Skip to main content

Practice Personal Prayer


ദൈവസന്നിധിയിൽ അധികനേരം ചിലവിടാൻ ആഗ്രഹിക്കുന്നവരാണ് നമ്മിൽ പലരും. പക്ഷേ എങ്ങനെ പ്രാർത്ഥിക്കാം? എങ്ങനെയാണ് മണിക്കൂറുകൾ പ്രാർത്ഥിക്കേണ്ടത് എന്ന് അറിയില്ല. മറ്റൊരാൾ പ്രാർത്ഥിക്കുമ്പോൾ ആ പ്രാർത്ഥനയിൽ പങ്കുചേരാൻ കഴിയുന്നു എങ്കിലും സ്വയമായി ഒരു പ്രാർത്ഥന ശീലം വേണമെന്ന് ആഗ്രഹിക്കുന്നവർക്ക് ഒരു സഹായം എന്നതാണ് ഈ എഴുത്തിന്റെ ഉദ്ദേശം.

മത്തായി26:40

പിന്നെ അവൻ ശിഷ്യന്മാരുടെ അടുക്കൽ വന്നു, അവർ ഉറങ്ങുന്നതു കണ്ടു, പത്രൊസിനോടു: “എന്നോടു കൂടെ ഒരു നാഴികപോലും ഉണർന്നിരിപ്പാൻ നിങ്ങൾക്കു കഴിഞ്ഞില്ലയോ?


യേശു ശിഷ്യന്മാരോട് ഒരു മണിക്കൂർ പോലും നിങ്ങൾക്കു ഉണർന്നിരുന്നു പ്രാർത്ഥിപ്പാൻ കഴിഞ്ഞില്ലയോ എന്ന് ചോദിക്ക്കുമ്പോൾ,ദൈവം ഒരു മണിക്കൂർ അല്ല അതിലധിക നേരം ഉള്ള പ്രാർത്ഥനശീലം നമ്മിൽ നിന്നും പ്രതീക്ഷിക്കുന്നു എന്ന് മനസിലാക്കാം.

പ്രാർത്ഥന ഏത് ക്രമത്തിൽ ആകാം എന്നതിന് ഒരു മാതൃകയാണ് ഇത്. പ്രാർത്ഥനാ ജീവിതത്തിൽ മുന്നേറുമ്പോൾ ഇതിൽ നിന്നും വ്യത്യസ്തമായും പരിശുദ്ധത്മാവ് നയിക്കുന്ന ക്രമത്തിലുമൊക്കെ നമ്മുടെ പ്രാർത്ഥനയെ ക്രമപ്പെടുത്താം.

ഇതു പോലെ 12 കാര്യങ്ങൾ ആണ് നമ്മുടെ സ്വന്തമായുള്ള പ്രാർത്ഥനയിൽ ഉൾപ്പെടുത്തേണ്ടത്.

  1. Praise - സ്തുതി
  2. Waiting - കാത്തിരിപ്പ് 
  3. Confession - ഏറ്റുപറച്ചിൽ 
  4. Scripture Praying - വചനം പ്രാർത്ഥിക്കുക 
  5. Watching 
  6. Intercession - മാധ്യസ്ഥത 
  7. Petition - അപേക്ഷ 
  8. Thanksgiving - നന്ദിപറയുക 
  9. Singing - പാട്ടുപാടുക 
  10. Meditation - ധ്യാനിക്കുക  
  11. Listening - ദൈവത്തിൽ നിന്നും കേൾക്കുക 
  12. Praise - സ്തുതിക്കുക
Praise :
1 തെസ്സലൊനീക്യർ 5:18

എല്ലാറ്റിന്നും സ്തോത്രം ചെയ്‍വിൻ;

പ്രാർത്ഥന തുടങ്ങുന്നതും അവസാനിക്കുന്നതും എപ്പോഴും സ്തുതിച്ചു കൊണ്ടായിരിക്കണം.

