Read Abide in Christ 1
യോഹന്നാൻ15:1, 4, 5
"ഞാൻ സാക്ഷാൽ മുന്തിരിവള്ളിയും എന്റെ പിതാവു തോട്ടക്കാരനും ആകുന്നു.
എന്നിൽ വസിപ്പിൻ; ഞാൻ നിങ്ങളിലും വസിക്കും; കൊമ്പിന്നു മുന്തിരിവള്ളിയിൽ വസിച്ചിട്ടല്ലാതെ സ്വയമായി കായ്പാൻ കഴിയാത്തതുപോലെ എന്നിൽ വസിച്ചിട്ടല്ലാതെ നിങ്ങൾക്കു കഴികയില്ല.
ഞാൻ മുന്തിരിവള്ളിയും നിങ്ങൾ കൊമ്പുകളും ആകുന്നു; ഒരുത്തൻ എന്നിലും ഞാൻ അവനിലും വസിക്കുന്നു എങ്കിൽ അവൻ വളരെ ഫലം കായ്ക്കും;"
ക്രിസ്തുവിൽ ഫലം കായ്പ്പിൻ
"ഞാൻ സാക്ഷാൽ മുന്തിരിവള്ളിയും എന്റെ പിതാവു തോട്ടക്കാരനും ആകുന്നു.
എന്നിൽ വസിപ്പിൻ; ഞാൻ നിങ്ങളിലും വസിക്കും; കൊമ്പിന്നു മുന്തിരിവള്ളിയിൽ വസിച്ചിട്ടല്ലാതെ സ്വയമായി കായ്പാൻ കഴിയാത്തതുപോലെ എന്നിൽ വസിച്ചിട്ടല്ലാതെ നിങ്ങൾക്കു കഴികയില്ല.
ഞാൻ മുന്തിരിവള്ളിയും നിങ്ങൾ കൊമ്പുകളും ആകുന്നു; ഒരുത്തൻ എന്നിലും ഞാൻ അവനിലും വസിക്കുന്നു എങ്കിൽ അവൻ വളരെ ഫലം കായ്ക്കും;"
വചനം ദൈവത്തെ തോട്ടക്കാരനോടും യേശുവിനെ മുന്തിരിവള്ളിയോട് നമ്മെ കൊമ്പിനോടും ഉപമിക്കുന്നു.
ദൈവം തോട്ടക്കാരൻ ആയിരിക്കുന്ന തോട്ടത്തിലെ മുന്തിരിവള്ളിയാണ് യേശു. ആ മുന്തിരിവള്ളിയുടെ കൊമ്പുകൾ ആണ് നാം. മുന്തിരിവള്ളിയോട് ചേർന്നു നിൽക്കാതെ കൊമ്പിനു സ്വയം വളർന്നു പടരാൻ സാധിക്കില്ലല്ലോ. അങ്ങനെ തന്നെ ക്രിസ്തുവാകുന്ന വചനത്തിൽ ഉറക്കാതെ സ്വയമായി വളരുവാൻ ശ്രമിച്ചാൽ നമുക്ക് ഒരിക്കലും വളരുവാനോ പുഷ്‌ടി പ്രാപിക്കാനോ ഫലം പുറപ്പെടുവിക്കവനോ സാധിക്കില്ല മറിച്ച് വാടി ഉണങ്ങി നശിച്ചു പോകയേയുള്ളു.
മുന്തിരിവള്ളിയോട് ചേർത്ത് നിന്നാൽ തോട്ടക്കാരൻ ആകുന്ന ദൈവം മുന്തിരിവള്ളിക്കു കൊടുക്കുന്ന വെള്ളവും വളവും സംരക്ഷണവുമെല്ലാം നമുക്കും ലഭിക്കും. അങ്ങനെ ക്രിസ്തുവാകുന്ന മുന്തിരിവള്ളിയിലൂടെ ലഭിക്കുന്ന സകല നന്മകളാലും അനുഗ്രഹങ്ങളാലും നാം ആകുന്ന കൊമ്പിനു പുഷ്ടിപ്പെടുവാനും വളരെ ഫലം കായ്ക്കുവാനും സാധിക്കും.
എങ്ങനെയാണ് നാം ക്രിസ്തുവിൽ വസിക്കുന്നത് ?
യേശുവിൽ വസിക്കുന്നവരിൽ യേശുവിന്റെ ആത്മാവായ പരിശുദ്ധാത്മാവ് ഉണ്ട്.
അതിനാൽ അവരുടെ ജീവിതം പരിശുദ്ധാത്മ നിയന്ത്രണത്തിലായിരിക്കും.
അതിനാൽ പരിശുദ്ധാത്മാവിന്റെ സ്വഭാവം ആയിരിക്കും ആ വ്യക്തിക്കും.
എന്താണ് പരിശുദ്ധാത്മാവിന്റെ സ്വഭാവം?
