Skip to main content

Posts

Showing posts from December, 2020

പുതിയ ആകാശവും പുതിയ ഭൂമിയും 1 -The New Heaven & The New Earth 1 Based on The Book of Isaiah

  യെശയ്യാ65:17  ഇതാ, ഞാൻ പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കുന്നു; മുമ്പിലത്തെവ ആരും ഓർക്കുകയില്ല; ആരുടെയും മനസ്സിൽ  വരികയുമില്ല. പുതിയ ഭൂമിയിലെ ജീവിതം : 🔹ചെന്നായി കുഞ്ഞാടിനോടുകൂടെ പാർക്കും. 🔹പുള്ളിപ്പുലി കോലാട്ടുകുട്ടിയോടുകൂടെ കിടക്കും. 🔹പശുക്കിടാവും ബാലസിംഹവും തടിപ്പിച്ച മൃഗവും ഒരുമിച്ചു പാർക്കും. 🔹ഒരു ചെറിയ കുട്ടി അവയെ നടത്തും. 🔹പശു കരടിയോടുകൂടെ മേയും. 🔹അവയുടെ കുട്ടികൾ ഒരുമിച്ചു കിടക്കും. 🔹 സിംഹം കാള എന്നപോലെ വൈക്കോൽ തിന്നും. 🔹മുലകുടിക്കുന്ന ശിശു സർപ്പത്തിന്റെ പോതിങ്കൽ കളിക്കും. 🔹മുലകുടിമാറിയ പൈതൽ അണലിയുടെ പൊത്തിൽ കൈ ഇടും. 🔹സമുദ്രം വെള്ളംകൊണ്ടു നിറഞ്ഞിരിക്കുന്നതുപോലെ ഭൂമി യഹോവയുടെ പരിജ്ഞാനംകൊണ്ടു പൂർണ്ണമായിരിക്കയാൽ ഭൂമിയിൽ എങ്ങും ഒരു ദോഷമോ നാശമോ ആരും ചെയ്കയില്ല. 🔹അവൻ  മരണത്തെ സദാകാലത്തേക്കും നീക്കിക്കളയും. 🔹യഹോവയായ കർത്താവു സകലമുഖങ്ങളിലുംനിന്നു കണ്ണുനീർ തുടെക്കയും തന്റെ ജനത്തിന്റെ നിന്ദ സകലഭൂമിയിലുംനിന്നു നീക്കിക്കളകയും ചെയ്യും.  🔹അവിവേകികളുടെ ഹൃദയം പരിജ്ഞാനം ഗ്രഹിക്കും. 🔹വിക്കന്മാരുടെ നാവു തടവില്ലാതെ വ്യക്തമായി സംസാരിക്കും. 🔹അപ്പോൾ മരുഭൂമി ഉ...

Message of Christmas

യെശയ്യാ 7:14  "...കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും; അവന്നു ഇമ്മാനൂവേൽ എന്നു പേർ വിളിക്കും." ക്രിസ്തുവിന്റെ ജനനം നമുക്ക് നൽകുന്ന സന്ദേശം: യേശുവിന്റെ ജനനം ആഘോഷിക്കപ്പെടുമ്പോൾ അതിൽ മറഞ്ഞിരിക്കുന്ന ചില കാര്യങ്ങൾ കൂടെയുണ്ട്.അത് എന്തൊക്കെയാണെന്ന്  വചനത്തിൽ നിന്നും നോക്കാം. ഈ ഭൂമിയിൽ ജനിച്ചതും ജനിക്കുവാനിരിക്കുന്നതുമായ ഒരു മനുഷ്യനുമായി യേശുവിനെ താരതമ്യം ചെയ്യുവാൻ കഴികയില്ല. ഇന്നുവരെ ഒരു മനുഷ്യനും കന്യകയിൽ ജനിച്ചിട്ടില്ല.  ദൈവത്തിന്റെ ആത്മാവായ പരിശുദ്ധാത്മാവിന് പ്രവർത്തിക്കുവാൻ കഴിയാത്തതായ യാതൊരു മേഖലയുമില്ല.  👉കന്യക ഗർഭം ധരിച്ചത് പരിശുദ്ധാത്മാവിനാലാണ്  മത്തായി 1:18 എന്നാൽ യേശുക്രിസ്തുവിന്റെ ജനനം ഈ വണ്ണം ആയിരുന്നു...... അവർ കൂടിവരുമ്മുമ്പെ  പരിശുദ്ധാത്മാവിനാൽ ഗർഭിണിയായി .... പ്രശ്നം വരും മുന്നേ പരിഹാരം ദൈവം ഒരുക്കും.നാം പ്രാർത്ഥിക്കാൻ ചിന്തിക്കും മുന്നേ തന്നെ ദൈവം നമ്മുടെ പ്രാർത്ഥനയുടെ മറുപടി ഒരുക്കിയിരിക്കും. 👉മത്തായി 1:18 എന്നാൽ യേശുക്രിസ്തുവിന്റെ ജനനം ഈ വണ്ണം ആയിരുന്നു. അവന്റെ അമ്മയായ മറിയ യോസേഫിന്നു വിവാഹം നിശ്ചയിക്കപ്പെട്ട ശേഷം അവർ കൂടിവരുമ്മുമ്പെ പരിശ...