Skip to main content

Posts

Showing posts from November, 2024

Birth of Christ-ക്രിസ്തുവിന്റെ ജനനം

'ക്രിസ്തുമസ്' അതായത് ക്രിസ്തുവിന്റെ ജനനം എങ്ങനെ ഉണ്ടായി? എന്തിനാണ് ക്രിസ്തു ജനിച്ചത്? ഈ ചോദ്യങ്ങൾക്ക് ഉത്തരം അറിഞ്ഞിട്ടാണോ നാം ക്രിസ്തുമസ് ആഘോഷിക്കുന്നത്.  ഇതൊന്നും അറിയാതെ ആഘോഷിച്ചാൽ നമുക്ക് എങ്ങനെ ക്രിസ്തുമസിന്റെ യഥാർത്ഥ സന്തോഷം ലഭിക്കും! എന്തിന് ആഘോഷിക്കുന്നുവെന്ന് അറിയുമ്പോൾ അല്ലേ "സർവ്വ ജനത്തിനും ഉണ്ടാകുവാനുള്ളൊരു മഹാസന്തോഷം" (ലുക്കോസ് 2:10) നമുക്കും അനുഭവമാക്കാൻ കഴികയുള്ളു. ക്രിസ്തുവിന്റെ ജനനത്തെ കുറിച്ചു വചനത്തിൽ നിന്നും  മനസിലാക്കാം... എന്തിനാണ് ക്രിസ്തു യേശു ഭൂമിയിൽ ജനിച്ചത്? ജനിക്കുന്നതിനും 4000 വർഷങ്ങൾക്ക് മുന്നേ തന്നെ യേശുവിന്റെ ജനനത്തെയും ജീവിതത്തെയും മരണത്തെയും സകലത്തേയും കുറച്ചു സകല പ്രവാചകന്മാരും പ്രവചിച്ചിരുന്നു. പഴയ നിയമ പുസ്തകത്തിന്റെ തുടക്കമായ ഉല്പത്തി പുസ്തകം മുതൽ അവസാനം മലാഖി പ്രവചനം വരെ ആ പ്രവാചനങ്ങൾ നീളുന്നു. എന്തിനു ക്രിസ്തു ജനിക്കുന്നു എന്നതിന് ഉത്തരം ഉല്പത്തി പുസ്തകത്തിൽ തന്നെ രേഖപെടുത്തിയിരിക്കുന്നു. " സ്ത്രീയുടെ സന്തതി സർപ്പത്തിന്റെ തല തകർക്കും." (ഉല്പത്തി 3:15). ദൈവത്തിന്റെ രൂപത്തിലും സദൃശ്യത്തിലും സൃഷ്ടിച്ച മനുഷ്യനെ   "ഇങ...