ഉപവാസം എന്താണ്?
ദൈവത്തോട് ചേർന്നിരിക്കുകയാണ് ഉപവാസം, എന്നാൽ ഭക്ഷണം വെടിഞ്ഞിരിക്കുക മാത്രമല്ല നമുക്ക് പ്രിയപ്പെട്ടത് എന്തെങ്കിലുമൊക്കെ മാറ്റി വച്ച് പൂർണ്ണ സമർപ്പണത്തോടെ ദൈവത്തോട് ചേർന്നിരിക്കുക എന്നതാണ്.
ഉപവാസം ഒരു ആത്മീക ആയുധം കൂടെയാണ്. നമുക്ക് മുന്നിലെ പ്രതിസന്ധികളെ ഒറ്റക്ക് നേരിടാൻ കഴിയാതെ വരുമ്പോൾ ദൈവസന്നിധിയിൽ അവയെ സമർപ്പിച്ചു ദൈവം പ്രവർത്തിക്കായി കാത്തിരിക്കുന്നതാണ് ഉപവാസം.
ഉപവാസത്തിന്റെ ഉദ്ദേശം?
- നമുക്ക് ദൈവത്തോടുള്ള സ്നേഹം പ്രകടമാക്കുവാൻ
- ജീവിത വിശുദ്ധികരണത്തിനു
- പരീക്ഷകൾ അതിജീവിക്കുവാൻ
- ആത്മീക പിന്മാറ്റത്തിൽ നിന്നും അനുതപിച്ചു ദൈവത്തിലേക്ക് മടങ്ങുവാൻ
- സ്വയമായി ദൈവത്തിനു സമർപ്പിക്കുവാൻ
- ദൈവസന്നിധിയിൽ താഴുവാൻ
- പ്രാർത്ഥനയിൽ ശക്തിപ്പെടുവാൻ
- പ്രതിസന്ധിയെ മറികടക്കുവാൻ
- മറ്റുള്ളവരുടെ പ്രശ്നങ്ങളെ പ്രാർത്ഥനയാൽ താങ്ങുവാൻ
- ദൈവീക നിയന്ത്രണത്തിനും നടത്തിപ്പിനുമായി
- സ്വഭാവ രൂപീകരണത്തിനു
- ആത്മീക വളർച്ചക്കായി
- പരിശുദ്ധാത്മ അഭിഷേകത്തിനായി........
1.ഡാനിയേലിന്റെ ഉപവാസം:
ദാനീയേൽ10:2, 3
"ആ കാലത്തു ദാനീയേൽ എന്ന ഞാൻ മൂന്നു ആഴ്ചവട്ടം മുഴുവനും ദുഃഖിച്ചുകൊണ്ടിരുന്നു.
മൂന്നു ആഴ്ചവട്ടം മുഴുവനും കഴിയുവോളം ഞാൻ സ്വാദുഭോജനം ഭക്ഷിക്കയോ മാംസവും വീഞ്ഞും ആസ്വദിക്കയോ ചെയ്തിട്ടില്ല; എണ്ണ തേച്ചിട്ടുമില്ല."
- ദാനിയേൽ മൂന്നു ആഴ്ച ഉപവസിച്ചു അതായത് 21 ദിവസം.
- പൂർണ്ണമായി ഭക്ഷണം മാറ്റിയില്ല രുചികരമായ ഭക്ഷണങ്ങൾ മാംസം വീഞ്ഞുമൊക്കെ അസ്വദിക്കാതെ ലഖുഭക്ഷണം മാത്രം കഴിച്ചു ഉപവസിച്ചു.
- താൻ കണ്ട മഹാകഷ്ടമുള്ള ദർശനത്തെ കുറച്ചു വിലപിച്ചാണ് ദാനിയേൽ ഉപവസിച്ചത്.
2.യേശുവിന്റെ ഉപവാസം:
ലൂക്കോസ്4:1, 2....13
"യേശു പരിശുദ്ധാത്മാവു നിറഞ്ഞവനായി യോർദ്ദാൻ വിട്ടു മടങ്ങി; ആത്മാവു അവനെ മരുഭൂമിയിലേക്കു നടത്തി; പിശാചു അവനെ നാല്പതു ദിവസം പരീക്ഷിച്ചുകൊണ്ടിരുന്നു.
