Skip to main content

Posts

Showing posts from May, 2020

ദൈവത്തോട് അടുക്കാം - Get Closer to God

ദൈവത്തോട് അടുക്കുന്നതിനു സുപ്രധാനമായ ഘടകം ദൈവത്തെ അറിയുകയാണ്. വചനം പഠിക്കുക നിരന്തരമായി പ്രാർത്ഥിക്കുക എന്നിവയാണ് അതിനുള്ള താക്കോൽ. ദൈവത്തോട് അടുക്കുവാൻ: പ്രാർത്ഥിക്കുക  വചനം വായിക്കുക  വചനം പഠിക്കുക  വചനം ധ്യാനിക്കുക വചനം അഭ്യസിക്കുക  വചനം പങ്കുവക്കുക  വചനം ചർച്ച ചെയ്യുക   കൂട്ടായ്മ ആചരിക്കുക  പ്രാർത്ഥിക്കുക : ദൈവത്തോട് അടുക്കാൻ ആഗ്രഹിക്കുന്നവർ ദൈവത്തോട് സംസാരിക്കണം. ദൈവത്തോടുള്ള സംഭാഷണമാണ് പ്രാർത്ഥന. വചന വായനക്ക് മുന്നേ ഇന്നത്തെ വചനം എന്നിൽ ദൈവഹിതം വെളിപ്പെടുത്തുവാനും ജീവിതത്തിൽ ദൈവീക ക്രമീകരണം ഉണ്ടാകുവാനും സഹായാകമാകണം എന്ന് പ്രാർത്ഥിച്ചിട്ട് തുടങ്ങുക. വചനം വായിക്കുക, പഠിക്കുക: വചനം ദൈവമാണ് (യോഹന്നാൻ 1:1).ദൈവത്തെ അറിയുവാനുള്ള മാർഗ്ഗം ദൈവവചനം ദിനവും വായിക്കുകയും പഠിക്കുകയുമാണ്.  വചനത്തിലൂടെ ദൈവത്തിന്റെ കല്പനകളും പ്രമാണങ്ങളും പഠിക്കാം.അങ്ങനെ ദൈവഹിതം അനുസരിച്ച് ജീവിക്കാൻ എളുപ്പമാകും. വചനം ധ്യാനിക്കുക: വായിച്ചതും പഠിച്ചതുമായ വചനങ്ങൾ ധ്യാനിക്കുമ്പോഴാണ് അത് ന...

30 TIPS FOR A GODLY WIFE

1).  Never raise your voice for any reason to your husband. Its a sign of disrespect.(Prov 15:1) 2).  Don't expose your husband's weaknesses toyour family and friends. It will bounce back at you. You are each other's keeper.(Eph 5:22) 3).  Never use attitudes and moods to communicate to your husband, you never know how your husband will interpret them. Defensive women don't have a happy home.(Prov 15:13) 4).  Never compare your husband to other men, you've no idea what their life is all about. If you attack his Ego, his Love for you will diminish. 5).  Never ill treat your husband's friends because you don't like them, the person who's supposed to get rid of them is your husband.(Prov 11:22) 6).  Never forget that your husband married you, not your maid or anyone else. Do your duties.(Gen 2:24) 7).  Never assign anyone to give attention to your husband, people may do everything else but your husband is your own responsibility.(Eph 5:33...

യേശുവിന്റെ മുൾക്കിരീടം - Jesus's crown of thorns

യേശു ഈ ഭൂമിയിൽ ചെയ്ത ഓരോ പ്രവർത്തിക്കും പിന്നിൽ ഓരോ ഉദ്ദേശങ്ങൾ ഉണ്ട്. തന്റെ കഷ്‌ടാനുഭവ സമയത്തെ ഒരോ നിമിഷത്തിനും പ്രാധാന്യം ഉണ്ട്. ഓരോ അടിക്കും പിന്നിൽ നമ്മുടെ രക്ഷക്കായുള്ള ഉദ്ദേശം ഉണ്ട്. അവൻ അടിയേറ്റതിനാൽ അവന്റെ അടിപിണരുകളാൽ നമുക്ക് സൗഖ്യം വന്നു (യെശയ്യാവ് 53). "സാക്ഷാൽ  നമ്മുടെ രോഗങ്ങളെ അവൻ  വഹിച്ചു; നമ്മുടെ വേദനകളെ അവൻ  ചുമന്നു;"(യെശയ്യാ 53:4) "എന്നാൽ  അവൻ  നമ്മുടെ അതിക്രമങ്ങൾനിമിത്തം മുറിവേറ്റും നമ്മുടെ അകൃത്യങ്ങൾനിമിത്തം തകർന്നും ഇരിക്കുന്നു; നമ്മുടെ സമാധാനത്തിന്നായുള്ള ശിക്ഷ അവന്റെമേൽ  ആയി അവന്റെ അടിപ്പിണരുകളാൽ  നമുക്കു സൗഖ്യം വന്നുമിരിക്കുന്നു."(യെശയ്യാ 53:5) അതുപോലെ തലയിൽ ചൂടിയ മുൾക്കിരീടത്തിനു പിന്നിലെ ഉദ്ദേശം എന്തെന്നും അതിനു പിന്നിലെ ചരിത്രമെന്തെന്നും നോക്കാം:  ഉല്പത്തിയിൽ ആദിമ മാതാപിതാക്കളായാ ആദം ഹവ്വമാരുടെ അനുസരണകേടിനാൽ മനുഷ്യൻ നിമിത്തം അനുഗ്രഹസമ്പൂർണ്ണമായിരുന്ന ഭൂമി ശപിക്കപ്പെട്ടു. അതിനാൽ ദൈവം ഭൂമിയിൽ മനുഷ്യനെ ശപിച്ചു . " മുള്ളും പറക്കാരയും നിനക്കു അതിൽനിന്നു മുളെക്കും;"(ഉല്പത്തി3:...

