Skip to main content

യേശുവിന്റെ മുൾക്കിരീടം - Jesus's crown of thorns


യേശു ഈ ഭൂമിയിൽ ചെയ്ത ഓരോ പ്രവർത്തിക്കും പിന്നിൽ ഓരോ ഉദ്ദേശങ്ങൾ ഉണ്ട്. തന്റെ കഷ്‌ടാനുഭവ സമയത്തെ ഒരോ നിമിഷത്തിനും പ്രാധാന്യം ഉണ്ട്. ഓരോ അടിക്കും പിന്നിൽ നമ്മുടെ രക്ഷക്കായുള്ള ഉദ്ദേശം ഉണ്ട്. അവൻ അടിയേറ്റതിനാൽ അവന്റെ അടിപിണരുകളാൽ നമുക്ക് സൗഖ്യം വന്നു (യെശയ്യാവ് 53).

"സാക്ഷാൽ  നമ്മുടെ രോഗങ്ങളെ അവൻ  വഹിച്ചു; നമ്മുടെ വേദനകളെ അവൻ  ചുമന്നു;"(യെശയ്യാ 53:4)

"എന്നാൽ  അവൻ  നമ്മുടെ അതിക്രമങ്ങൾനിമിത്തം മുറിവേറ്റും നമ്മുടെ അകൃത്യങ്ങൾനിമിത്തം തകർന്നും ഇരിക്കുന്നു; നമ്മുടെ സമാധാനത്തിന്നായുള്ള ശിക്ഷ അവന്റെമേൽ  ആയി അവന്റെ അടിപ്പിണരുകളാൽ  നമുക്കു സൗഖ്യം വന്നുമിരിക്കുന്നു."(യെശയ്യാ 53:5)

അതുപോലെ തലയിൽ ചൂടിയ മുൾക്കിരീടത്തിനു പിന്നിലെ ഉദ്ദേശം എന്തെന്നും അതിനു പിന്നിലെ ചരിത്രമെന്തെന്നും നോക്കാം: 



ഉല്പത്തിയിൽ ആദിമ മാതാപിതാക്കളായാ ആദം ഹവ്വമാരുടെ അനുസരണകേടിനാൽ മനുഷ്യൻ നിമിത്തം അനുഗ്രഹസമ്പൂർണ്ണമായിരുന്ന ഭൂമി ശപിക്കപ്പെട്ടു. അതിനാൽ ദൈവം ഭൂമിയിൽ മനുഷ്യനെ ശപിച്ചു.

"മുള്ളും പറക്കാരയും നിനക്കു അതിൽനിന്നു മുളെക്കും;"(ഉല്പത്തി3:18)എന്ന്.

ബൈബിൾ മുള്ളിനെ ശാപത്തിനോട് ഉപമിച്ചിരിക്കുന്നു. 



"മുള്ളും ഞെരിഞ്ഞിലും മുളെപ്പിച്ചാലോ അതു കൊള്ളരുതാത്തതും ശാപത്തിന്നു അടുത്തതും ആകുന്നു; ചുട്ടുകളക അത്രേ അതിന്റെ അവസാനം."(എബ്രായർ 6:8)

ശാപം മുള്ളോട് ഒക്കുന്നു. മുള്ളിനെ ചുട്ടു കളകയത്രേ ചെയ്യുന്നതെങ്കിൽ, ശപിക്കപെട്ടവരായ മനുഷ്യന്റെ അവസ്ഥയും അതു തന്നെയാണ്. ശാപം വഹിക്കുന്ന മനുഷ്യൻ ദൈവത്തിന് കൊള്ളാകുന്നവൻ അല്ല. അതിനാൽ തന്നെ ദൈവസന്നിധിയിൽ ആകില്ല അവന്റെ അവസാനം, മറിച്ച് കത്തുന്ന നരകത്തിലായിരിക്കും. 

തന്റെ സൃഷ്ടിയായ മനുഷ്യനെ ദൈവം പാപവും ശാപവും നീക്കി നരകത്തിലോട്ട് പുറന്തള്ളപ്പെടാതെ തന്നോട് അടുപ്പിച്ചു നിത്യജീവങ്കലേക്ക് പ്രവേശിപ്പിക്കുവാനാണ് സ്വന്ത പുത്രനായ യേശുവിനെ ഭൂമിയിലേക്കയച്ചത്. 

"രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല."(എബ്രായർ 9:22)



ന്യായപ്രമാണ പ്രകാരം മൃഗങ്ങളെയാണ്  മനുഷ്യരുടെ പാപങ്ങൾ മോചിപാൻ യാഗമാക്കുന്നത് . മനുഷ്യന്റെ പാപം വർദ്ധിച്ചു മൃഗ യാഗത്താൽ പാപമോചനം കഴിയാതെ  വന്നപ്പോൾ, മനുഷ്യന്റെ രക്ഷക്കായി വിശുദ്ധവും പാപമില്ലാത്തതുമായ രക്തം വേണ്ടി വന്നു. പാപമില്ലാത്ത ദൈവത്തിന്റെ കുഞ്ഞാടായി യേശു ഭൂമിയിൽ നമ്മുടെ പാപങ്ങൾക്കു യാഗമായി.

"ജഡത്താലുള്ള ബലഹീനതനിമിത്തം ന്യായപ്രമാണത്തിന്നു കഴിയാഞ്ഞതിനെ (സാധിപ്പാൻ) ദൈവം തന്റെ പുത്രനെ പാപജഡത്തിന്റെ സാദൃശ്യത്തിലും പാപംനിമിത്തവും അയച്ചു, പാപത്തിന്നു ജഡത്തിൽ ശിക്ഷ വിധിച്ചു."(റോമർ 8:3)





അവൻ സകല പാപവും ശരീരത്തിൽ വഹിച്ചപ്പോൾ നമ്മുടെ ശാപം അവന്റെ ശിരസ്സിലാണ് വഹിച്ചത്. അതിനാൽ യേശു ശാപത്തിന്റെ അടയാളമായ മുൾക്കിരീടം ശിരസ്സിൽ വഹിച്ചു. യേശു ആദിമ മനുഷ്യൻ കാരണം ഭൂമിയിലേക്ക് വന്ന ശാപത്തെ തന്റെ ശിരസ്സിലേറ്റി യാഗമായപ്പോൾ നമ്മുടെ ശാപങ്ങൾക്ക് അവൻ വിരാമമിട്ടു. യേശുവിന്റെ യാഗത്താൽ രക്തം ചൊരിഞ്ഞ് നമ്മെ പാപത്തിൽ നിന്നും ശാപത്തിൽ നിന്നും മോചിതരാക്കി. ഇന്നു നാം ക്രിസ്തുവിൽ സ്വതന്ത്രരാണ്. കാരണം അവൻ നമ്മെ തന്റെ ക്രൂശിലെ യാഗത്താൽ സകല അടിമത്വത്തിൽ നിന്നും വിടുവിച്ചു തന്റെ മക്കളാക്കി തീർത്തു. 




യേശുവിനെ ധരിപ്പിച്ച മുൾക്കിരീടം:




 "പടയാളികൾ മുള്ളുകൊണ്ടു ഒരു കിരീടം മെടഞ്ഞു അവന്റെ തലയിൽവെച്ചു ധൂമ്രവസ്ത്രം ധരിപ്പിച്ചു."(യോഹന്നാൻ 19:2)

മുള്ളുകൊണ്ട് കിരീടം ധരിപ്പിച്ചു അവനെ പരിഹസിച്ചപ്പോൾ അവൻ ദൈവമായിരുന്നിട്ടും ഒന്നിനും കഴിയാത്ത മനുഷ്യനെ പോലെ മിണ്ടാതെനിന്ന് സകലതും സഹിച്ചത് നമ്മുടെ ഓരോരുതരുടെയും നിത്യ രക്ഷക്കു വേണ്ടിയാണ്.

അവൻ  ക്രൂശിൽ ചൊരിഞ്ഞ രക്തംകൊണ്ടു അവൻ  മുഖാന്തരം സമാധാനം ഉണ്ടാക്കി, ഭൂമിയിലുള്ളതോ സ്വർഗ്ഗത്തിലുള്ളതോ സകലത്തെയും അവനെക്കൊണ്ടു തന്നോടു നിരപ്പിപ്പാനും പിതാവിന്നു പ്രസാദം തോന്നി.