ഗലാത്യർ5:22, 23
"ആത്മാവിന്റെ ഫലമോ: സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ,
ദയ, പരോപകാരം, വിശ്വസ്തത, സൗമ്യത, ഇന്ദ്രിയജയം;"
- സ്നേഹം
- സന്തോഷം
- സമാധാനം
- ദീർഘക്ഷമ
- ദയ
- പരോപകാരം
- വിശ്വസ്തത
- സൗമ്യത
- ഇന്ദ്രിയജയം
ഇതിൽ ഒന്നോ രണ്ടോ കാര്യം മാത്രമല്ല മുഴുവനും ചേർത്ത് നമ്മുടെ സ്വഭാവത്തെ രൂപീകരിക്കുമ്പോൾ മാത്രമേ ക്രിസ്തുവിൽ വസിക്കുന്ന ഫലമുള്ള ഒരു വ്യക്തിയാകുവാൻ നമുക്ക് സാധിക്കയുള്ളു. ഇതിൽ ഒന്നോ രണ്ടോ സ്വഭാവം മാത്രമേയുള്ളൂ എങ്കിൽ അതു ഫലത്തിന്റെ ചില മുറികൾ മാത്രമേ ആകയുള്ളൂ. മുകളിലെ ചിത്രം അതാണ് വ്യക്തമാക്കുന്നത്.അതായത് നാം ഈ സ്വഭാവഗുണങ്ങളെ മുഴുവനായി നമ്മുടെ ജീവിതത്തിൽ പ്രാവർത്തികമാക്കണം. നാം ഈ ഗുണങ്ങൾ ഉള്ളവരായി ജീവിക്കുകയും സ്വഭാവത്തെ ക്രമീകരിക്കുകയും വേണം.
യേശുവിൽ ജീവിക്കുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ നാം പരിശുദ്ധാത്മാവിനെ അനുസരിച്ചു തന്നെ ജീവിക്കണം.
യേശുവിൽ ജീവിക്കുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ നാം പരിശുദ്ധാത്മാവിനെ അനുസരിച്ചു തന്നെ ജീവിക്കണം.
മുന്തിരിവള്ളിയിലെ കൊമ്പുകൾക്കു ഫലം പുറപ്പെടുവിക്കുവാനുള്ള വെള്ളവും വളവും എന്നത് ദൈവം നമുക്ക് തരുന്ന പരിശുദ്ധാത്മാവാണ്.അതിനാൽ ആത്മാവിനെ അനുസരിച്ചു ആത്മ സ്വഭാവത്തിൽ ജീവിച്ചാൽ മാത്രമേ നമുക്ക് ക്രിസ്തുവിൽ ഫലം പുറപ്പെടുവിക്കാൻ സാധിക്കയുള്ളു.
യേശുവിൽ വസിക്കുവാൻ ആഗ്രഹിക്കുമ്പോൾ മുതൽ യേശുവിന്റെ ആത്മാവ് നമ്മെ നയിച്ചു തുടങ്ങും പിന്നെ നമ്മുടെ ഉള്ളിലെ ജഡമനുഷ്യനിൽ നിന്നുമുണ്ടാകുന്ന പ്രവർത്തികളും ചിന്തകളും നാം മനഃപൂർവം ക്രിസ്തുവോടു കൂടെ ക്രൂശിച്ചു ആത്മാവിൽ ആത്മ സ്വഭാവത്തിൽ ജീവിക്കുവാൻ പരിശ്രമിച്ചുകൊണ്ടേയിരിക്കുക തന്നേ വേണം.
ഗലാത്യർ 5:25
"ആത്മാവിനാൽ നാം ജീവിക്കുന്നു എങ്കിൽ ആത്മാവിനെ അനുസരിച്ചു നടക്കുകയും ചെയ്ക."
ജഡത്തിന്റെ പ്രവർത്തികൾ നാം മുഴുവനായി നമ്മുടെ ജീവിതത്തിൽ നിന്നും തുടച്ചു നീക്കുക:
ഗലാത്യർ5:19 - 21
"ജഡത്തിന്റെ പ്രവൃത്തികളോ ദുർന്നടപ്പു, അശുദ്ധി, ദുഷ്കാമം,
വിഗ്രഹാരാധന, ആഭിചാരം, പക, പിണക്കം, ജാരശങ്ക, ക്രോധം, ശാഠ്യം, ദ്വന്ദ്വപക്ഷം, ഭിന്നത,
അസൂയ, മദ്യപാനം, വെറിക്കൂത്തു മുതലായവ എന്നു വെളിവാകുന്നു;"

- ദുർന്നടപ്പ്
- അശുദ്ധി
- ദുഷ്കാമം
- വിഗ്രഹാരാധന
- ആഭിചാരം
- പക
- പിണക്കം
- ജാരശങ്ക
- ക്രോധം
- ശാഠ്യം
- ദ്വന്ദ്വപക്ഷം
- ഭിന്നത
- അസൂയ
- മദ്യപാനം
- വെറിക്കൂത്തു
ഈ വക എല്ലാം ആത്മ സ്വഭാവത്തിന് എതിരാണ്. അതിനാൽ ക്രിസ്തുവിൽ ജീവിക്കുവാൻ ആഗ്രഹിക്കുന്നവരായ നാം തന്നേ ഈ സ്വഭാവങ്ങൾ നമ്മിൽ നിന്നും പിഴുതു മാറ്റുവാൻ ശ്രദ്ധിക്കുക.
നമുക്ക് നമ്മുടെ ജഡത്തിലെ സ്വഭാവങ്ങളെ തളർത്തിയും, ആത്മസ്വഭാവത്തെ വളർത്തിയും വചനം വായിച്ചും കേട്ടും പഠിച്ചു ക്രിസ്തുവിൽ വേരൂന്നി, നിത്യതയിലെത്തുവോളം പരിശുദ്ധാത്മാവിൽ ജീവിക്കാം.







🙏😇
ReplyDeleteAmen 🙂
ReplyDelete