Skip to main content

Posts

Showing posts from September, 2020

സമൃദ്ധമായ ജീവൻ - Abundant Life

Abide in Christ 3 യോഹന്നാൻ10:9, 10 "ഞാൻ വാതിൽ ആകുന്നു; എന്നിലൂടെ കടക്കുന്നവൻ രക്ഷപ്പെടും; ..... ജീവൻ ഉണ്ടാകുവാനും സമൃദ്ധിയായിട്ടു ഉണ്ടാകുവാനും അത്രേ ഞാൻ വന്നിരിക്കുന്നതു. " എന്താണ് ജീവൻ?  ഉല്പത്തി 2:7 "യഹോവയായ ദൈവം നിലത്തെ പൊടികൊണ്ടു മനുഷ്യനെ നിർമ്മിച്ചിട്ടു അവന്റെ മൂക്കിൽ ജീവശ്വാസം ഊതി, മനുഷ്യൻ ജീവനുള്ള ദേഹിയായി തീർന്നു." ആദിയിൽ ദൈവം മനുഷ്യനെ നിർമ്മിച്ചിട്ടു മനുഷ്യന്റെ മൂക്കിൽ ദൈവത്തിന്റെ ശ്വാസം ഊതി. ദൈവത്തിന്റെ ശ്വാസമാണ് മണ്ണിൽ നിന്നെടുത്ത മനുഷ്യ ശരീരത്തിന് ജീവനായി നൽകിയിരിക്കുന്നത്.  നമ്മിലെ ജീവൻ എന്നത് ദൈവം തന്റെ ശ്വാസം നമ്മുടെ മൺപ്രതിമയിൽ നിന്നും തിരികെ എടുക്കും വരെ മാത്രമേയുള്ളൂ.  അതാണ് ഈ വചനങ്ങളിൽ പറയുന്നത്,   സഭാപ്രസംഗി 12:7 "പൊടി പണ്ടു ആയിരുന്നതുപോലെ ഭൂമിയിലേക്കു തിരികെ ചേരും; ആത്മാവു അതിനെ നല്കിയ ദൈവത്തിന്റെ അടുക്കലേക്കു മടങ്ങിപ്പോകും." സങ്കീർത്തനങ്ങൾ104:29 ,30 "...നീ അവയുടെ ശ്വാസം എടുക്കുമ്പോൾ അവ ചത്തു പൊടിയിലേക്കു തിരികെ ചേരുന്നു; നീ നിന്റെ ശ്വാസം അയക്കുമ്പോൾ അവ സൃഷ്ടിക്കപ്പെടുന്നു;" നമ്മിലെ ശ്വാസം നിലയ്ക്കുമ്പോൾ നമ്മുടെ ...