Skip to main content

പുതിയ ആകാശവും പുതിയ ഭൂമിയും 1 -The New Heaven & The New Earth 1 Based on The Book of Isaiah


 യെശയ്യാ65:17

 ഇതാ, ഞാൻ പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കുന്നു; മുമ്പിലത്തെവ ആരും ഓർക്കുകയില്ല; ആരുടെയും മനസ്സിൽ  വരികയുമില്ല.

പുതിയ ഭൂമിയിലെ ജീവിതം :

🔹ചെന്നായി കുഞ്ഞാടിനോടുകൂടെ പാർക്കും.

🔹പുള്ളിപ്പുലി കോലാട്ടുകുട്ടിയോടുകൂടെ കിടക്കും.

🔹പശുക്കിടാവും ബാലസിംഹവും തടിപ്പിച്ച മൃഗവും ഒരുമിച്ചു പാർക്കും.

🔹ഒരു ചെറിയ കുട്ടി അവയെ നടത്തും.

🔹പശു കരടിയോടുകൂടെ മേയും.

🔹അവയുടെ കുട്ടികൾ ഒരുമിച്ചു കിടക്കും.

🔹 സിംഹം കാള എന്നപോലെ വൈക്കോൽ തിന്നും.

🔹മുലകുടിക്കുന്ന ശിശു സർപ്പത്തിന്റെ പോതിങ്കൽ കളിക്കും.

🔹മുലകുടിമാറിയ പൈതൽ അണലിയുടെ പൊത്തിൽ കൈ ഇടും.

🔹സമുദ്രം വെള്ളംകൊണ്ടു നിറഞ്ഞിരിക്കുന്നതുപോലെ ഭൂമി യഹോവയുടെ പരിജ്ഞാനംകൊണ്ടു പൂർണ്ണമായിരിക്കയാൽ ഭൂമിയിൽ എങ്ങും ഒരു ദോഷമോ നാശമോ ആരും ചെയ്കയില്ല.

🔹അവൻ  മരണത്തെ സദാകാലത്തേക്കും നീക്കിക്കളയും.

🔹യഹോവയായ കർത്താവു സകലമുഖങ്ങളിലുംനിന്നു കണ്ണുനീർ തുടെക്കയും തന്റെ ജനത്തിന്റെ നിന്ദ സകലഭൂമിയിലുംനിന്നു നീക്കിക്കളകയും ചെയ്യും. 


🔹അവിവേകികളുടെ ഹൃദയം പരിജ്ഞാനം ഗ്രഹിക്കും.

🔹വിക്കന്മാരുടെ നാവു തടവില്ലാതെ വ്യക്തമായി സംസാരിക്കും.

🔹അപ്പോൾ മരുഭൂമി ഉദ്യാനമായിത്തീരും; ഉദ്യാനം വനമായി എണ്ണപ്പെടും.


🔹അന്നു മരുഭൂമിയിൽ ന്യായം വസിക്കും; ഉദ്യാനത്തിൽ നീതി പാർക്കും.

🔹നീതിയുടെ പ്രവൃത്തി സമാധാനവും നീതിയുടെ ഫലം ശാശ്വതവിശ്രാമവും നിർഭയതയും ആയിരിക്കും.

🔹എന്റെ ജനം സമാധാനനിവാസത്തിലും നിർഭയവസതികളിലും സ്വൈരമുള്ള വിശ്രാമസ്ഥലങ്ങളിലും പാർക്കും.

🔹മരുഭൂമിയും വരണ്ട നിലവും ആനന്ദിക്കും.

🔹നിർജ്ജനപ്രദേശം ഉല്ലസിച്ചു പനിനീർപുഷ്പം പോലെ പൂക്കും.

🔹അന്നു കുരുടന്മാരുടെ കണ്ണു തുറന്നുവരും.

🔹ചെകിടന്മാരുടെ ചെവി അടഞ്ഞിരിക്കയുമില്ല.

🔹അന്നു മുടന്തൻ മാനിനെപ്പോലെ ചാടും.

🔹ഊമന്റെ നാവും ഉല്ലസിച്ചു ഘോഷിക്കും.

🔹മരുഭൂമിയിൽ വെള്ളവും നിർജ്ജനപ്രദേശത്തു തോടുകളും പൊട്ടി പുറപ്പെടും.

🔹മരീചിക ഒരു പൊയ്കയായും വരണ്ടനിലം നീരുറവുകളായും തീരും.

🔹ഭോഷന്മാർപോലും വഴിതെറ്റിപ്പോകയില്ല.

