An Introduction to Abide in Christ:-
മണ്ണിൽ വേരുറപ്പിച്ച വൃക്ഷങ്ങൾ അവയുടെ ജീവനാവശ്യമായ ജലവും പോഷകങ്ങളും വേരിലൂടെ മണ്ണിൽ നിന്നും എടുത്ത് ജീവക്കുന്നു. അവയുടെ ജീവന്റെയും പുഷ്ടിയുടെയും ആധാരം അവ വേരുറപ്പിച്ച മണ്ണിന്റെ ഗുണത്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും. ഫലപുഷ്ടിയുള്ള മണ്ണിൽ വേരുറപ്പിച്ച വൃക്ഷം തഴക്കും തരിശു മണ്ണിൽ വേരുറപ്പിച്ച വൃക്ഷം നശിക്കും.
അതുപോലെ നാം എന്ന വൃക്ഷം ക്രിസ്തു എന്ന ഫലപുഷ്ടിയുള്ള മണ്ണിൽ വേരുറപ്പിച്ചാൽ തേജസ്സും ചൈതന്യവുമുള്ളവരായി തഴക്കും.നമ്മുടെ ജീവൻ ഒരു വൃക്ഷത്തെ പോലെ ആകും.
എന്താണ് വൃക്ഷത്തിന്റെ പ്രത്യേകത എന്ന് വചനത്തിൽ നോക്കാം:
ഇയ്യോബ്14:7, 8, 9
"ഒരു വൃക്ഷമായിരുന്നാൽ പ്രത്യാശയുണ്ടു; അതിനെ വെട്ടിയാൽ പിന്നെയും പൊട്ടി കിളുർക്കും; അതു ഇളങ്കൊമ്പുകൾ വിടാതിരിക്കയില്ല.
അതിന്റെ വേർ നിലത്തു പഴകിയാലും അതിന്റെ കുറ്റി മണ്ണിൽ കെട്ടുപോയാലും
വെള്ളത്തിന്റെ ഗന്ധംകൊണ്ടു അതു കിളുർക്കും ഒരു തൈപോലെ തളിർ വിടും."
ഇതുപോലെ ക്രിസ്തു എന്ന നല്ല മണ്ണിൽ വേരുറപ്പിച്ചിരിക്കുന്ന മനുഷ്യൻ മരിച്ചു മണ്ണിൽ ലയിച്ചു പോയാലും നമ്മുടെ ജീവനെ തിരിച്ചു വിളിക്കാൻ കഴിയുന്ന വെള്ളത്തിന്റെ ഗന്ധമാണ് അന്ത്യകാഹളം (1തെസ് 4:26), കാഹളത്തിങ്കൽ നമ്മുടെ ജീവനും തിരികെ വരും നാം പിന്നെയും ജീവിക്കും. നാം ഒരുനാളും നശിച്ചു പോകില്ല.
👉 നമ്മുടെ വേര് എങ്ങനെ ക്രിസ്തുവിൽ ഉറപ്പിക്കാം / എങ്ങനെ ക്രിസ്തുവിൽ വസിക്കാം?
സ്നേഹിക്കുക:
വചനം അറിയുമ്പോൾ വചനം നമ്മുടെ ജീവിതത്തിൽ പ്രവർത്തികമാകുമ്പോൾ നാം യേശുവിനെ സ്നേഹിച്ചു തുടങ്ങും. വചനം അറിയാതെ യേശുവിനെ അറിയാൻ സാധിക്കില്ല അങ്ങനെ എങ്കിൽ സ്നേഹിക്കാനും സാധിക്കില്ല.
അനുസരിക്കുക:
ക്രിസ്തുവിൽ വേരുറപ്പിപ്പിൻ
മണ്ണിൽ വേരുറപ്പിച്ച വൃക്ഷങ്ങൾ അവയുടെ ജീവനാവശ്യമായ ജലവും പോഷകങ്ങളും വേരിലൂടെ മണ്ണിൽ നിന്നും എടുത്ത് ജീവക്കുന്നു. അവയുടെ ജീവന്റെയും പുഷ്ടിയുടെയും ആധാരം അവ വേരുറപ്പിച്ച മണ്ണിന്റെ ഗുണത്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും. ഫലപുഷ്ടിയുള്ള മണ്ണിൽ വേരുറപ്പിച്ച വൃക്ഷം തഴക്കും തരിശു മണ്ണിൽ വേരുറപ്പിച്ച വൃക്ഷം നശിക്കും.