Waiting :
സങ്കീർത്തനങ്ങൾ 46:10

മിണ്ടാതിരുന്നു, ഞാൻ ദൈവമെന്നു അറിഞ്ഞുകൊൾവിൻ;

ഈ വചനത്തിൽ മിണ്ടാതിരിക്കുക എന്നത് കൊണ്ട് അർത്ഥമാക്കുന്നത് ദൈവസന്നിധിയിൽ മറ്റെല്ലാം മറന്ന് relax (calm down) ആയി ഇരിക്കുക എന്നതാണ്.

Confession :
സങ്കീർത്തനങ്ങൾ 139:23

ദൈവമേ, എന്നെ ശോധന ചെയ്തു എന്റെ ഹൃദയത്തെ അറിയേണമേ; എന്നെ പരീക്ഷിച്ചു എന്റെ നിനവുകളെ അറിയേണമേ.

വന്നു പോയ പിഴവുകളെയും അറിഞ്ഞും അറിയാതെയും ചെയ്തുപോയ പാപങ്ങളേയും ഏറ്റു പറഞ്ഞു പ്രാർത്ഥിക്കുക.

Scripture Praying :
യിരേമ്യാവു 23:29

എന്റെ വചനം തീ പോലെയും പാറയെ തകർക്കുന്ന ചുറ്റികപോലെയും അല്ലയോ എന്നു യഹോവയുടെ അരുളപ്പാടു.

വചനം തീ പോലെയും പാറയെ തകർക്കുന്ന ചുറ്റിക പോലെയുമെന്ന് വചനം പഠിപ്പിക്കുമ്പോൾ നമ്മുടെ പ്രശ്നങ്ങൾക്കുമേലും രോഗങ്ങൾക്കു മേലും വചനങ്ങൾ പറഞ്ഞു പ്രാർത്ഥിക്കുക.

Watching :
കൊലൊസ്സ്യർ 4:2

പ്രാർത്ഥനയിൽ ഉറ്റിരിപ്പിൻ; സ്തോത്രത്തോടെ അതിൽ ജാഗരിപ്പിൻ.

പ്രാർത്ഥിച്ചു ഉത്തരം ലഭിക്കാത്ത വിഷയങ്ങളെ തള്ളികളയാതെയും ദൈവം അതിൽ പ്രവർത്തിക്കില്ല എന്ന് മുൻ വിധി എടുക്കാതെയും, എല്ലാ ദിവസവും ആ വിഷയങ്ങൾക്കു വേണ്ടി പ്രാർത്ഥിച്ചുകൊണ്ടേയിരിക്കുക. ദൈവം അതിന്മേൽ ചെയ്യുവാൻ പോകുന്ന അത്ഭുതത്തെ സ്തോത്രത്തോടെ നോക്കിയിരിക്കുക.

Intercession :
1 തിമൊഥെയൊസ്2:1, 2,3

എന്നാൽ സകലമനുഷ്യർക്കും നാം സർവ്വഭക്തിയോടും ഘനത്തോടുംകൂടെ സാവധാനതയും സ്വസ്ഥതയുമുള്ള ജീവനം കഴിക്കേണ്ടതിന്നു

വിശേഷാൽ രാജാക്കന്മാർക്കും സകല അധികാരസ്ഥന്മാർക്കും വേണ്ടി യാചനയും പ്രാർത്ഥനയും പക്ഷവാദവും സ്തോത്രവും ചെയ്യേണം എന്നു ഞാൻ സകലത്തിന്നും മുമ്പെ പ്രബോധിപ്പിക്കുന്നു.

അതു നമ്മുടെ രക്ഷിതാവായ ദൈവത്തിന്റെ സന്നിധിയിൽ നല്ലതും പ്രസാദകരവും ആകുന്നു.

സകലർക്കും വേണ്ടി നാം പ്രാർത്ഥിക്കണം.
നാം മറ്റുള്ളവർക്കായി പ്രാർത്ഥിക്കുന്നത്  ദൈവ സന്നിധിയിൽ നല്ലതും പ്രസാദകരവും എന്നാണ് വചനം പഠിപ്പിക്കുന്നത്.


