Skip to main content

Posts

Showing posts from December, 2023

ക്രിസ്തുവിൽ പ്രത്യാശിച്ചു ജീവിച്ചാൽ...

പ്രത്യാശ എന്നാൽ വിശ്വാസത്തോടെയുള്ള പ്രതീക്ഷ. പ്രതീക്ഷിക്കുന്ന കാര്യങ്ങൾ ഒരു പക്ഷേ നടന്നില്ലെന്ന് വരാം. എന്നാൽ ക്രിസ്തുവിൽ നാം പ്രത്യാശിക്കുന്നത് തീർച്ചയായും സംഭവിക്കും. ക്രിസ്തുവാണ് നമ്മുടെ പ്രത്യാശ. ഭൗതികമായ കാര്യസാധ്യങ്ങളെ അല്ല നാം പ്രത്യാശിക്കുന്നത് ഒരു ക്രിസ്തു വിശ്വാസിയുടെ പ്രത്യാശ എന്നത്  നിത്യത തന്നെയാണ്. എന്നാൽ നാം ഭൂമിയിൽ ആയിരിക്കുമ്പോൾ ഭൗതികമായ നന്മകളും ആവശ്യം തന്നെയാണ്. ആത്മീകനന്മകൾ അനേഷിച്ചു നാം പോകുമ്പോൾ മറ്റുള്ളതെല്ലാം നമ്മെ അന്വേഷിച്ചു വരും. മത്തായി 6:25,31,33 അതുകൊണ്ടു ഞാൻ നിങ്ങളോടു പറയുന്നതു: എന്തു തിന്നും എന്തു കുടിക്കും എന്നു നിങ്ങളുടെ ജീവന്നായിക്കൊണ്ടും എന്തു ഉടുക്കും എന്നു ശരീരത്തിന്നായിക്കൊണ്ടും വിചാരപ്പെടരുതു; ആഹാരത്തെക്കാൾ ജീവനും ഉടുപ്പിനെക്കാൾ ശരീരവും വലുതല്ലേയോ? ആകയാൽ നാം എന്തു തിന്നും എന്തു കുടിക്കും എന്തു ഉടുക്കും എന്നിങ്ങനെ നിങ്ങൾ വിചാരപ്പെടരുതു. മുമ്പെ അവന്റെ രാജ്യവും നീതിയും അന്വേഷിപ്പിൻ; അതോടുകൂടെ ഇതൊക്കെയും നിങ്ങൾക്കു കിട്ടും.  നാം ക്രിസ്തുവിനെ രക്ഷിതാവായി സ്വീകരിച്ചത്, നിത്യനാശത്തിൽ അകപ്പെടാതിരിപ്പാൻ, അവൻ യാഗമായി നമുക്ക് നിത്യരക്ഷ ഉറപ്പാക്കി എ...