Skip to main content

Posts

Showing posts from August, 2020

ക്രിസ്തുവിൽ വസിക്കുക 2 - Abide in Christ 2

Read Abide in Christ 1 ക്രിസ്തുവിൽ ഫലം കായ്പ്പിൻ യോഹന്നാൻ15:1, 4, 5 "ഞാൻ സാക്ഷാൽ മുന്തിരിവള്ളിയും എന്റെ പിതാവു തോട്ടക്കാരനും ആകുന്നു. എന്നിൽ വസിപ്പിൻ; ഞാൻ നിങ്ങളിലും വസിക്കും; കൊമ്പിന്നു മുന്തിരിവള്ളിയിൽ വസിച്ചിട്ടല്ലാതെ സ്വയമായി കായ്പാൻ കഴിയാത്തതുപോലെ എന്നിൽ വസിച്ചിട്ടല്ലാതെ നിങ്ങൾക്കു കഴികയില്ല.  ഞാൻ മുന്തിരിവള്ളിയും നിങ്ങൾ കൊമ്പുകളും ആകുന്നു; ഒരുത്തൻ എന്നിലും ഞാൻ അവനിലും വസിക്കുന്നു എങ്കിൽ അവൻ  വളരെ ഫലം കായ്ക്കും;" വചനം ദൈവത്തെ തോട്ടക്കാരനോടും യേശുവിനെ മുന്തിരിവള്ളിയോട് നമ്മെ കൊമ്പിനോടും ഉപമിക്കുന്നു. ദൈവം തോട്ടക്കാരൻ ആയിരിക്കുന്ന തോട്ടത്തിലെ മുന്തിരിവള്ളിയാണ് യേശു. ആ മുന്തിരിവള്ളിയുടെ കൊമ്പുകൾ ആണ് നാം. മുന്തിരിവള്ളിയോട് ചേർന്നു നിൽക്കാതെ കൊമ്പിനു സ്വയം വളർന്നു പടരാൻ സാധിക്കില്ലല്ലോ. അങ്ങനെ തന്നെ ക്രിസ്തുവാകുന്ന വചനത്തിൽ ഉറക്കാതെ സ്വയമായി വളരുവാൻ ശ്രമിച്ചാൽ നമുക്ക് ഒരിക്കലും വളരുവാനോ പുഷ്‌ടി പ്രാപിക്കാനോ ഫലം പുറപ്പെടുവിക്കവനോ സാധിക്കില്ല മറിച്ച് വാടി ഉണങ്ങി നശിച്ചു പോകയേയുള്ളു.  മുന്തിരിവള്ളിയോട് ചേർത്ത് നിന്നാൽ തോട്ടക്കാരൻ ആകുന്ന ദ...