ആ ദിവസങ്ങളിൽ അവൻ ഒന്നും ഭക്ഷിച്ചില്ല; അവ കഴിഞ്ഞപ്പോൾ അവന്നു വിശന്നു."
മർക്കൊസ്1:13-14
"അവിടെ അവൻ സാത്താനാൽ പരീക്ഷിക്കപ്പെട്ടു നാല്പതു ദിവസം മരുഭൂമിയിൽ..........യേശു ഗലീലയിൽ ചെന്നു ദൈവരാജ്യത്തിന്റെ സുവിശേഷം പ്രസംഗിച്ചു:"
- യേശു 40 ദിവസം ഉപവസിച്ചു.
- ഉപവസിക്കുമ്പോൾ പരീക്ഷയുണ്ടാകും, പരീക്ഷ ജയിക്കുവാനുള്ള ആയുധം വചനം.
- ആത്മീക വളർച്ചയ്ക്ക് ഉപവാസം അത്യാവശ്യമാണ്.
- സുവിശേഷ പ്രവർത്തനത്തിനുള്ള ഒരുക്കം ഉപവാസത്തിലൂടെ.
3.ദാവീദിന്റെ ഉപവാസം:
2 ശമൂവേൽ12:14-16
"എങ്കിലും....നിനക്കു ജനിച്ചിട്ടുള്ള കുഞ്ഞു മരിച്ചുപോകും....കുഞ്ഞിനെ യഹോവ ബാധിച്ചു, അതിന്നു കഠിനരോഗം പിടിച്ചു.
ദാവീദ് കുഞ്ഞിന്നുവേണ്ടി ദൈവത്തോടു അപേക്ഷിച്ചു; ദാവീദ് ഉപവസിക്കയും അകത്തുകടന്നു രാത്രി മുഴുവനും നിലത്തു കിടക്കയും ചെയ്തു.എന്നാൽ ഏഴാം ദിവസം കുഞ്ഞു മരിച്ചുപോയി..."
അങ്ങനെ ഞങ്ങൾ ഉപവസിച്ചു ഞങ്ങളുടെ ദൈവത്തോടു അതിനെക്കുറിച്ചു പ്രാർത്ഥിച്ചു; അവൻ ഞങ്ങളുടെ പ്രാർത്ഥന കേട്ടു."
"എങ്കിലും....നിനക്കു ജനിച്ചിട്ടുള്ള കുഞ്ഞു മരിച്ചുപോകും....കുഞ്ഞിനെ യഹോവ ബാധിച്ചു, അതിന്നു കഠിനരോഗം പിടിച്ചു.
ദാവീദ് കുഞ്ഞിന്നുവേണ്ടി ദൈവത്തോടു അപേക്ഷിച്ചു; ദാവീദ് ഉപവസിക്കയും അകത്തുകടന്നു രാത്രി മുഴുവനും നിലത്തു കിടക്കയും ചെയ്തു.എന്നാൽ ഏഴാം ദിവസം കുഞ്ഞു മരിച്ചുപോയി..."
- ദാവീദ് തന്റെ കുഞ്ഞിന്റെ രോഗശാന്തിക്കു വേണ്ടി ഉപവസിച്ചു.
- ദാവീദ് 7 ദിവസം ഉപവസിച്ചു.
- ദൈവഹിത പ്രകാരം അല്ല ഉപവസിക്കുന്നതെങ്കിൽ ഉപവാസം വ്യർത്ഥമാണ്.
എസ്രാ8:21-23
"അനന്തരം ഞങ്ങൾ ഞങ്ങളുടെ ദൈവത്തിന്റെ സന്നിധിയിൽ ഞങ്ങളെത്തന്നേ താഴ്ത്തേണ്ടതിന്നും ഞങ്ങൾക്കും ഞങ്ങളുടെ കുഞ്ഞുകുട്ടികൾക്കും ഞങ്ങളുടെ സകലസമ്പത്തിന്നും വേണ്ടി ശുഭയാത്ര അവനോടു യാചിക്കേണ്ടതിന്നും ഞാൻ അവിടെ അഹവാആറ്റിന്റെ അരികെവെച്ചു ഒരു ഉപവാസം പ്രസിദ്ധപ്പെടുത്തി.അങ്ങനെ ഞങ്ങൾ ഉപവസിച്ചു ഞങ്ങളുടെ ദൈവത്തോടു അതിനെക്കുറിച്ചു പ്രാർത്ഥിച്ചു; അവൻ ഞങ്ങളുടെ പ്രാർത്ഥന കേട്ടു."
