠിപ്പിക്കുന്ന സ്നാനവും ഇതു തന്നെയാണ് അർത്ഥമാകുന്നത്. ജഡിക സ്നാനം ശരീരത്തെ വൃത്തിയാകുമ്പോൾ വചനത്തിലെ സ്നാനം നമ്മുടെ ആത്മ മനുഷ്യനിലെ അഴുക്ക് ആയ പാപങ്ങളെ കഴുകി ആത്മമനുഷ്യനെ ശുദ്ധീകരിക്കുന്നു. സ്നാനം എന്ന പദത്തിന്റെ ഇംഗ്ലീഷ് Baptism എന്നാണല്ലോ, ഇതു Baptiso എന്ന ഗ്രീക്ക് വാക്കിൽ നിന്നും ഉദ്ഭവിച്ചതാണ്. Baptiso എന്ന ഗ്രീക്ക് വാക്കിനർത്ഥം മുക്കുക, മുഴുകുക, ആമഗ്നമാക്കുക എന്നൊക്കെയാണ്. എന്തിനു സ്നാനമേൽക്കുന്നു? യേശുവിനോട് ചേരുവാൻ അവന്റെ മരണത്തിൽ പങ്കാളിയാകുവാൻ ജീവന്റെ പുതുക്കത്തിൽ നടക്കുവാൻ അവന്റെ മരണത്തിനു സാദൃശ്യത്തോട് ഏകീഭവിക്കുവാൻ നമ്മുടെ പഴയ മനുഷ്യനെ അവനോട് കൂടെ ക്രൂശിക്കുവാൻ നിത്യജീവന്റെ അവകാശികളാകുവാൻ  നമ്മുടെ പാപത്തിൽ നിന്ന് മോചിക്കപ്പെടുവാൻ നമ്മുടെ പാപങ്ങളെ കഴുകി കളയുവാൻ ദൈവത്തോട് നല്ല മനസാക്ഷിക്കായിട്ടുള്ള അപേക്ഷയായിട്ട് പരിശുദ്ധത്മാവിനെ പ്രാപിക്കുവാൻ അന്യഭാഷയും പ്രവചനവും പോലുള്ള ദൈവീക വരങ്ങൾ പ്രാപിക്കുവാൻ  റോമർ6:3 അല്ല,  യേശുക്രിസ്ത...