Petition :
എബ്രായർ13:20, 21

 നിത്യനിയമത്തിന്റെ രക്തത്താൽ ആടുകളുടെ വലിയ ഇടയനായ നമ്മുടെ കർത്താവായ യേശുവിനെ മരിച്ചവരുടെ ഇടയിൽനിന്നു മടക്കിവരുത്തിയ സമാധാനത്തിന്റെ ദൈവം

നിങ്ങളെ അവന്റെ ഇഷ്ടം ചെയ്‍വാൻതക്കവണ്ണം എല്ലാനന്മയിലും യഥാസ്ഥാനപ്പെടുത്തി തനിക്കു പ്രസാദമുള്ളതു യേശുക്രിസ്തുമുഖാന്തരം നമ്മിൽ നിവർത്തിക്കുമാറാകട്ടെ; അവന്നു എന്നേക്കും മഹത്വം. ആമേൻ

നമ്മുടെ സകല ആവശ്യങ്ങളും ദൈവത്തോട് പറയാം.

Thanksgiving :
1 തെസ്സലൊനീക്യർ 5:18

എല്ലാറ്റിന്നും സ്തോത്രം ചെയ്‍വിൻ; ഇതല്ലോ നിങ്ങളെക്കുറിച്ചു ക്രിസ്തുയേശുവിൽ ദൈവേഷ്ടം.

Singing :
സങ്കീർത്തനങ്ങൾ 96:2

യഹോവെക്കു പാടി അവന്റെ നാമത്തെ വാഴ്ത്തുവിൻ; നാൾതോറും അവന്റെ രക്ഷയെ പ്രസിദ്ധമാക്കുവിൻ.

സങ്കീർത്തനങ്ങൾ 98:1

യഹോവെക്കു ഒരു പുതിയ പാട്ടു പാടുവിൻ; അവൻ അത്ഭുതങ്ങളെ പ്രവർത്തിച്ചിരിക്കുന്നു; അവന്റെ വലങ്കയ്യും അവന്റെ വിശുദ്ധഭുജവും അവന്നു ജയം നേടിയിരിക്കുന്നു.

നമ്മുടെ പ്രാർത്ഥന കേട്ടു നമുക്കായി ദൈവം അത്ഭുതങ്ങൾ പ്രവർത്തിച്ചു കഴിഞ്ഞു എന്ന് വിശ്വസിച്ചുകൊണ്ട് ദൈവത്തിനെ മഹത്വപ്പെടുത്തി പാട്ടു പാടി സ്തുതിക്കുക.

Meditation & Listening :
യോശുവ 1:8

ഈ ന്യായപ്രമാണപുസ്തകത്തിലുള്ളതു നിന്റെ വായിൽനിന്നു നീങ്ങിപ്പോകരുതു; അതിൽ എഴുതിയിരിക്കുന്നതുപോലെ ഒക്കെയും പ്രമാണിച്ചുനടക്കേണ്ടതിന്നു നീ രാവും പകലും അതു ധ്യാനിച്ചുകൊണ്ടിരിക്കേണം; എന്നാൽ നിന്റെ പ്രവൃത്തി സാധിക്കും; നീ കൃതാർത്ഥനായും ഇരിക്കും.

ദൈവവചനം പ്രമാണിച്ചു നടക്കുവാൻ അതറിയുന്നവർക്കേ സാധിക്കുകയുള്ളു. അതിനായി വചനം വായിക്കുകയും ധ്യാനിക്കുകയും ചെയ്യുന്നത് അത്യാവശ്യമാണ്. നമ്മോടുള്ള ദൈവത്തിന്റെ അരുളപ്പാട് ദൈവവചനത്തിൽ നിന്നും നമുക്ക് ലഭിക്കും.
പ്രാർത്ഥനയ്ക്കും ധ്യാനത്തിനും ശേഷം അൽപനേരം മൗനമായി ദൈവസന്നിധിയിൽ ചിലവഴിച്ചാൽ ദൈവശബ്ദവും കേൾക്കാനാകും.നിരന്തരം അതിനായി പ്രാർത്ഥിക്കുകയും പ്രയത്നിക്കുകയും ചെയ്യണം.