- ജനം തങ്ങളെ തന്നെ ദൈവസന്നിധിയിൽ താഴ്ത്തേണ്ടതിനു ഉപവസിച്ചു.
- അവർ 3 ദിവസം ഉപവസിച്ചു (എസ്രാ 8)
- ജനത്തിനും സകല സമ്പത്തിനും ശുഭയാത്ര ഉണ്ടാകുവാൻ വേണ്ടി ഉപവസിച്ചു.
5.മോശെയുടെ ഉപവാസം:
ആവർത്തനം 9:9
"യഹോവ നിങ്ങളോടു ചെയ്ത നിയമത്തിന്റെ പലകകളായ കല്പലകകളെ വാങ്ങുവാൻ ഞാൻ പർവ്വതത്തിൽകയറി നാല്പതു രാവും നാല്പതു പകലും പർവ്വതത്തിൽ താമസിച്ചു: ഞാൻ ആഹാരം കഴിക്കയോ വെള്ളം കുടിക്കയോ ചെയ്തില്ല."
- പർവതത്തിൽ മോശെ ദൈവത്തോട് കൂടെ ആയിരുന്നു. അക്ഷരീകമായ ഉപ വാസം.
- മോശെ 40 ദിവസം ഉപവസിച്ചു.
- ആഹാരമോ വെള്ളമോ ഇല്ലാതെ ആയിരുന്നു മോശെയുടെ ഉപവാസം.
എസ്ഥേർ 4:16
"നീ ചെന്നു ശൂശനിൽ ഉള്ള എല്ലായെഹൂദന്മാരെയും ഒന്നിച്ചുകൂട്ടി: നിങ്ങൾ മൂന്നു ദിവസം രാവും പകലും തിന്നുകയോ കുടിക്കയോ ചെയ്യാതെ എനിക്കു വേണ്ടി ഉപവസിപ്പിൻ; ഞാനും എന്റെ ബാല്യക്കാരത്തികളും അങ്ങനെ തന്നേ ഉപവസിക്കും;..."
"നീ ചെന്നു ശൂശനിൽ ഉള്ള എല്ലായെഹൂദന്മാരെയും ഒന്നിച്ചുകൂട്ടി: നിങ്ങൾ മൂന്നു ദിവസം രാവും പകലും തിന്നുകയോ കുടിക്കയോ ചെയ്യാതെ എനിക്കു വേണ്ടി ഉപവസിപ്പിൻ; ഞാനും എന്റെ ബാല്യക്കാരത്തികളും അങ്ങനെ തന്നേ ഉപവസിക്കും;..."
- യെഹൂദാ ജനവും എസ്ഥേർ രാഞ്ജിയും ഒരുമിച്ചു ഉപവസിച്ചു
- കുലത്തെ മുഴുവൻ ശത്രു നശിപ്പിക്കാതിരിക്കാൻ ദൈവത്തിന്റെ കരുണക്കായി ഉപവസിച്ചു.
- അവർ 3 ദിവസം ഉപവസിച്ചു.
- തിന്നുകയോ കുടിക്കുകയോ ചെയ്യാതെ ഉപവസിച്ചു.
7.അന്ത്യോക്കയിലെ സഭയിലെ ഉപവാസം:
പ്രവൃത്തികൾ13:2
".....ഞാൻ ബർന്നബാസിനെയും ശൌലിനെയും വിളിച്ചിരിക്കുന്ന വേലെക്കായിട്ടു അവരെ എനിക്കു വേർതിരിപ്പിൻ എന്നു പരിശുദ്ധാത്മാവു പറഞ്ഞു.അങ്ങനെ അവർ ഉപവസിച്ചു പ്രാർത്ഥിച്ചു അവരുടെ മേൽ കൈവെച്ചു അവരെ പറഞ്ഞയച്ചു."