 മുമ്പെ ദുഷ്‌പ്രവൃത്തികളാൽ മനസ്സുകൊണ്ടു അകന്നവരും ശത്രുക്കളുമായിരുന്ന നിങ്ങളെ

 അവന്റെ മുമ്പിൽ വിശുദ്ധരും നിഷ്കളങ്കരും കുറ്റമില്ലാത്തവരുമായി നിറുത്തേണ്ടതിന്നു അവൻ  ഇപ്പോൾ തന്റെ ജഡശരീരത്തിൽ തന്റെ മരണത്താൽ നിരപ്പിച്ചു.(കൊലൊസ്സ്യർ1:20, 21, 22)

യേശു വലിയവൻ. അവനെ പോലെ മറ്റൊരു ദൈവമില്ല.  ഹല്ലേലുയ !!!





Comments

Post a Comment

Popular posts from this blog

രക്ഷിക്കപ്പെടുക

രക്ഷിക്കപ്പെടുക എന്നാൽ എന്താണ്? പിശാചിനാൽ വഞ്ചിക്കപ്പെട്ട് ദൈവത്തോട് അനുസരണക്കേട് കാണിച്ച് ആദ്യ മനുഷ്യൻ പാപം ചെയ്തു. അതിനാൽ സകല മനുഷ്യർക്കും ദൈവ തേജസ്‌ ഇല്ലാതെയായി പാപത്തിന് അടിമകളായി. പാപത്തിൽ ജനിച്ചു പാപത്തിൽ ജീവിക്കുന്ന മനുഷ്യൻ നിത്യനാശമായ മരണത്തിൽ നിന്നും ദൈവം നമുക്ക് ഒരുക്കിയിരിക്കുന്ന നിത്യജീവനിലേക്കുള്ള വഴി കണ്ടെത്തി അതിലേക്ക് തിരിയുന്ന പ്രക്രിയയാണ് രക്ഷിക്കപ്പെടുക എന്നത്. എങ്ങനെയാണ് ദൈവം നമുക്ക് രക്ഷ ഒരുക്കിയത്? മനുഷ്യൻ പാപം ചെയ്താൽ പ്രായശ്ചിത്തമായി മൃഗങ്ങളെ യാഗമായി അർപ്പിക്കണം. അർപ്പിക്കുന്ന മൃഗം ഊനമില്ലാത്തതായിരിക്കണം. എന്നാൽ മനുഷ്യന്റെ പാപത്തെ തീർപ്പാൻ മൃഗത്തിന്റെ രക്തത്തിനു കഴിയാതെയായി. പാപം പോക്കി ശുദ്ധരാകുവാനും ദൈവസന്നിധിയിൽ നിൽകുവാനും കഴിയാതെ വന്നു.( റോമർ3:23;എല്ലാവരും പാപം ചെയ്തു ദൈവതേജസ്സു ഇല്ലാത്തവരായിത്തീർന്നു )  അതിനാൽ മനുഷ്യനോടുള്ള ദൈവത്തിന്റെ കരുണയാൽ സ്വന്തം പുത്രനെ മനുഷ്യർക്കായി പാപ യാഗതിനുള്ള കുഞ്ഞാടായി ഭൂമിയിലേക്ക് അയച്ചു. റോമർ3:25 വിശ്വസിക്കുന്നവർക്കു അവൻ തന്റെ രക്തംമൂലം പ്രായശ്ചിത്തമാകുവാൻ ദൈവം അവനെ പരസ്യമായി നിറുത്തിയിരിക്കുന്നു. ദൈവം തന്റെ പൊറുമയിൽ മുൻ...

