എന്താണ് സ്നാനം? സ്നാനം എന്ന പദം ഉപയോഗിക്കുന്നത് കുളിയെ അർത്ഥമാക്കുവാനാണല്ലോ. കുളിക്കുക എന്നാൽ ശരീരം മുഴുവൻ ജലത്താൽ കഴുകുക. വചനം പഠിപ്പിക്കുന്ന സ്നാനവും ഇതു തന്നെയാണ് അർത്ഥമാകുന്നത്. ജഡിക സ്നാനം ശരീരത്തെ വൃത്തിയാകുമ്പോൾ വചനത്തിലെ സ്നാനം നമ്മുടെ ആത്മ മനുഷ്യനിലെ അഴുക്ക് ആയ പാപങ്ങളെ കഴുകി ആത്മമനുഷ്യനെ ശുദ്ധീകരിക്കുന്നു. സ്നാനം എന്ന പദത്തിന്റെ ഇംഗ്ലീഷ് Baptism എന്നാണല്ലോ, ഇതു Baptiso എന്ന ഗ്രീക്ക് വാക്കിൽ നിന്നും ഉദ്ഭവിച്ചതാണ്. Baptiso എന്ന ഗ്രീക്ക് വാക്കിനർത്ഥം മുക്കുക, മുഴുകുക, ആമഗ്നമാക്കുക എന്നൊക്കെയാണ്. എന്തിനു സ്നാനമേൽക്കുന്നു? യേശുവിനോട് ചേരുവാൻ അവന്റെ മരണത്തിൽ പങ്കാളിയാകുവാൻ ജീവന്റെ പുതുക്കത്തിൽ നടക്കുവാൻ അവന്റെ മരണത്തിനു സാദൃശ്യത്തോട് ഏകീഭവിക്കുവാൻ നമ്മുടെ പഴയ മനുഷ്യനെ അവനോട് കൂടെ ക്രൂശിക്കുവാൻ നിത്യജീവന്റെ അവകാശികളാകുവാൻ നമ്മുടെ പാപത്തിൽ നിന്ന് മോചിക്കപ്പെടുവാൻ നമ്മുടെ പാപങ്ങളെ കഴുകി കളയുവാൻ ദൈവത്തോട് നല്ല മനസാക്ഷിക്കായിട്ടുള്ള അപേക്ഷയായിട്ട് പരിശുദ്ധത്മാവിനെ പ്രാപിക്കുവാൻ അന്യഭാഷയും പ്രവചനവും പോലുള്ള ദൈവീക വരങ്ങൾ പ്രാപിക്കുവാൻ റോമർ6:3 അല്ല, യേശുക്രിസ്ത...
ᴛʀʏɪɴɢ ᴛᴏ ʜᴇʟᴩ ʏᴏᴜ ᴛᴏ ʟɪᴠᴇ ʙʏ ɢᴏᴅ'ꜱ ᴡᴏʀᴅ, ʀᴇꜰʟᴇᴄᴛ ʜɪꜱ ɢʟᴏʀʏ, ᴀɴᴅ ʀᴇᴄᴇɪᴠᴇ ᴇᴛᴇʀɴᴀʟ ʟɪꜰᴇ 😇