🔹ഒരു സിംഹവും അവിടെ ഉണ്ടാകയില്ല.

🔹ഒരു ദുഷ്ടമൃഗവും അവിടെ കയറിവരികയില്ല.

🔹വീണ്ടെടുക്കപ്പെട്ടവർ അവിടെ നടക്കും.

🔹അങ്ങനെ യഹോവയാൽ വീണ്ടെടുക്കപ്പെട്ടവർ മടങ്ങി ഉല്ലാസഘോഷത്തോടെ സീയോനിലേക്കു വരും.

🔹നിത്യാനന്ദം അവരുടെ തലമേൽ ഉണ്ടായിരിക്കും.

🔹അവർ ആനന്ദവും സന്തോഷവും പ്രാപിക്കും; ദുഃഖവും നെടുവീർപ്പും ഓടിപ്പോകും.



Comments

Popular posts from this blog

രക്ഷിക്കപ്പെടുക

രക്ഷിക്കപ്പെടുക എന്നാൽ എന്താണ്? പിശാചിനാൽ വഞ്ചിക്കപ്പെട്ട് ദൈവത്തോട് അനുസരണക്കേട് കാണിച്ച് ആദ്യ മനുഷ്യൻ പാപം ചെയ്തു. അതിനാൽ സകല മനുഷ്യർക്കും ദൈവ തേജസ്‌ ഇല്ലാതെയായി പാപത്തിന് അടിമകളായി. പാപത്തിൽ ജനിച്ചു പാപത്തിൽ ജീവിക്കുന്ന മനുഷ്യൻ നിത്യനാശമായ മരണത്തിൽ നിന്നും ദൈവം നമുക്ക് ഒരുക്കിയിരിക്കുന്ന നിത്യജീവനിലേക്കുള്ള വഴി കണ്ടെത്തി അതിലേക്ക് തിരിയുന്ന പ്രക്രിയയാണ് രക്ഷിക്കപ്പെടുക എന്നത്. എങ്ങനെയാണ് ദൈവം നമുക്ക് രക്ഷ ഒരുക്കിയത്? മനുഷ്യൻ പാപം ചെയ്താൽ പ്രായശ്ചിത്തമായി മൃഗങ്ങളെ യാഗമായി അർപ്പിക്കണം. അർപ്പിക്കുന്ന മൃഗം ഊനമില്ലാത്തതായിരിക്കണം. എന്നാൽ മനുഷ്യന്റെ പാപത്തെ തീർപ്പാൻ മൃഗത്തിന്റെ രക്തത്തിനു കഴിയാതെയായി. പാപം പോക്കി ശുദ്ധരാകുവാനും ദൈവസന്നിധിയിൽ നിൽകുവാനും കഴിയാതെ വന്നു.( റോമർ3:23;എല്ലാവരും പാപം ചെയ്തു ദൈവതേജസ്സു ഇല്ലാത്തവരായിത്തീർന്നു )  അതിനാൽ മനുഷ്യനോടുള്ള ദൈവത്തിന്റെ കരുണയാൽ സ്വന്തം പുത്രനെ മനുഷ്യർക്കായി പാപ യാഗതിനുള്ള കുഞ്ഞാടായി ഭൂമിയിലേക്ക് അയച്ചു. റോമർ3:25 വിശ്വസിക്കുന്നവർക്കു അവൻ തന്റെ രക്തംമൂലം പ്രായശ്ചിത്തമാകുവാൻ ദൈവം അവനെ പരസ്യമായി നിറുത്തിയിരിക്കുന്നു. ദൈവം തന്റെ പൊറുമയിൽ മുൻ...