അതുപോലെ നാം എന്ന വൃക്ഷം ക്രിസ്തു എന്ന ഫലപുഷ്ടിയുള്ള മണ്ണിൽ വേരുറപ്പിച്ചാൽ തേജസ്സും ചൈതന്യവുമുള്ളവരായി തഴക്കും.നമ്മുടെ ജീവൻ ഒരു വൃക്ഷത്തെ പോലെ ആകും.
എന്താണ് വൃക്ഷത്തിന്റെ പ്രത്യേകത എന്ന് വചനത്തിൽ നോക്കാം:
ഇയ്യോബ്14:7, 8, 9
"ഒരു വൃക്ഷമായിരുന്നാൽ പ്രത്യാശയുണ്ടു; അതിനെ വെട്ടിയാൽ പിന്നെയും പൊട്ടി കിളുർക്കും; അതു ഇളങ്കൊമ്പുകൾ വിടാതിരിക്കയില്ല.
അതിന്റെ വേർ നിലത്തു പഴകിയാലും അതിന്റെ കുറ്റി മണ്ണിൽ കെട്ടുപോയാലും
വെള്ളത്തിന്റെ ഗന്ധംകൊണ്ടു അതു കിളുർക്കും ഒരു തൈപോലെ തളിർ വിടും."
👉 നമ്മുടെ വേര് എങ്ങനെ ക്രിസ്തുവിൽ ഉറപ്പിക്കാം / എങ്ങനെ ക്രിസ്തുവിൽ വസിക്കാം?
- അറിയുക
- സ്നേഹിക്കുക
- അനുസരിക്കുക
- അറിയിക്കുക
അറിയുക:
യേശുവിനെ അറിയുക. യേശുവിനെ അറിയാൻ വചനം പഠിക്കുക, വചനം വിശ്വസിക്കുക, വചനം പ്രവർത്തിക്കുക. അപ്പോൾ യേശുവിനെ നമ്മുടെ ജീവിതത്തിൽ രുചിച്ചറിയാൻ സാധിക്കും.സ്നേഹിക്കുക:
വചനം അറിയുമ്പോൾ വചനം നമ്മുടെ ജീവിതത്തിൽ പ്രവർത്തികമാകുമ്പോൾ നാം യേശുവിനെ സ്നേഹിച്ചു തുടങ്ങും. വചനം അറിയാതെ യേശുവിനെ അറിയാൻ സാധിക്കില്ല അങ്ങനെ എങ്കിൽ സ്നേഹിക്കാനും സാധിക്കില്ല.
അനുസരിക്കുക:
യേശുവിനെ അറിഞ്ഞ വ്യക്തി യേശുവിനെ സ്നേഹിക്കും ആ സ്നേഹം ഉള്ളയാൾക്കു തീർച്ചയായും അനുസരണ ഉണ്ടാകും. അനുസരണ സ്നേഹത്തിൽ നിന്നുമാണ് വരേണ്ടത്.
അറിയിക്കുക:
നാം അറിയുന്ന സ്നേഹിക്കുന്ന ക്രിസ്തുവിനെ മറ്റുള്ളവർക്കു കൂടെ പകർന്നു കൊടുത്ത് അവരുടെ വേരുകൂടെ ക്രിസ്തുവാകുന്ന ഫലപുഷ്ടിയുള്ള നല്ല മണ്ണിലേക്ക് നടുക.
വചനം വായിക്കുക, പഠിക്കുക.
പഠിച്ച വചനം ജീവിതത്തിൽ പ്രാവർത്തികമാക്കുക. വചനം നമ്മുടെ ഹൃദയത്തിൽ ഉറപ്പിക്കുക.
യോഹ 1:1 "വചനം ദൈവം ആയിരുന്നു."
നാം ഹൃദയത്തിൽ ഉറപ്പിക്കുന്ന വചനം ക്രിസ്തു തന്നെയാണ്. വചനം ഹൃദയത്തിൽ ഉറപ്പിക്കുമ്പോൾ ക്രിസ്തുവിനെ തന്നെയാണ് നാം നമ്മിൽ ഉറപ്പിക്കുന്നത്.

Amen 🙏🙏
ReplyDeleteAmen 👍
ReplyDelete🙏
ReplyDelete😇
ReplyDeleteamen
ReplyDelete