Skip to main content

Posts

Showing posts from July, 2020

ക്രിസ്തുവിൽ വസിക്കുക 1 - Abide in Christ 1

An Introduction to Abide in Christ:- ക്രിസ്തുവിൽ വേരുറപ്പിപ്പിൻ മണ്ണിൽ വേരുറപ്പിച്ച വൃക്ഷങ്ങൾ അവയുടെ ജീവനാവശ്യമായ ജലവും പോഷകങ്ങളും വേരിലൂടെ മണ്ണിൽ നിന്നും എടുത്ത് ജീവക്കുന്നു. അവയുടെ ജീവന്റെയും പുഷ്ടിയുടെയും ആധാരം അവ വേരുറപ്പിച്ച മണ്ണിന്റെ ഗുണത്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും. ഫലപുഷ്ടിയുള്ള മണ്ണിൽ വേരുറപ്പിച്ച വൃക്ഷം തഴക്കും തരിശു മണ്ണിൽ വേരുറപ്പിച്ച വൃക്ഷം നശിക്കും. അതുപോലെ നാം എന്ന വൃക്ഷം ക്രിസ്തു എന്ന ഫലപുഷ്ടിയുള്ള മണ്ണിൽ വേരുറപ്പിച്ചാൽ തേജസ്സും ചൈതന്യവുമുള്ളവരായി തഴക്കും.നമ്മുടെ ജീവൻ ഒരു വൃക്ഷത്തെ പോലെ ആകും. എന്താണ് വൃക്ഷത്തിന്റെ പ്രത്യേകത എന്ന് വചനത്തിൽ നോക്കാം: ഇയ്യോബ്14:7, 8, 9 "ഒരു വൃക്ഷമായിരുന്നാൽ പ്രത്യാശയുണ്ടു; അതിനെ വെട്ടിയാൽ പിന്നെയും പൊട്ടി കിളുർക്കും; അതു ഇളങ്കൊമ്പുകൾ വിടാതിരിക്കയില്ല. അതിന്റെ വേർ നിലത്തു പഴകിയാലും അതിന്റെ കുറ്റി മണ്ണിൽ കെട്ടുപോയാലും വെള്ളത്തിന്റെ ഗന്ധംകൊണ്ടു അതു കിളുർക്കും ഒരു തൈപോലെ തളിർ വിടും." ഇതുപോലെ ക്രിസ്തു എന്ന നല്ല മണ്ണിൽ വേരുറപ്പിച്ചിരിക്കുന്ന മനുഷ്യൻ മരിച്ചു മണ്ണിൽ ലയിച്ചു പോയാലും നമ്മുടെ ജീവനെ തിരിച്ചു വി...

ഉപവാസം - Fasting

                      ഉപവാസം എന്താണ്?  ദൈവത്തോട് ചേർന്നിരിക്കുകയാണ് ഉപവാസം, എന്നാൽ ഭക്ഷണം വെടിഞ്ഞിരിക്കുക മാത്രമല്ല നമുക്ക് പ്രിയപ്പെട്ടത് എന്തെങ്കിലുമൊക്കെ മാറ്റി വച്ച് പൂർണ്ണ സമർപ്പണത്തോടെ ദൈവത്തോട് ചേർന്നിരിക്കുക എന്നതാണ്. ഉപവാസം ഒരു ആത്മീക ആയുധം കൂടെയാണ്. നമുക്ക് മുന്നിലെ പ്രതിസന്ധികളെ ഒറ്റക്ക് നേരിടാൻ കഴിയാതെ വരുമ്പോൾ ദൈവസന്നിധിയിൽ അവയെ സമർപ്പിച്ചു ദൈവം പ്രവർത്തിക്കായി കാത്തിരിക്കുന്നതാണ് ഉപവാസം. ഉപവാസത്തിന്റെ ഉദ്ദേശം?   നമുക്ക് ദൈവത്തോടുള്ള സ്നേഹം പ്രകടമാക്കുവാൻ  ജീവിത വിശുദ്ധികരണത്തിനു  പരീക്ഷകൾ അതിജീവിക്കുവാൻ  ആത്മീക പിന്മാറ്റത്തിൽ നിന്നും അനുതപിച്ചു ദൈവത്തിലേക്ക് മടങ്ങുവാൻ  സ്വയമായി ദൈവത്തിനു സമർപ്പിക്കുവാൻ  ദൈവസന്നിധിയിൽ താഴുവാൻ  പ്രാർത്ഥനയിൽ ശക്തിപ്പെടുവാൻ  പ്രതിസന്ധിയെ മറികടക്കുവാൻ  മറ്റുള്ളവരുടെ പ്രശ്നങ്ങളെ പ്രാർത്ഥനയാൽ താങ്ങുവാൻ  ദൈവീക നിയന്ത്രണത്തിനും നടത്തിപ്പിനുമായി  സ്വഭാവ രൂപീകരണത്തിനു  ആത്മീക വളർച്ചക്കായി  പരിശുദ്ധാത്മ...