നമ്മുടെ പെസഹാ കുഞ്ഞാട് - Our Passover Lamb

👉 എന്താണ് പെസഹ? 🟢 യിസ്രായേൽ മക്കളുടെ മിസ്രയീമിൽ നിന്നും കാനാനിലേക്കുള്ള യാത്രയുടെ ഒരുക്കമായിരുന്നു ആയിരുന്നു പെസഹ. 🔴പുറപ്പാട് 12:3-11 നിങ്ങൾ യിസ്രായേലിന്റെ സർവ്വസംഘത്തോടും പറയേണ്ടതു എന്തെന്നാൽ: ഈ മാസം പത്താം തിയ്യതി അതതു കുടുംബത്തിന്നു ഒരു ആട്ടിൻകുട്ടി വീതം ഓരോരുത്തൻ ഓരോ ആട്ടിൻകുട്ടിയെ എടുക്കേണം. ആട്ടിൻകുട്ടിയെ തിന്നുവാൻ വീട്ടിലുള്ളവർ പോരായെങ്കിൽ ആളുകളുടെ എണ്ണത്തിന്നു ഒത്തവണ്ണം അവനും അവന്റെ വീട്ടിന്നടുത്ത അയൽക്കാരനും കൂടി അതിനെ എടുക്കേണം. ഓരോരുത്തൻ തിന്നുന്നതിന്നു ഒത്തവണ്ണം കണക്കുനോക്കി നിങ്ങൾ ആട്ടിൻകുട്ടിയെ എടുക്കേണം. ആട്ടിൻകുട്ടി ഊനമില്ലാത്തതും ഒരു വയസ്സു പ്രായമുള്ള ആണുമായിരിക്കേണം; അതു ചെമ്മരിയാടോ കോലാടോ ആകാം. ഈ മാസം പതിന്നാലാം തിയ്യതിവരെ അതിനെ സൂക്ഷിക്കേണം. യിസ്രായേൽസഭയുടെ കൂട്ടമെല്ലാം സന്ധ്യാസമയത്തു അതിനെ അറുക്കേണം. അതിന്റെ രക്തം കുറെ എടുത്തു തങ്ങൾ തിന്നുന്ന വീടുകളുടെ വാതിലിന്റെ കട്ടളക്കാൽ രണ്ടിന്മേലും കുറുമ്പടിമേലും പുരട്ടേണം. അന്നു രാത്രി അവർ തീയിൽ ചുട്ടതായ ആ മാംസവും പുളിപ്പില്ലാത്ത അപ്പവും തിന്നേണം; കൈപ്പുചീരയോടുകൂടെ അതു തിന്നേണം. തലയും കാലും അന്തർഭാഗങ്ങളുമായി തീ...

സ്നാനം - Baptism

എന്താണ് സ്നാനം? സ്നാനം എന്ന പദം ഉപയോഗിക്കുന്നത് കുളിയെ അർത്ഥമാക്കുവാനാണല്ലോ. കുളിക്കുക എന്നാൽ ശരീരം മുഴുവൻ ജലത്താൽ കഴുകുക. വചനം പഠിപ്പിക്കുന്ന സ്നാനവും ഇതു തന്നെയാണ് അർത്ഥമാകുന്നത്. ജഡിക സ്നാനം ശരീരത്തെ വൃത്തിയാകുമ്പോൾ വചനത്തിലെ സ്നാനം നമ്മുടെ ആത്മ മനുഷ്യനിലെ അഴുക്ക് ആയ പാപങ്ങളെ കഴുകി ആത്മമനുഷ്യനെ ശുദ്ധീകരിക്കുന്നു. സ്നാനം എന്ന പദത്തിന്റെ ഇംഗ്ലീഷ് Baptism എന്നാണല്ലോ, ഇതു Baptiso എന്ന ഗ്രീക്ക് വാക്കിൽ നിന്നും ഉദ്ഭവിച്ചതാണ്. Baptiso എന്ന ഗ്രീക്ക് വാക്കിനർത്ഥം മുക്കുക, മുഴുകുക, ആമഗ്നമാക്കുക എന്നൊക്കെയാണ്. എന്തിനു സ്നാനമേൽക്കുന്നു? യേശുവിനോട് ചേരുവാൻ അവന്റെ മരണത്തിൽ പങ്കാളിയാകുവാൻ ജീവന്റെ പുതുക്കത്തിൽ നടക്കുവാൻ അവന്റെ മരണത്തിനു സാദൃശ്യത്തോട് ഏകീഭവിക്കുവാൻ നമ്മുടെ പഴയ മനുഷ്യനെ അവനോട് കൂടെ ക്രൂശിക്കുവാൻ നിത്യജീവന്റെ അവകാശികളാകുവാൻ  നമ്മുടെ പാപത്തിൽ നിന്ന് മോചിക്കപ്പെടുവാൻ നമ്മുടെ പാപങ്ങളെ കഴുകി കളയുവാൻ ദൈവത്തോട് നല്ല മനസാക്ഷിക്കായിട്ടുള്ള അപേക്ഷയായിട്ട് പരിശുദ്ധത്മാവിനെ പ്രാപിക്കുവാൻ അന്യഭാഷയും പ്രവചനവും പോലുള്ള ദൈവീക വരങ്ങൾ പ്രാപിക്കുവാൻ  റോമർ6:3 അല്ല,  യേശുക്രിസ്ത...