- ദൈവവേലക്കായി ശിശ്രൂഷകരെ വേർതിരിക്കുന്നത് ഉപവാസത്തോടും പ്രാർത്ഥനയോടുമായിരിക്കണം.
- പരിശുദ്ധാത്മ പ്രേരണയാലുള്ള ഉപവാസം.
8.പൗലോസിന്റേയും ശിഷ്യന്മാരുടെയും ഉപവാസം
പ്രവൃത്തികൾ14:22, 23
"വിശ്വാസത്തിൽ നിലനിൽക്കേണം എന്നും നാം അനേകം കഷ്ടങ്ങളിൽകൂടി ദൈവരാജ്യത്തിൽ കടക്കേണ്ടതാകുന്നു എന്നും പ്രബോധിപ്പിച്ചു ശിഷ്യന്മാരുടെ മനസ്സു ഉറപ്പിച്ചുപോന്നു.അവർ സഭതോറും അവർക്കു മൂപ്പന്മാരെ നിയമിക്കയും ഉപവസിച്ചും പ്രാർത്ഥിച്ചുംകൊണ്ടു തങ്ങൾ വിശ്വസിച്ച കർത്താവിങ്കൽ അവരെ ഭരമേല്പിക്കയും ചെയ്തു."
- ദൈവത്തിങ്കൽ സ്വയം സമർപ്പിച്ചുകൊണ്ടുള്ള ഉപവാസം.
- വിശ്വാസത്തിൽ നിലനിൽക്കാനുള്ള ഉപവാസം.
- കഷ്ടങ്ങളിൽ പതറിപ്പോകാതിരിക്കേണ്ടതിനുള്ള ഉപവാസം.
ദൈവത്തിനു ഇഷ്ട്ടമുള്ള ഉപവാസം?
ദൈവത്തിനു ഇഷ്ട്ടമുള്ള ഉപവാസം എന്താണെന്ന് യെശയ്യാ പ്രവാചകൻ പഠിപ്പിക്കുന്നു.
യെശയ്യാ58:6, 7
"അന്യായബന്ധനങ്ങളെ അഴിക്കുക; നുകത്തിന്റെ അമിക്കയറുകളെ അഴിക്കുക; പീഡിതരെ സ്വതന്ത്രരായി വിട്ടയക്ക; എല്ലാനുകത്തെയും തകർക്കുക; ഇതല്ലയോ എനിക്കു ഇഷ്ടമുള്ള ഉപവാസം?
വിശപ്പുള്ളവന്നു നിന്റെ അപ്പം നുറുക്കിക്കൊടുക്കുന്നതും അലഞ്ഞുനടക്കുന്ന സാധുക്കളെ നിന്റെ വീട്ടിൽ ചേർത്തുകൊള്ളുന്നതും നഗ്നനെ കണ്ടാൽ അവനെ ഉടുപ്പിക്കുന്നതും നിന്റെ മാംസരക്തങ്ങളായിരിക്കുന്നവർക്കു നിന്നെത്തന്നേ മറെക്കാതെയിരിക്കുന്നതും അല്ലയോ?"
ഉപവാസം എന്നാൽ ദൈവത്തോട് കൂടെ വസിക്കുക എന്നാണല്ലോ. ദൈവത്തോട് കൂടെ വസിക്കുന്നവർക്ക് തീർച്ചയായും ദൈവത്തിന്റെ ഇഷ്ടം തിരിച്ചറിഞ്ഞു പ്രവർത്തിക്കുവാൻ സാധിക്കും.
അന്യായമായി പിശാചോ മനുഷ്യരോ ബന്ധിച്ചു ജീവിതത്തിൽ ദുരിതം അനുഭവിക്കുന്ന മനുഷ്യരെ അവരുടെ ബന്ധനങ്ങൾ മോചിപ്പിച്ചു വിടുന്നതും, രോഗങ്ങളാലോ പ്രതിസന്ധികളാലോ മറ്റെന്തെങ്കിലും തരത്തിൽ ജീവിതത്തിൽ പീഡനം അനുഭവിക്കുന്നവരെ അവയിൽ നിന്നും സ്വതന്ത്രരാക്കുന്നതും, മറ്റുള്ളവരെ അവരുടെ പ്രശ്നങ്ങളിൽ നിന്നും പുറത്തു വരുവാൻ സഹായിക്കുന്നതും, വിശക്കുന്നവന് ഭക്ഷണം കൊടുക്കുന്നതും, അലഞ്ഞു നടക്കുന്നവർക്ക് പാർപ്പിടം ഒരുക്കി കൊടുക്കുന്നതും, സാധുക്കൾക്ക് വസ്ത്രം കൊടുക്കുന്നതുമൊക്കെയാണ് ദൈവത്തിനു ഇഷ്ട്ടമുള്ള ഉപവാസം.