Comments

Post a Comment

Popular posts from this blog

രക്ഷിക്കപ്പെടുക

രക്ഷിക്കപ്പെടുക എന്നാൽ എന്താണ്? പിശാചിനാൽ വഞ്ചിക്കപ്പെട്ട് ദൈവത്തോട് അനുസരണക്കേട് കാണിച്ച് ആദ്യ മനുഷ്യൻ പാപം ചെയ്തു. അതിനാൽ സകല മനുഷ്യർക്കും ദൈവ തേജസ്‌ ഇല്ലാതെയായി പാപത്തിന് അടിമകളായി. പാപത്തിൽ ജനിച്ചു പാപത്തിൽ ജീവിക്കുന്ന മനുഷ്യൻ നിത്യനാശമായ മരണത്തിൽ നിന്നും ദൈവം നമുക്ക് ഒരുക്കിയിരിക്കുന്ന നിത്യജീവനിലേക്കുള്ള വഴി കണ്ടെത്തി അതിലേക്ക് തിരിയുന്ന പ്രക്രിയയാണ് രക്ഷിക്കപ്പെടുക എന്നത്. എങ്ങനെയാണ് ദൈവം നമുക്ക് രക്ഷ ഒരുക്കിയത്? മനുഷ്യൻ പാപം ചെയ്താൽ പ്രായശ്ചിത്തമായി മൃഗങ്ങളെ യാഗമായി അർപ്പിക്കണം. അർപ്പിക്കുന്ന മൃഗം ഊനമില്ലാത്തതായിരിക്കണം. എന്നാൽ മനുഷ്യന്റെ പാപത്തെ തീർപ്പാൻ മൃഗത്തിന്റെ രക്തത്തിനു കഴിയാതെയായി. പാപം പോക്കി ശുദ്ധരാകുവാനും ദൈവസന്നിധിയിൽ നിൽകുവാനും കഴിയാതെ വന്നു.( റോമർ3:23;എല്ലാവരും പാപം ചെയ്തു ദൈവതേജസ്സു ഇല്ലാത്തവരായിത്തീർന്നു )  അതിനാൽ മനുഷ്യനോടുള്ള ദൈവത്തിന്റെ കരുണയാൽ സ്വന്തം പുത്രനെ മനുഷ്യർക്കായി പാപ യാഗതിനുള്ള കുഞ്ഞാടായി ഭൂമിയിലേക്ക് അയച്ചു. റോമർ3:25 വിശ്വസിക്കുന്നവർക്കു അവൻ തന്റെ രക്തംമൂലം പ്രായശ്ചിത്തമാകുവാൻ ദൈവം അവനെ പരസ്യമായി നിറുത്തിയിരിക്കുന്നു. ദൈവം തന്റെ പൊറുമയിൽ മുൻ...