ആധി വേണ്ട ആശ്രയിച്ചാൽ മതി !!!!

നാം സേവിക്കുന്ന ദൈവത്തിന്റെ വലുപ്പം എത്ര എന്നു നിങ്ങൾ ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ?  മനുഷ്യന്റെ ചിന്തകൾക്ക് പോലും എത്തിച്ചേരാൻ കഴിയാത്ത അത്ര വലുപ്പത്തിൽ ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചു പരിപാലിക്കുന്ന ഒരു ദൈവത്തെ പറ്റി നിങ്ങൾ കേട്ടിട്ടെങ്കിലും ഉണ്ടോ?  അങ്ങനൊരു ദൈവത്തെ നിങ്ങൾ കേട്ടിട്ടില്ലെങ്കിൽ ഇപ്പോൾ അറിഞ്ഞുകൊൾക, തന്റെ സ്വന്തപുത്രനെ ആദരിക്കാതെ പാഴായി പോകുന്ന മനുഷ്യ ജന്മങ്ങൾക്കായി ഭൂമിയിലേക്ക് ഒരു യാഗ വസ്തുവായി അയച്ച ഒരു മഹാ ദൈവം ഉണ്ട്(റോമ 8:32). ആ ദൈവത്തെ നാം അറിയാത്തതു കൊണ്ടോ വിശ്വസിക്കാത്തതു കൊണ്ടോ ആവാം നമ്മുടെ മുന്നിലെ പ്രശ്നംങ്ങളും രോഗങ്ങളും നമ്മുടെ അവസ്ഥകളുമൊക്കെ വഹിക്കാൻ ആകാത്ത ഭാരമായും ചിന്താകുലങ്ങളായും അനുഭവപ്പെടുന്നത്.  യേശുക്രിസ്തു താൻ ക്രൂശിക്കപെടുവാൻ പോകുന്നുവെന്ന് അറിഞ്ഞിരുന്നു, താൻ അനുഭവിക്കേണ്ടുന്ന പീഡയുടെ കഠിന്യം എന്തെന്ന് നന്നേ അറിഞ്ഞിരുന്നിട്ടും (ലൂക്കോ22:15) സ്വന്തം ശരീരം കൊണ്ടും മനസുകൊണ്ടും സകലതും ഏറ്റു വാങ്ങിയതു അവനു രക്ഷപെടാൻ കഴിയാത്തത് കൊണ്ടല്ല, ഇന്നു നാം ഓരോരുത്തരും എന്തൊക്ക സഹിക്കേണ്ടത് ആകുന്നു എന്നു യേശു നന്നായി അറിഞ്ഞിര...

ജീവജലം - Living Water

" എന്നിൽ വിശ്വസിക്കുന്നവന്റെ ഉള്ളിൽനിന്നു തിരുവെഴുത്തു പറയുന്നതുപോലെ ജീവജലത്തിന്റെ നദികൾ ഒഴുകും” (യോഹ 7:38) "ജീവജലത്തിന്റെ നദി" - ജീവ ജലം എന്നാൽ പരിശുദ്ധ ആത്മാവ്. നദി എന്നാൽ നമ്മിൽ വ്യാപാരിക്കുന്ന പരിശുദ്ധ ആത്മാവിന്റെ വ്യാപാരം.  വെറുതെ യേശുവിനെ അറിയും എന്നു നടിക്കുന്ന ഒരുവന് അല്ല ആത്മാവിന്റെ അഭിഷേകം ലഭിക്കുന്നത്. അപ്പൊസ്തലന്മാർ ഒന്നിച്ചു കൂടിയിരുന്നു പ്രാർത്ഥന കഴിച്ചു പൊന്നിരുന്നു എന്നാണ് വചനം നമ്മെ പഠിപ്പിക്കുന്നത് (അപ്പൊ 1:14).  ഒരുമിച്ചു കൂടിയിരുന്നു പ്രാർത്ഥന കഴിച്ചു പോന്നവരുടെ മേൽ ആണ് യേശുവിന്റെ വാഗദ്ക്തം ആയ പരിശുദ്ധ ആത്മാവ് നിറഞ്ഞത്.  അതിന് അർത്ഥം പരിശുദ്ധ ആത്മവിനാൽ നിറയപ്പെടുവാനും നമ്മിൽ നിന്നും ആത്മാവ് എന്ന ജീവ ജലം ഒഴുകുവാനും നാം വചനപ്രകാരം ജീവിക്കയും ദൈവ സന്നിധിയിൽ പ്രാർത്ഥനയോടെ കാത്തിരിക്കയും വേണം.  അടിസ്ഥാനം വിശ്വാസം തന്നെയാണ് എന്നിരുന്നാലും ഒരിക്കലും നമ്മുടെ സ്വന്തം പ്രയത്നം ഇല്ലാതെ ആത്മനിറവ് നമുക്കുണ്ടാകയില്ല. ദൈവത്തിന്റെ ആത്മാവിനാൽ നിറയപ്പെടുവാൻ ദൈവസന്നിധിയിൽ കാത്തിരിന്നു പ്രാർത...