ദൈവത്തിനു ഇഷ്ടമല്ലാത്ത ഉപവാസം?
എങ്ങനെ ഉപവസിക്കുന്നത് ദൈവത്തിനു ഇഷ്ടമല്ല? ദൈവഹിതത്തിനു വിപരീതമായ ഉപവാസം ഏതാണെന്നു നോക്കാം:
1.യെശയ്യാ58:3, 4
"ഞങ്ങൾ നോമ്പു നോല്ക്കുന്നതു നീ നോക്കാതെയിരിക്കുന്നതെന്തു? ഞങ്ങൾ ആത്മതപനം ചെയ്യുന്നതു നീ അറിയാതിരിക്കുന്നതെന്തു? ഇതാ, നിങ്ങൾ നോമ്പു നോക്കുന്ന ദിവസത്തിൽ തന്നേ നിങ്ങളുടെ കാര്യാദികളെ നോക്കുകയും നിങ്ങളുടെ എല്ലാവേലക്കാരെയുംകൊണ്ടു അദ്ധ്വാനിപ്പിക്കയും ചെയ്യുന്നു.നിങ്ങൾ വിവാദത്തിന്നും കലഹത്തിന്നും ക്രൂരമുഷ്ടികൊണ്ടു അടിക്കേണ്ടതിന്നും നോമ്പു നോല്ക്കുന്നു; നിങ്ങളുടെ പ്രാർത്ഥന ഉയരത്തിൽ കേൾപ്പാൻ തക്കവണ്ണമല്ല നിങ്ങൾ ഇന്നു നോമ്പു നോല്ക്കുന്നതു."
2.മത്തായി 6:16
"ഉപവസിക്കുമ്പോൾ നിങ്ങൾ കപടഭക്തിക്കാരെപ്പോലെ വാടിയ മുഖം കാണിക്കരുതു; അവർ ഉപവസിക്കുന്നതു മനുഷ്യർക്കു വിളങ്ങേണ്ടതിന്നു മുഖം വിരൂപമാക്കുന്നു."
ഉപവസിക്കുമ്പോൾ ചെയ്യരുതാത്തവ?
2.മത്തായി 6:16
"ഉപവസിക്കുമ്പോൾ നിങ്ങൾ കപടഭക്തിക്കാരെപ്പോലെ വാടിയ മുഖം കാണിക്കരുതു; അവർ ഉപവസിക്കുന്നതു മനുഷ്യർക്കു വിളങ്ങേണ്ടതിന്നു മുഖം വിരൂപമാക്കുന്നു."
ഉപവസിക്കുമ്പോൾ ചെയ്യരുതാത്തവ?
- ഉപവാസം അനിഷ്ഠിക്കുന്ന ദിവസം മറ്റു ജോലികൾ ചെയ്ത് സമയം വ്യർത്ഥമാക്കരുത്.
- പ്രാർത്ഥന ദൈവം കേൾക്കണം എന്ന വാഞ്ഛയോടെ പൂർണ്ണമായും ദൈവസന്നിധിയിൽ സമർപ്പണത്തോടെ ഉപവസിക്കുക.
- ഉപവാസം വ്യക്തിപരമാണെങ്കിൽ അതു പരസ്യപെടുത്തരുത്.
- ഉപവാസത്തിൽ വാടിയ മുഖം കാട്ടരുത്.
- ഉപവസിക്കുന്ന ദിവസം മറ്റു ഭൗതീക കാര്യങ്ങളിൽ ഏർപ്പെടരുത്.







🙂
ReplyDelete🙏🙏👍👍
ReplyDelete