നമ്മുടെ പെസഹാ കുഞ്ഞാട് - Our Passover Lamb

👉 എന്താണ് പെസഹ? 🟢 യിസ്രായേൽ മക്കളുടെ മിസ്രയീമിൽ നിന്നും കാനാനിലേക്കുള്ള യാത്രയുടെ ഒരുക്കമായിരുന്നു ആയിരുന്നു പെസഹ. 🔴പുറപ്പാട് 12:3-11 നിങ്ങൾ യിസ്രായേലിന്റെ സർവ്വസംഘത്തോടും പറയേണ്ടതു എന്തെന്നാൽ: ഈ മാസം പത്താം തിയ്യതി അതതു കുടുംബത്തിന്നു ഒരു ആട്ടിൻകുട്ടി വീതം ഓരോരുത്തൻ ഓരോ ആട്ടിൻകുട്ടിയെ എടുക്കേണം. ആട്ടിൻകുട്ടിയെ തിന്നുവാൻ വീട്ടിലുള്ളവർ പോരായെങ്കിൽ ആളുകളുടെ എണ്ണത്തിന്നു ഒത്തവണ്ണം അവനും അവന്റെ വീട്ടിന്നടുത്ത അയൽക്കാരനും കൂടി അതിനെ എടുക്കേണം. ഓരോരുത്തൻ തിന്നുന്നതിന്നു ഒത്തവണ്ണം കണക്കുനോക്കി നിങ്ങൾ ആട്ടിൻകുട്ടിയെ എടുക്കേണം. ആട്ടിൻകുട്ടി ഊനമില്ലാത്തതും ഒരു വയസ്സു പ്രായമുള്ള ആണുമായിരിക്കേണം; അതു ചെമ്മരിയാടോ കോലാടോ ആകാം. ഈ മാസം പതിന്നാലാം തിയ്യതിവരെ അതിനെ സൂക്ഷിക്കേണം. യിസ്രായേൽസഭയുടെ കൂട്ടമെല്ലാം സന്ധ്യാസമയത്തു അതിനെ അറുക്കേണം. അതിന്റെ രക്തം കുറെ എടുത്തു തങ്ങൾ തിന്നുന്ന വീടുകളുടെ വാതിലിന്റെ കട്ടളക്കാൽ രണ്ടിന്മേലും കുറുമ്പടിമേലും പുരട്ടേണം. അന്നു രാത്രി അവർ തീയിൽ ചുട്ടതായ ആ മാംസവും പുളിപ്പില്ലാത്ത അപ്പവും തിന്നേണം; കൈപ്പുചീരയോടുകൂടെ അതു തിന്നേണം. തലയും കാലും അന്തർഭാഗങ്ങളുമായി തീ...

സ്നാനം - Baptism

എന്താണ് സ്നാനം? സ്നാനം എന്ന പദം ഉപയോഗിക്കുന്നത് കുളിയെ അർത്ഥമാക്കുവാനാണല്ലോ. കുളിക്കുക എന്നാൽ ശരീരം മുഴുവൻ ജലത്താൽ കഴുകുക. വചനം പഠിപ്പിക്കുന്ന സ്നാനവും ഇതു തന്നെയാണ് അർത്ഥമാകുന്നത്. ജഡിക സ്നാനം ശരീരത്തെ വൃത്തിയാകുമ്പോൾ വചനത്തിലെ സ്നാനം നമ്മുടെ ആത്മ മനുഷ്യനിലെ അഴുക്ക് ആയ പാപങ്ങളെ കഴുകി ആത്മമനുഷ്യനെ ശുദ്ധീകരിക്കുന്നു. സ്നാനം എന്ന പദത്തിന്റെ ഇംഗ്ലീഷ് Baptism എന്നാണല്ലോ, ഇതു Baptiso എന്ന ഗ്രീക്ക് വാക്കിൽ നിന്നും ഉദ്ഭവിച്ചതാണ്. Baptiso എന്ന ഗ്രീക്ക് വാക്കിനർത്ഥം മുക്കുക, മുഴുകുക, ആമഗ്നമാക്കുക എന്നൊക്കെയാണ്. എന്തിനു സ്നാനമേൽക്കുന്നു? യേശുവിനോട് ചേരുവാൻ അവന്റെ മരണത്തിൽ പങ്കാളിയാകുവാൻ ജീവന്റെ പുതുക്കത്തിൽ നടക്കുവാൻ അവന്റെ മരണത്തിനു സാദൃശ്യത്തോട് ഏകീഭവിക്കുവാൻ നമ്മുടെ പഴയ മനുഷ്യനെ അവനോട് കൂടെ ക്രൂശിക്കുവാൻ നിത്യജീവന്റെ അവകാശികളാകുവാൻ  നമ്മുടെ പാപത്തിൽ നിന്ന് മോചിക്കപ്പെടുവാൻ നമ്മുടെ പാപങ്ങളെ കഴുകി കളയുവാൻ ദൈവത്തോട് നല്ല മനസാക്ഷിക്കായിട്ടുള്ള അപേക്ഷയായിട്ട് പരിശുദ്ധത്മാവിനെ പ്രാപിക്കുവാൻ അന്യഭാഷയും പ്രവചനവും പോലുള്ള ദൈവീക വരങ്ങൾ പ്രാപിക്കുവാൻ  റോമർ6:3 അല്ല,  യേശുക്രിസ്ത...