ദൈവത്തോട് അടുക്കുന്നതിനു സുപ്രധാനമായ ഘടകം ദൈവത്തെ അറിയുകയാണ്. വചനം പഠിക്കുക നിരന്തരമായി പ്രാർത്ഥിക്കുക എന്നിവയാണ് അതിനുള്ള താക്കോൽ.
ദൈവത്തോട് അടുക്കുവാൻ:
- പ്രാർത്ഥിക്കുക
- വചനം വായിക്കുക
- വചനം പഠിക്കുക
- വചനം ധ്യാനിക്കുക
- വചനം അഭ്യസിക്കുക
- വചനം പങ്കുവക്കുക
- വചനം ചർച്ച ചെയ്യുക
- കൂട്ടായ്മ ആചരിക്കുക
- പ്രാർത്ഥിക്കുക:
- വചനം വായിക്കുക, പഠിക്കുക:
വചനം ദൈവമാണ് (യോഹന്നാൻ 1:1).ദൈവത്തെ അറിയുവാനുള്ള മാർഗ്ഗം ദൈവവചനം ദിനവും വായിക്കുകയും പഠിക്കുകയുമാണ്.
വചനത്തിലൂടെ ദൈവത്തിന്റെ കല്പനകളും പ്രമാണങ്ങളും പഠിക്കാം.അങ്ങനെ ദൈവഹിതം അനുസരിച്ച് ജീവിക്കാൻ എളുപ്പമാകും.
- വചനം ധ്യാനിക്കുക:
വായിച്ചതും പഠിച്ചതുമായ വചനങ്ങൾ ധ്യാനിക്കുമ്പോഴാണ് അത് നമ്മുടെ ഹൃദയത്തിന്റെ ഭിത്തിയിൽ എഴുതപ്പെടുന്നത്.
ധ്യാനിക്കുവാൻ സഹായകമായ കുറച്ചു ചോദ്യങ്ങൾ:
- ഏതു പുസ്തകത്തിലെ വചനമാണ് വായിക്കുന്നത്?
- അതിന്റെ സാഹചര്യവും പശ്ചാത്തലവും എന്ത്?
- അതിൽ പ്രതിപാതിചിരിക്കുന്ന വ്യക്തികൾ ആരൊക്കെ?
- അവരുടെ ജീവിതത്തിൽ നിന്നും നമുക്ക് എന്ത് പഠിക്കാം?
- ദൈവം അവരോടു എങ്ങനെ ഇടപെടുന്നു?
- വായിച്ച വചനം എന്നോട് എന്ത് സംസാരിക്കുന്നു?
- അതിൽ നിന്നും എന്റെ ജീവിതത്തെ എങ്ങനെ ക്രമീകരിക്കാം?
ഇങ്ങനെയുള്ള ചെറിയ ചോദ്യങ്ങൾക്കു ഉത്തരം കണ്ടെത്താൻ ശ്രമിക്കുക്കുമ്പോൾ തന്നെ ആ വചനങ്ങളൊക്കെ നമ്മുടെ ഹൃദയത്തിൽ പതിയും. നമുക്ക് കിട്ടിയ ഉത്തരങ്ങളും ആശയങ്ങളും എഴുതി വെക്കയും വേണം.
- വചനം അഭ്യസിക്കുക:
ദൈവവചനം ജീവിതത്തിൽ അഭ്യാസിക്കുവാനുള്ള കഴിവുണ്ടാകണമെങ്കിൽ സ്വന്തം കഴിവിൽ ആശ്രയിക്കരുത്. പ്രാർത്ഥിക്കുക തന്നെ വേണം.
ദിവസത്തിൽ ഓരോ പ്രവർത്തിയിലും വചനം പ്രാവർത്തികമാക്കാൻ ശ്രെമിച്ചു കൊണ്ടേയിരിക്കണം. ഉദാഹരണം:
"കോപിച്ചാൽ പാപം ചെയ്യാതിരിപ്പിൻ. സൂര്യൻ അസ്തമിക്കുവോളം നിങ്ങൾ കോപം വെച്ചുകൊണ്ടിരിക്കരുതു."(എഫെസ്യർ 4:26)
ആരോടെങ്കിലും ദേഷ്യമുണ്ടായാൽ അത് ആരുടെ ഭാഗത്തെ തെറ്റായാലും നമ്മൾ ആദ്യം ക്ഷമിക്കണം ദേഷ്യം വച്ചുകൊണ്ടിരിക്കരുത്.സാധാരണ ഒരു വ്യക്തിക്കു അങ്ങനെ ക്ഷമിക്കുവാൻ കഴിയില്ല. പക്ഷേ, വചനം ജീവിതത്തിൽ അഭ്യസിക്കുവാൻ ആഗ്രഹിക്കുന്ന വ്യക്തി അതിനായി പ്രാർത്ഥിക്കുകയും അയാൾക്ക് ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെ സഹായത്താൽ ക്ഷമിക്കുവാൻ സാധിക്കുകയും ചെയ്യും.
ആരോടെങ്കിലും ദേഷ്യമുണ്ടായാൽ അത് ആരുടെ ഭാഗത്തെ തെറ്റായാലും നമ്മൾ ആദ്യം ക്ഷമിക്കണം ദേഷ്യം വച്ചുകൊണ്ടിരിക്കരുത്.സാധാരണ ഒരു വ്യക്തിക്കു അങ്ങനെ ക്ഷമിക്കുവാൻ കഴിയില്ല. പക്ഷേ, വചനം ജീവിതത്തിൽ അഭ്യസിക്കുവാൻ ആഗ്രഹിക്കുന്ന വ്യക്തി അതിനായി പ്രാർത്ഥിക്കുകയും അയാൾക്ക് ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെ സഹായത്താൽ ക്ഷമിക്കുവാൻ സാധിക്കുകയും ചെയ്യും.
- വചനം പങ്കുവക്കുക, ചർച്ചചെയ്യുക:
- കൂട്ടായ്മ ആചരിക്കുക:
"ദൈവത്തോടു അടുത്തു ചെല്ലുവിൻ; എന്നാൽ അവൻ നിങ്ങളോടു അടുത്തുവരും." (യാക്കോബ് 4:8 )



Amen
ReplyDelete😇
DeleteAmen
ReplyDelete😇
Delete