നമ്മുടെ പെസഹാ കുഞ്ഞാട് - Our Passover Lamb

👉 എന്താണ് പെസഹ? 🟢 യിസ്രായേൽ മക്കളുടെ മിസ്രയീമിൽ നിന്നും കാനാനിലേക്കുള്ള യാത്രയുടെ ഒരുക്കമായിരുന്നു ആയിരുന്നു പെസഹ. 🔴പുറപ്പാട് 12:3-11 നിങ്ങൾ യിസ്രായേലിന്റെ സർവ്വസംഘത്തോടും പറയേണ്ടതു എന്തെന്നാൽ: ഈ മാസം പത്താം തിയ്യതി അതതു കുടുംബത്തിന്നു ഒരു ആട്ടിൻകുട്ടി വീതം ഓരോരുത്തൻ ഓരോ ആട്ടിൻകുട്ടിയെ എടുക്കേണം. ആട്ടിൻകുട്ടിയെ തിന്നുവാൻ വീട്ടിലുള്ളവർ പോരായെങ്കിൽ ആളുകളുടെ എണ്ണത്തിന്നു ഒത്തവണ്ണം അവനും അവന്റെ വീട്ടിന്നടുത്ത അയൽക്കാരനും കൂടി അതിനെ എടുക്കേണം. ഓരോരുത്തൻ തിന്നുന്നതിന്നു ഒത്തവണ്ണം കണക്കുനോക്കി നിങ്ങൾ ആട്ടിൻകുട്ടിയെ എടുക്കേണം. ആട്ടിൻകുട്ടി ഊനമില്ലാത്തതും ഒരു വയസ്സു പ്രായമുള്ള ആണുമായിരിക്കേണം; അതു ചെമ്മരിയാടോ കോലാടോ ആകാം. ഈ മാസം പതിന്നാലാം തിയ്യതിവരെ അതിനെ സൂക്ഷിക്കേണം. യിസ്രായേൽസഭയുടെ കൂട്ടമെല്ലാം സന്ധ്യാസമയത്തു അതിനെ അറുക്കേണം. അതിന്റെ രക്തം കുറെ എടുത്തു തങ്ങൾ തിന്നുന്ന വീടുകളുടെ വാതിലിന്റെ കട്ടളക്കാൽ രണ്ടിന്മേലും കുറുമ്പടിമേലും പുരട്ടേണം. അന്നു രാത്രി അവർ തീയിൽ ചുട്ടതായ ആ മാംസവും പുളിപ്പില്ലാത്ത അപ്പവും തിന്നേണം; കൈപ്പുചീരയോടുകൂടെ അതു തിന്നേണം. തലയും കാലും അന്തർഭാഗങ്ങളുമായി തീ...

സ്നാനം - Baptism

എന്താണ് സ്നാനം? സ്നാനം എന്ന പദം ഉപയോഗിക്കുന്നത് കുളിയെ അർത്ഥമാക്കുവാനാണല്ലോ. കുളിക്കുക എന്നാൽ ശരീരം മുഴുവൻ ജലത്താൽ കഴുകുക. വചനം പഠിപ്പിക്കുന്ന സ്നാനവും ഇതു തന്നെയാണ് അർത്ഥമാകുന്നത്. ജഡിക സ്നാനം ശരീരത്തെ വൃത്തിയാകുമ്പോൾ വചനത്തിലെ സ്നാനം നമ്മുടെ ആത്മ മനുഷ്യനിലെ അഴുക്ക് ആയ പാപങ്ങളെ കഴുകി ആത്മമനുഷ്യനെ ശുദ്ധീകരിക്കുന്നു. സ്നാനം എന്ന പദത്തിന്റെ ഇംഗ്ലീഷ് Baptism എന്നാണല്ലോ, ഇതു Baptiso എന്ന ഗ്രീക്ക് വാക്കിൽ നിന്നും ഉദ്ഭവിച്ചതാണ്. Baptiso എന്ന ഗ്രീക്ക് വാക്കിനർത്ഥം മുക്കുക, മുഴുകുക, ആമഗ്നമാക്കുക എന്നൊക്കെയാണ്. എന്തിനു സ്നാനമേൽക്കുന്നു? യേശുവിനോട് ചേരുവാൻ അവന്റെ മരണത്തിൽ പങ്കാളിയാകുവാൻ ജീവന്റെ പുതുക്കത്തിൽ നടക്കുവാൻ അവന്റെ മരണത്തിനു സാദൃശ്യത്തോട് ഏകീഭവിക്കുവാൻ നമ്മുടെ പഴയ മനുഷ്യനെ അവനോട് കൂടെ ക്രൂശിക്കുവാൻ നിത്യജീവന്റെ അവകാശികളാകുവാൻ  നമ്മുടെ പാപത്തിൽ നിന്ന് മോചിക്കപ്പെടുവാൻ നമ്മുടെ പാപങ്ങളെ കഴുകി കളയുവാൻ ദൈവത്തോട് നല്ല മനസാക്ഷിക്കായിട്ടുള്ള അപേക്ഷയായിട്ട് പരിശുദ്ധത്മാവിനെ പ്രാപിക്കുവാൻ അന്യഭാഷയും പ്രവചനവും പോലുള്ള ദൈവീക വരങ്ങൾ പ്രാപിക്കുവാൻ  റോമർ6:3 അല്ല,  യേശുക്രിസ്ത...