ഞാൻ എന്ത് ആശിചാലും ഞാൻ ആഗ്രഹിക്കുന്നത് പോലെ നടക്കും എന്നല്ല, ദൈവഹിത്തിനു ഉതകുന്ന എന്റെ നല്ല ആശകൾ ദൈവത്തോട് ഉള്ള വിശ്വാസത്താൽ ദൈവം അനുവദിച്ചു തരും എന്നതാണ് വിശ്വാസം. വിശ്വാസം എന്നാൽ സ്വയം എന്തൊക്ക കഴിവുണ്ട് എന്ന് സ്വയം വിലയിരുത്തി ഞാൻ ഇങ്ങനെ ചെയ്താൽ ഇത്ര ഉയരാം എന്നൊക്കെ സ്വയം രൂപരേഖ ഉണ്ടാക്കി അതിൽ ജീവിക്കുന്നതല്ല. മറിച്ചു എനിക്ക് എന്തൊക്കെ കഴിവ് ഇല്ലെങ്കിലും ഞാൻ ഒന്നുമല്ലെങ്കിലും എന്റെ ദൈവത്തിനു എന്നെ ഉയരങ്ങളിൽ എത്തിക്കാൻ സാധിക്കും എന്ന ഉറപ്പാണ്. അതാണ് വചനം ഇങ്ങനെ പഠിപ്പിക്കുന്നത്. "നാം എന്തു അപേക്ഷിച്ചാലും അവൻ നമ്മുടെ അപേക്ഷ കേൾക്കുന്നു എന്നറിയുന്നുവെങ്കിൽ അവനോടു കഴിച്ച അപേക്ഷ നമുക്കു ലഭിച്ചു എന്നും അറിയുന്നു." 1 യോഹന്നാൻ 5:15 ദൈവം തന്റെ ഭക്തന്മാർക്കായി നൽകിയ അനുഗ്രഹങ്ങൾ ഒക്കെ നമുക്കും ആശിക്കാവുന്നതാണ്. ബൈബിൾ ആണ് നമ്മുടെ Guide. അതിൽ എന്തിനാലൊക്കെ ദൈവം തന്നെ ആശ്രയിക്കുന്നവരെ പരിപാലിച്ചു അനുഗ്രഹിച്ചു എന്നൊക്ക കൃത്യമായി വായിച്ചറിയാൻ കഴിയും. അബ്രഹാം, ഇസഹാക്ക്, തുടങ്ങി ബൈബിളിൽ ഉടനീളം പറയുന്ന ഭക്തരെയും അഭിഷിക്തരേയും ദൈവം എങ്ങനെയൊക്കെ അനുഗ്രഹിക്കയു...
ᴛʀʏɪɴɢ ᴛᴏ ʜᴇʟᴩ ʏᴏᴜ ᴛᴏ ʟɪᴠᴇ ʙʏ ɢᴏᴅ'ꜱ ᴡᴏʀᴅ, ʀᴇꜰʟᴇᴄᴛ ʜɪꜱ ɢʟᴏʀʏ, ᴀɴᴅ ʀᴇᴄᴇɪᴠᴇ ᴇᴛᴇʀɴᴀʟ ʟɪꜰᴇ 😇